Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിന്റെ അഹങ്കാരമാണ് ഇത്, അമരീന്ദര്‍-അമിത് ഷാ കൂടിക്കാഴ്ച്ചയ്‌ക്കെതിരെ കോണ്‍ഗ്രസ്

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അമരീന്ദര്‍ സിംഗ് കണ്ടത് കോണ്‍ഗ്രസില്‍ ചര്‍ച്ചയാവുന്നു. രൂക്ഷ പ്രതികരണമാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ദളിതനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ അമിത് ഷാ ദേഷ്യത്തിലാണ്. പഞ്ചാബിന് നേരെ പ്രതികാരത്തിന് കാത്തിരിക്കുകയാണ് അമിത് ഷായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നേരത്തെ അമരീന്ദര്‍ സിംഗിനെ മാറ്റിയിട്ടായിരുന്നു ചരണ്‍ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമിച്ചത്. അതേസമയം അമരീന്ദറിന്റെ കൂടിക്കാഴ്ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ആശങ്കയിലാണ്. യഅധികാര ധാര്‍ഷ്ട്യത്തിന്റെ തലവന് മുവേറ്റിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Recommended Video

cmsvideo
    കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?
    1

    പഞ്ചാബില്‍ ദളിത് നേതാവ് മുഖ്യമന്ത്രിയായതാണ് അവരെ വേദനിപ്പിക്കുന്നത്. അവര്‍ ചോദിക്കുന്നത് കോണ്‍ഗ്രസില്‍ ആരാണ് തീരുമാനം എടുക്കുന്നതെന്നാണ്. ദളിതര്‍ക്ക് ഉന്നത പദവി കൊടുക്കുന്നത് അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. ദളിത് വിരുദ്ധ രാഷ്ട്രീയത്തിന്റെ കേന്ദ്രം തന്നെ അമിത് ഷായുടെ വീട്ടിലാണ് സ്ഥിതി ചെയ്യുന്നതെന്നും സുര്‍ജേവാല ആരോപിച്ചു. അമിത് ഷായും മോദിയും പഞ്ചാബിനെതിരെ പ്രതികാരം ചെയ്യാന്‍ നടക്കുകയാണ്. ജനവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് ഇതുവരെ ചങ്ങാത്ത മുതലാളിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു.

    കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പമുണ്ട്. ഇത് അമരീന്ദര്‍ സിംഗ് ഉപയോഗിക്കുന്ന ഹാഷ്ടാഗാണ്. കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് താന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അമിത് ഷായെ കണ്ടിന് പിന്നാലെ ഇരുവരും ചേര്‍ന്ന് പ്രധാനമന്ത്രി കാണാന്‍ പോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ അമരീന്ദര്‍ ബിജെപിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ഉറപ്പിച്ചിരുന്നു. എന്നാല്‍ അമരീന്ദര്‍ മോദിയെ കാണാന്‍ പോയിരുന്നില്ല. പ്രധാനമന്ത്രി കാണുമെന്ന വാദങ്ങളെ അമരീന്ദറിന്റെ ടീമും തള്ളിക്കളഞ്ഞു. ബിജെപിയില്‍ ചേരാനുള്ള തീരുമാനം അമരീന്ദര്‍ എടുത്തിട്ടില്ലെന്നാണ് സൂചന.

    ബിജെപി നിലവില്‍ പഞ്ചാബില്‍ നിശ്ചലമായ അവസ്ഥയിലാണ്. അകാലിദളുമായി സഖ്യവും ഇപ്പോഴില്ല. കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള മത്സരമായി മാറി കഴിഞ്ഞു സംസ്ഥാനത്തെ രാഷ്ട്രീയം. എന്നാല്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക് പോയാല്‍ ഈ രാഷ്ട്രീയ സമവാക്യമാകെ മാറും. നിലവില്‍ ബിജെപിക്ക് പഞ്ചാബ് കോണ്‍ഗ്രസിലൊരു മുഖമില്ല. എന്നാല്‍ അമരീന്ദര്‍ വരുന്നതോടെ അത് പരിഹരിക്കപ്പെടും. എന്നാല്‍ കാര്‍ഷിക ബില്‍ പിന്‍വലിക്കാത്ത കാലത്തോളം പ്രശ്‌നങ്ങള്‍ പാര്‍ട്ടി നേരിടേണ്ടി വരും. അമരീന്ദര്‍ ഈ നിയമം പിന്‍വലിക്കാനായി സമ്മര്‍ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്.

    മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം

    നവജ്യോത് സിദ്ദുവിനെതിരെ വിമതനെ നിര്‍ത്തുമെന്ന് അമരീന്ദര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ബിജെപിയില്‍ നിന്ന് കൊണ്ട് സിദ്ദുവിനെതിരെ മത്സരിക്കാനാണ് ക്യാപ്റ്റന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. അടുത്ത തവണ പട്യാലയില്‍ നിന്ന് അദ്ദേഹത്തിന് മത്സരിക്കാനുള്ള സീറ്റ് കോണ്‍ഗ്രസ് നല്‍കിയേക്കില്ല. അതിനാല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് അമരീന്ദര്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി മാറുകയല്ലാതെ മറ്റ് ഓപ്ഷനില്ല. നിലവില്‍ ബിജെപിയാണ് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ പാര്‍ട്ടി. അകാലിദളും എഎപിയും ക്യാപ്റ്റന്‍ ചേരുന്ന പാര്‍ട്ടിയല്ല.

    അതേസമയം അമിത് ഷായ്ക്ക് ക്യാപ്റ്റനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമുണ്ട്. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ബിജെപി നിര്‍ദേശിക്കുന്ന പ്രായത്തിന് മുകളിലാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അമരീന്ദറിന്റെ പ്രായമുള്ള നേതാക്കളെ ബിജെപി പ്രധാന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുകയാണ് ഇങ്ങനൊരു സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിന് തടസ്സങ്ങളുണ്ട്. ആര്‍എസ്എസുമായി അദ്ദേഹത്തിന് കൂടിയാലോചനകള്‍ നടത്തേണ്ടി വരും. പഞ്ചാബില്‍ ബിജെപിക്ക് പ്രമുഖ നേതാക്കളാരും ഇല്ലാത്തത് കൊണ്ട് അമരീന്ദറിനെ സ്വാഗതം ചെയ്യാനും സാധ്യതയുണ്ട്. കര്‍ഷകരെ കൈയ്യിലെടുക്കാന്‍ ബിജെപിക്ക് ആ തന്ത്രം ആവശ്യമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+