കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്‍ഡിനെ അടുപ്പിക്കാതെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്, ഹരീഷ് റാവത്ത് സ്റ്റാര്‍ ക്യാമ്പയിനര്‍

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡ് പിടിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ തര്‍ക്കങ്ങള്‍. സംസ്ഥാന സമിതി തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡ് സേവനം വേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന സമിതി. പ്രമുഖ നേതാക്കള്‍ തന്നെ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ തന്നെ ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ഹരീഷ് റാവത്ത്.

അന്‍വര്‍ സാദത്തിന് പിന്നില്‍ ദിലീപ്? മമ്മൂട്ടിയും മോഹന്‍ലാലും ആന്റോയെ കണ്ടുപഠിക്കണമെന്ന് ശാന്തിവിള

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഹരീഷ് റാവത്തിനെ നേരത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്റെ പ്രചാരണം കുറയ്ക്കാനാണ് റാവത്തിന്റെ തീരുമാനം. തന്ത്രപരമായ നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

1

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡിന്റെ പ്രചാരണത്തിന്റെ ഡോസ് കുറയ്ക്കാനാണ് ഹരീഷ് റാവത്തിന്റെ തീരുമാനം. സംസ്ഥാന സമിതിയും ഇതേ തീരുമാനത്തിലാണ്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രചാരണങ്ങള്‍ തന്നെ കുറയ്ക്കാനാണ് തീരുമാനം. രണ്ട് പേര്‍ക്കും കൂടി ആകെ ഏഴ് റാലികളാണ് സംസ്ഥാനത്തുണ്ടാവുക. ദേശീയ നേതാക്കളെ കൊണ്ടുവന്ന് സംസ്ഥാനത്ത് പ്രചാരണം നടത്താനും സംസ്ഥാന നേതാക്കള്‍ തീരുമാനിച്ചിട്ടില്ല. ഇതുവരെ ഒരുപേരും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രധാനമായും ദേശീയ നേതൃത്വത്തിന് ഉത്തരാഖണ്ഡില്‍ ജനപ്രീതി ഇല്ല എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഇവരെ മാറ്റുന്നത്.

2

രാഹുലിനെയും പ്രിയങ്കയെയും മാത്രമാണ് സ്റ്റാര്‍ ക്യാമ്പയിനര്‍ ലിസ്റ്റില്‍ ദേശീയ തലത്തില്‍ നിന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ മൂന്ന് പേരാണ് താരപ്രചാരകരായി ഉള്ളത്. സംസ്ഥാനത്ത് നിന്ന് ഹരീഷ് റാവത്ത് മാത്രമാണ് സ്റ്റാര്‍ ക്യാമ്പയിനര്‍. ആവശ്യമെങ്കില്‍ മറ്റ് നേതാക്കളെ ജനപ്രീതിക്ക് അനുസരിച്ച് ഉള്‍പ്പെടുത്തും. രാഹുല്‍ ഗാന്ധിക്ക് ഇതുവരെ സംസ്ഥാനത്ത് നാല് തിരഞ്ഞെടുപ്പ് റാലി മാത്രമാണ് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. അതേസമയം പ്രിയങ്കയ്ക്കുള്ളത് മൂന്ന് റാലികളാണ്. ഹരീഷ് റാവത്തും ബിജെപിയും തമ്മിലുള്ള മത്സരമായി ഇതിനെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നേരത്തെ അമിത് ഷാ ഡെറാഡൂണ്‍ റാലിയില്‍ റാവത്തിനെയാണ് ടാര്‍ഗറ്റ് ചെയ്തത്.

3

കോണ്‍ഗ്രസിന്റെ 90 ശതമാനം പ്രചാരണങ്ങളും റാവത്തിനെ കേന്ദ്രീകരിച്ചാവുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പൃഥ്വിപാല്‍ ചൗഹാന്‍ പറഞ്ഞു. മുമ്പ് ഇല്ലാത്ത തരത്തിലുള്ള പ്രചാരണത്തിനാണ് റാവത്ത് തുടക്കമിടുന്നത്. നേരത്തെ കേന്ദ്ര നേതാക്കളായിരുന്നു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നത്. 2017ല്‍ ഏഴോളം റാലികള്‍ രാഹുലിന്റേതായി ഉണ്ടായിരുന്നു. പ്രിയങ്ക പ്രചാരണം നടത്തിയിരുന്നില്ല. ജനുവരി ആദ്യ വാരം തന്നെ പകുതിയോളം സീറ്റുകളില്‍ ആരൊക്കെ മത്സരിക്കുമെന്ന് പ്രഖ്യാപിക്കും. ബുധനാഴ്ച്ചയോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചിട്ടുണ്ട്. ദില്ലിയില്‍ വെച്ചാണിത്.

