കമല്‍നാഥിന്റെ റോള്‍ മധ്യപ്രദേശില്‍, അണിയറയില്‍ ഒരുങ്ങി സര്‍വേ, മൂന്നിടത്ത് രാഹുലിന്റെ പരീക്ഷണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായെങ്കിലും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് തിരിച്ചുവരവിനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. സിന്ധ്യ ഗ്രൂപ്പും ബിജെപിയിലെ സീനിയര്‍ നേതാക്കളും രണ്ട് തട്ടിലാണ്. കമല്‍നാഥിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം തല്‍ക്കാലം കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പക്ഷേ ചില നിര്‍ദേശങ്ങള്‍ മധ്യപ്രദേശിനായി നല്‍കുന്നുണ്ട്.
സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

മധ്യപ്രദേശ് 2023ല്‍ പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ടാര്‍ഗറ്റ്. അതിലൂടെ വേറെയും ലക്ഷ്യങ്ങള്‍ മുന്നിലുണ്ട്. പത്ത് സീറ്റെങ്കിലും ലോക്‌സഭയിലേക്കും കൂടുതല്‍ എംഎല്‍എമാരെ നേടിയാല്‍ അതിലൂടെ രാജ്യസഭയിലും നേട്ടമുണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. അതിലുപരി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കൊവിഡ് പ്രതിസന്ധിയും തൊഴിലില്ലായ്മയും കാരണം മധ്യപ്രദേശ് വന്‍ പ്രതിസന്ധിയിലാണ്. ബിജെപിക്കെതിരെ നിശബ്ദ തരംഗം സംസ്ഥാനത്തുണ്ട്.

ഈ വര്‍ഷം ദാമോയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭയത്തിലാണ് ബിജെപി ഇറങ്ങുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ എത്തിയ രാഹുല്‍ ലോധിയാണ് ഇവിടെ മത്സരിച്ചത്. ഈ വര്‍ഷം മെയ് രണ്ടിനാണ് ദാമോയിലെ ഫലം പുറത്തുവന്നത്. എന്നാല്‍ ബിജെപിയെ ഞെട്ടിച്ച് 17000ത്തോളം വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് ടണ്ടന്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് ഇറക്കിയ വഞ്ചകന്‍ കാര്‍ഡ് ലോധിക്കെതിരെ കൃത്യമായി ഫലിച്ചിരുന്നു. ബിജെപിയിലെ തന്നെ ഉള്‍പ്പോരും വീഴ്ച്ചയ്ക്ക് കാരണമായിരുന്നു.

കമല്‍നാഥിനെ ദില്ലിയിലേക്ക് വിളിപ്പിച്ചതിന് പ്രധാന കാരണം നാല് ഉപതിരഞ്ഞെടുപ്പുകള്‍ ജയിക്കാനാണ്. ഇതിലൊന്ന് നിയമസഭയിലേക്കാണ്. കമല്‍നാഥ് 2023ലും കോണ്‍ഗ്രസിനെ നയിക്കും. ഇക്കാര്യം രാഹുല്‍ ഗാന്ധി ഉറപ്പിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ ട്രഷറര്‍ പദവി അദ്ദേഹത്തിന് നല്‍കാനുള്ള സാധ്യതയും ശക്തമാണ്. കാന്‍ഡ്വയിലേക്കാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം ബിജെപി ഇപ്പോഴും തമ്മിലടി കാരണം പരസ്പരം പരാജയപ്പെടുത്താന്‍ നടക്കുകയാണ്.

റായ്ഗാവ്, പൃഥ്വിപൂര്‍, ജോബട്ട്, എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നല്‍കുന്നത്. ഇവിടെയുണ്ടായിരുന്ന എംഎല്‍എമാരുടെ വിയോഗമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നത്. കാണ്ട്വ ലോക്‌സഭാ സീറ്റ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ ചൗഹാന്റേതായിരുന്നു. അതേസമയം ഈ മൂന്ന് സീറ്റും പിടിച്ച് 2023ലേക്കുള്ള ഒരുക്കം ശക്തമായി ആരംഭിക്കണമെന്ന് രാഹുല്‍ കമല്‍നാഥിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സിന്ധ്യ ഗ്രൂപ്പിന് അടക്കം ബിജെപിയില്‍ എതിര്‍പ്പുകളുണ്ട്. അതിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

രാഹുലിന്റെ നിര്‍ദേശപ്രകാരം മധ്യപ്രദേശില്‍ സര്‍വേ ആരംഭിച്ച് കഴിഞ്ഞു. അതിലൂടെ ജനപ്രീതി ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ. അരുണ്‍ യാദവിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുമെന്നാണ് സൂചന. ഇതിനായി യാദവ് ഒരുക്കവും തുടങ്ങിയിരുന്നു. എന്നാല്‍ ജനപ്രീതിയുണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് നല്‍കൂ എന്ന കമല്‍നാഥ് സൂചന നല്‍കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയാലും പ്രവര്‍ത്തകരുടെയും അണികളുടെയും പിന്തുണ നിര്‍ണായകമാണ്. അതേസമയം മധ്യപ്രദേശ് വിടാതെ തന്നെയുള്ള ദേശീയ റോളാണ് കമല്‍നാഥ് ഏറ്റെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

അഹമ്മദ് പട്ടേലിന് പകരക്കാരനായുള്ള റോള്‍ തന്നെയായിരിക്കും ഇതെന്നാണ് സൂചന. അതേസമയം പ്രതിപക്ഷ നേതാവായി പുതിയ നേതാവ് വരാനാണ് സാധ്യത. പകരം ദേശീയ തലത്തിലെ റോള്‍ കമല്‍നാഥ് ഏറ്റെടുക്കും. എന്നാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കമല്‍നാഥ് കൈവിടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശേഷിയുള്ള സംസ്ഥാന സമിതിയും മധ്യപ്രദേശിലാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംസ്ഥാനം വിടാന്‍ കമല്‍നാഥിനെ അനുവദിക്കില്ല.

ക്വാണ്ടയില്‍ ഹര്‍ഷവര്‍ധന്‍ സിംഗ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. ഇത് ബിജെപിയുടെ സീറ്റാണ്, എന്നാല്‍ പകരക്കാര്‍ നിരവധി ഇവിടെ മത്സരിക്കാനുണ്ട്. റായ്ഗാവിലും വിഭാഗീയത കടുത്ത നില്‍ക്കുകയാണ്. പുഷ്പരാജിനെ ബിജെപി മുന്നില്‍ കാണുന്ന സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ സീറ്റുകളാണ് പൃഥ്വിപൂരും ജോബട്ടും. പൃഥ്വിപൂരില്‍ ബ്രിജേന്ദ്ര റാത്തോറിന്റെ മകന്‍ നിതിനെ ഇറക്കാനാവും ശ്രമം. ജോബട്ടില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിക്രാന്ത് ഭൂരിയയും വന്നേക്കും. ഇവര്‍ രണ്ട് പേര്‍ക്കും നല്ല ജനപ്രീതിയുണ്ട്. കോണ്‍ഗ്രസ് പലയിടത്തും ജില്ലാ അധ്യക്ഷന്‍മാരെ മാറ്റി തിരഞ്ഞെടുപ്പിന് സജ്ജമാക്കി കഴിഞ്ഞു.
പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി












Click it and Unblock the Notifications