കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു': പെഗാസസില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: പെഗസസ് ഫോണ്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ പരിഹാസം. 'ഈ ദിവസങ്ങളിൽ നിങ്ങൾ എന്താണ് വായിക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു'- എന്ന തന്‍റെ മൂന്ന് ദിവസം മുന്‍പത്തെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്‍റെ പുതിയ പോസ്റ്റ്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്‍റിലും പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. വിഷയത്തില്‍ ആര്‍എസ്പി എംകെ എന്‍കെ പ്രേമചന്ദ്രന്‍, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ സഭയില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയിരുന്നു. ഹിമകട്ടയുടെ ഒരഗ്രം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നായി ഇടത് എംപി ജോണ്‍ ബ്രിട്ടാസിന്‍റെ പ്രതികരണം.

rahull-gandh

ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്

പെഗാസിസിന്റെ വഴികൾ അത്യന്തം അപകടകരമാണ്. ചോർത്തലിന്റെ ലാഞ്ചന പോലും അവശേഷിപ്പിക്കാതെ പണി പൂർത്തിയാക്കി അപ്രത്യക്ഷമാകും. ജനാധിപത്യം എന്ന വാക്കുതന്നെ അപ്രസക്തമാക്കുന്ന രീതിയിലാണ് രാജ്യത്തിൻറെ ഗതിവിഗതി. ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാൾ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യയിൽ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ ചേരിയിലെ മൂന്ന് പ്രമുഖ നേതാക്കള്‍, സുപ്രീം കോടതി ജഡജി, ഉന്നത ഉദ്യോഗസ്ഥര്‍, നാൽപതിലേറെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരടക്കം പെഗാസസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ

English summary
'We know what he’s been reading- everything on your phone': Rahul criticizes Center on Pegasus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X