സവർക്കർ പണം കൈപ്പറ്റിയ ആളെന്ന് രാഹുൽ, 'സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ല'
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർഎസിഎസിന് യാതൊരു പങ്കുമില്ലന്ന് രാഹുൽ ഗാന്ധി. വിഡി സവർക്കർ ബ്രിട്ടീഷുകാരിൽ നിന്നും ധന സഹായം കൈപ്പറ്റിയിരുന്നെന്നും രാഹു ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യസമരം നടന്ന കാലത്ത് ബിജെപിയുടെ രൂപികരണം പോലും നടന്നിട്ടില്ല. തന്റെ അറിവ് അനുസരിച്ച് ആർഎസ്എസ് ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.കർണാടകയിൽ ഭാരത് ജോഡോ യാത്രക്കിടയിൽ മാധ്യമ പ്രവർത്തകരോടോണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

രാഹുൽ ഗാന്ധി പറഞ്ഞത്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന് യാതൊരു പങ്കുമില്ല.
വി ഡി സവർക്കർ ബ്രിട്ടീഷ് സർക്കാറിന്റെ സഹായധനം കൈപ്പറ്റിയിരുന്ന ആളാണ്. ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമാണ് ആർഎസ്എസ് ചെയ്തത്. സ്വാതന്ത്ര്യസമര ബിജെപി രൂപീകരിച്ചിട്ട് പോലുമില്ല. ബിജെപിക്ക് ഇതൊന്നും മറക്കാൻ ആകില്ല.കോണ്‍ഗ്രസ് നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്.
തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പാർട്ടിയെ മുന്നോട്ട് നയിക്കാനുമുള്ള അവസരമുണ്ടായിരിക്കും. ശശിതരൂരിനും ഖാർഗെയ്ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. ഇവരെ ആരുടെ എങ്കിലും മോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് അപമാനിക്കലാണ്.
കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് 22 വർഷത്തിനു ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഒക്ടോബർ 17നാണ് .ഞങ്ങളുടേത് ഒരു ഫാസിസ്റ്റ് പാർട്ടിയല്ല . ചർച്ചകളിലും ഭിപ്രായപ്രകടനങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു.ഒരു ടീമായി പ്രവർത്തിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പിൽ വിജയമുണ്ടാകു.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെക്കുറിച്ചും അദേഹം പ്രതികരിച്ചു. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവർ രാജ്യ വിരുദ്ധരാണെന്നും അവര്‍ക്കെതിരേ പോരാടുകയാണ് വേണ്ടതെന്നും വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിലവിൽ കർണാടകയിലാണ് പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം രാഹുൽ ഗാന്ധിയോടൊപ്പം യാത്രയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മാതാവും സഹോദരിയുമാണ് ഭാരത് ജോഡോയിൽ രാഹുലിനൊപ്പം നടന്നത്. ഗൗരി ലങ്കേഷ് സത്യത്തിന് വേണ്ടി നിലകൊണ്ടെന്നും യഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. നിലവിൽ കേരളം , തമിഴ്നാട് പര്യടനങ്ങൾ പൂർത്തിയാക്കിയാണ് യാത്ര കർണാടകയിൽ പുരോഗമിക്കുന്നത്. 150 ദിവസമാണ് യാത്ര നീണ്ടുനില്‍ക്കുന്നത്. 3,570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിൽ യാത്ര സമാപിക്കും.












Click it and Unblock the Notifications