4

ദിഗ് വിജയ് സിംഗ്, സല്‍മാന്‍ ഖുര്‍ഷിദ്, ആനന്ദ് ശര്‍മ, സച്ചിന്‍ പൈലറ്റ്, ജിതേന്ദ്ര സിംഗ്, അശോക് ഗെലോട്ട്, ഗുലാം നബി ആസാദ് എന്നിവര്‍ കഴിഞ്ഞ തവണ പ്രചാരണത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയിരുന്നു. ഇത്തവണ ആവശ്യമുണ്ടെങ്കില്‍ മാത്രമേ വിളിക്കൂ എന്ന് സംസ്ഥാന ഘടകം വ്യക്തമാക്കി. നിലവില്‍ അത്തരം ലിസ്റ്റുകളൊന്നും ഇല്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് മാധ്യമ ഉപദേഷ്ടാവ് സുരേന്ദ്ര കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ബിജെപിയെയും എഎപിയെയും ഹരീഷ് റാവത്ത് നേരിടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര രമോദിയും അമിത് ഷായും ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങും. 2017 തിരഞ്ഞെടുപ്പിലും ഹരീഷ് റാവത്തായിരുന്നു കോണ്‍ഗ്രസിന്റെ മുഖം.

5

ഹരീഷ് റാവത്ത് 2017ല്‍ 86 റാലികളാണ് നടത്തിയത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ മറ്റാരെയും കോണ്‍ഗ്രസിന് പ്രചാരണത്തിനായി ഉത്തരാഖണ്ഡില്‍ വേണ്ടെന്ന് സീനിയര്‍ പാര്‍ട്ടി വക്താവ് മഥുരദത്ത് ജോഷി പറയുന്നു. ഗാന്ധി കുടുംബം വരണമെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമാണ്. അതിന് ശേഷം എല്ലാവരും പിന്തുണയ്ക്കുന്നത് റാവത്തിനെയാണെന്നും ജോഷി പറഞ്ഞു. ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് പ്രിതം സിംഗ്, രാജ്യസഭാ എംപി പ്രദീപ് താമ്ത, മുന്‍ പിസിസി പ്രസിഡന്റ് യശ്മാല്‍ ആര്യ എന്നിവര്‍ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളതിനേക്കാള്‍ ശക്തി സംസ്ഥാനത്തുണ്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ടാണ് മറ്റാരെയും വിളിക്കാതിരിക്കുന്നത്.

6

അതേസമയം ഉത്തരാഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പ്രചാരണത്തിനായി ഇവിടെ എത്തിയേക്കും. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ അതിര്‍ത്തി മേഖലകളില്‍ പ്രചാരണത്തിന് ഇറക്കാനാണ് പ്ലാന്‍. 2017ല്‍ വിജയിച്ച പത്ത് സിറ്റിംഗ് എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റ് ലഭിക്കും. സ്‌ക്രീനിംഗ് കമ്മിറ്റി ഇവരുടെ പേരിന് അനുമതി നല്‍കി. എഐസിസി നേതാവ് അവിനാഷ് പാണ്ഡെയുടെ നേതൃത്വത്തിലുള്ളതാണ് സ്‌ക്രീനിംഗ് കമ്മിറ്റി. ചെറിയ മാര്‍ജിന് തോറ്റവര്‍ക്കും ടിക്കറ്റ് നല്‍കിയേക്കും. മൊത്തം 35 പേരാണ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാവുക. ഇക്കാര്യം പ്രീതം സിംഗ് സ്ഥിരീകരിച്ചു.

7

70 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് അഞ്ഞൂറോളം അപേക്ഷകളാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിച്ചത്. ഇതില്‍ പകുതിയോളം ദേശീയ നേതൃത്വത്തിന്റെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്. വിദൂര മേഖലയിലുള്ള പ്രചാരണത്തിനായി രണ്ട് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടേതാണ് തീരുമാനം. ഇത് നിര്‍ദേശിച്ചത് ഹരീഷ് റാവത്താണ്. മുപ്പതോളം നിയമസഭാ മണ്ഡലങ്ങളില്‍ റോഡ് മാര്‍ഗം എത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതാണ് ഹെലികോപ്ടര്‍ ഉപയോഗിക്കാനുള്ള കാരണം. മൂന്നോ നാലോ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവര്‍ ഈ മേഖലകളിലേക്ക് പ്രചാരണത്തിനായി എത്തുക. റാവത്തിന്റെയും പ്രീതം സിംഗിന്റെയും നേതൃത്വത്തിലാണ് ഇവര്‍ പ്രചാരണത്തിനിറങ്ങുക.

ബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് തരംഗം, തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ കാണാത്ത കുതിപ്പ്, പ്രതീക്ഷബിജെപിയുടെ കോട്ടകളില്‍ കോണ്‍ഗ്രസ് തരംഗം, തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ കാണാത്ത കുതിപ്പ്, പ്രതീക്ഷ

English summary
congress high command have lesser role in campaign in uttarakhand, harish rawat takes the lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X