കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഘണ്ഡ് പിടിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് 3 പാര്‍ട്ടികള്‍; സഖ്യം രൂപീകരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
ജാർഖണ്ഡ് പിടിക്കാൻ രാഹുലിന്റെ സഖ്യം തയ്യാർ

ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യം സാധ്യമായില്ലെങ്കിലും മറ്റുസംസ്ഥാനങ്ങളില്‍ പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകളുമായി മുന്നോട്ടുപോവുകയാണ്. യുപിയില്‍ എസ്പിയും-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാവാന്‍ കഴിയാതെ പോയതോടെ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്സ് മറ്റു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം നിലവില്‍ വരുത്താനുള്ള അക്ഷീണ പ്രയത്നത്തിലാണ്.

ബിഹാറില്‍ ആര്‍ജെഡി, തമിഴ്നാട്ടില്‍ ബിജെപി, കര്‍ണാടകയില്‍ ജെഡിഎസ്, മഹാരാഷ്ട്രയില്‍ എന്‍സിപി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ജാര്‍ഘണ്ഡില്‍ 3 കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നത്. 14 ലോക്സഭാ സീറ്റുകളുള്ള ജാര്‍ഘണ്ഡില്‍ ഈ സഖ്യം കോണ്‍ഗ്രസിന് വലിയ ഗു​ണം ചെയ്യും.

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍

ജാര്‍ഖണ്ഡില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ചു മത്സരിക്കാന്‍ ജെ​എംഎം, കോണ്‍ഗ്രസ് ധാരണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെഎംഎം നേതാവ് ഹേമന്ദ് സോറനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജാര്‍ഖണ്ഡില്‍ ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായത്.

ഇരുപാര്‍ട്ടികള്‍ക്കുമൊപ്പം

ഇരുപാര്‍ട്ടികള്‍ക്കുമൊപ്പം

ഇരുപാര്‍ട്ടികള്‍ക്കുമൊപ്പം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍ എന്നിവരും സഖ്യത്തിന്‍റെ ഭാഗമാവും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. ജെഎംഎം നേതാവ് ഹേമന്ത് സോറനായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് 6

കോണ്‍ഗ്രസ് 6

സസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 6, ജെ​എംഎം 4, ജെവി​എം 3, ആര്‍ജെഡി 1 എന്നിങ്ങനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം. സിപിഐ കൂടി സഖ്യത്തിന്‍റെ ഭാഗമാവാന്‍ സാധ്യതയുണ്ട്. അങ്ങനെയങ്കില്‍ ഹസാരി ബാഗ് മണ്ഡലത്തില്‍ സിപിഐ മത്സരിക്കും.

2009 ല്‍

2009 ല്‍

2009 ല്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. 2014ല്‍ ആകട്ടെ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ആയിട്ടുമില്ല. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതാണ് ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടമായത്. ഇതാണ് സഖ്യസാധ്യത തേടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

കോലെബിറയില്‍

കോലെബിറയില്‍

കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ കോലെബിറയില്‍ ബിജെപിയെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അടിതെറ്റി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കാള്‍ പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് ഏറ്റുന്നത് കോണ്‍ഗ്രസിന്‍റെ നേത‍ൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യമാണ്.

രണ്ട് സീറ്റുകളില്‍ ജാര്‍ഘണ്ഡ മുക്തി മോര്‍ച്ച

രണ്ട് സീറ്റുകളില്‍ ജാര്‍ഘണ്ഡ മുക്തി മോര്‍ച്ച

മൂന്ന് ഉപതിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം ജാര്‍ഘണ്ഡില്‍ നടന്നത്. ഗോമിയ, സില്ലി, കൊലിബിറ സീറ്റുകളിലാണ് ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ രണ്ട് സീറ്റുകളില്‍ ജാര്‍ഘണ്ഡ മുക്തി മോര്‍ച്ച വിജയിച്ചപ്പോള്‍ അവസാനം നടന്ന കൊലിബറയിലെ സീറ്റില്‍ കോണ്‍ഗ്രസ് വിജിയിക്കുകയായിരുന്നു.

വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു

വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു

ഒരു വര്‍ഷത്തിനിടയില്‍ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതോടെ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പം അടുത്ത സാഹചര്യത്തില്‍ കടുത്ത വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഒരേ പോലെ ഉയരുന്നത്.

2014 മുതല്‍

2014 മുതല്‍

ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയ 2014 മുതല്‍ ഈ വര്‍ഷത്തെ മൂന്ന് അടക്കം ഏഴ് ഉപതിരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നത്. ഇതില്‍ കോണ്‍ഗ്രസ്സും ജെഎംഎമ്മും മൂന്ന് സീറ്റുകള്‍ വീതം വിജയിച്ചപ്പോള്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഒരു സീറ്റില്‍ മാത്രമാണ്.

ഭരണ വിരുദ്ധ വികാരം

ഭരണ വിരുദ്ധ വികാരം

സംസ്ഥാനത്തെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ബിജെപിയുടെ തോല്‍വികളിലൂടെ പ്രതിഫലിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്. സാഹചര്യങ്ങളെല്ലാം 2019 ലെ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

പ്രതിഷേധം

പ്രതിഷേധം

മുഖ്യമന്ത്രി രഘുബര്‍ ദാസ് ആദിവാസി നിയന്ത്രണത്തിലുള്ള ഭൂമി സര്‍ക്കാര്‍ ആവശ്യത്തിന് പിടിച്ചെടുക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നതും ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ജനസംഖ്യയുടെ 28 ശതമാനം ആദിവാസികളാണെന്നിരിക്കെ ബിജെപിയുടെ ആദിവാസി വിരുദ്ധ നടപടികളും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവും.

ആത്മവിശ്വാസം

ആത്മവിശ്വാസം

സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ഡോ അജയ് കുമാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ നേതൃത്വത്തിന് തികഞ്ഞ ആത്മവിശ്വാസമാണ് ഉള്ളത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ മടങ്ങിവരവിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തല്‍ ഉണ്ട്. ഇതു കൂടാതെ ആദിവാസികള്‍ക്കിടയിലുള്ള ബാബുല്‍ മറാന്‍റിയുടെ പാര്‍ട്ടിക്കുള്ള സ്വീകാര്യതയും കോണ്‍ഗ്രസിനെ തുണച്ചേക്കും.

English summary
Congress to lead Opposition alliance in Jharkhand for Lok Sabha polls: JMM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X