ഗുജറാത്തില്‍ കോടീശ്വരന്‍ നേതാവ് കോണ്‍ഗ്രസ് വിട്ടു, എഎപിയുടെ കുതിപ്പ്, ഹൈക്കമാന്‍ഡിന് ഭയം
ദില്ലി: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭയപ്പെട്ടത് സംഭവിക്കുന്നു. പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോവുകയാണ്. ആംആദ്മി പാര്‍ട്ടി തന്നെയാണ് ഇത്തവണയും നേട്ടമുണ്ടാക്കുന്നത്. പാര്‍ട്ടിയുടെ കോടീശ്വരനായ നേതാവ് ഇപ്പോള്‍ എഎപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അപ്രതീക്ഷിതമായ നീക്കമായിരുന്നു ഇത്. എഎപി വന്‍ ശക്തിയായി മാറിയിരിക്കുകയാണ് എന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.
കോണ്‍ഗ്രസ് ഭയപ്പെട്ടത് പോലെ ഗുജറാത്തില്‍ സംഭവിക്കുമെന്നാണ് സൂചന. എഎപി മുഖ്യ പ്രതിപക്ഷമായി സംസ്ഥാനത്ത് മാറുകയാണ്. കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിന്റെ സഹായം അടക്കം തേടിയത് ഇത് മുന്നില്‍ കണ്ടാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സംഭവിക്കുന്ന എന്ത് മാറ്റവും ദേശീയ തലത്തില്‍ വലിയ തോതില്‍ പ്രതിഫലിക്കും.

കോണ്‍ഗ്രസിന്റെ കോടീശ്വരനായ മുന്‍ എംഎല്‍എ ഇന്ദ്രനീല്‍ രാജ്ഗുരുവാണ് പാര്‍ട്ടി വിട്ട് എഎപിയില്‍ ചേര്‍ന്നിരിക്കുന്നത്. രാജ്‌കോട്ടില്‍ നിന്നുള്ള പ്രമുഖ നേതാവാണ് അദ്ദേഹം. ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ സാധിക്കുന്ന ഏറ്റവും നല്ല ഓപ്ഷനായി ആംആദ്മി പാര്‍ട്ടി മാറിയെന്ന് രാജ്ഗുരു പറഞ്ഞു. എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെയും അദ്ദേഹം പുകഴത്തി. ദില്ലി മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്റെ സമീപനം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ ചേരുന്നുവെന്നും രാജ്ഗുരു പറഞ്ഞു.

കോണ്‍ഗ്രസില്‍ താന്‍ ചേര്‍ന്നത് ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ബിജെപി ജനങ്ങളെ വിഡ്ഡികളാക്കി അധികാരം നേടി. എന്നാല്‍ ബദലാവാനുള്ള സാധ്യതകളെല്ലാം കോണ്‍ഗ്രസിന് നഷ്ടമായി. കോണ്‍ഗ്രസുമായി എനിക്ക് ഒരു പ്രശ്‌നം മാത്രമാണ് ഉള്ളത്. ബിജെപിയെ നേരിടാനുള്ള മനോബലം കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നമെന്നും രാജ്ഗുരു പറഞ്ഞു. 2012ല്‍ രാജ്‌കോട്ട് ഈസ്റ്റില്‍ നിന്നാണ് രാജ്ഗുരു എംഎല്‍എയാവുന്നത്. രാജ്‌കോട്ട് വെസ്റ്റില്‍ നിന്ന് 2017ല്‍ മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ രാജ്ഗുരു മത്സരിച്ചിരുന്നു. എന്നാല്‍ തോറ്റു. 2018ല്‍ അദ്ദേഹം അതൃപ്തിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും എന്നാല്‍ ഇവരെ ശിക്ഷിക്കുന്നതിന് പ്രമോട്ട് ചെയ്യുകയാണെന്നും രാജ്ഗുരു പറഞ്ഞു. രാജ്ഗുരു 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസ് തിരിച്ചെത്തുന്നത്. ഡിസംബറില്‍ താന്‍ കാര്‍ത്തിക്കില്‍ മത്സരിക്കണമെന്നാണ് കരുതുന്നത്. രാജ്ഗുരു നേരത്തെ എഎപിയിലും പോയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതിയില്‍ തനിക്ക് താല്‍പര്യമില്ലായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പലരെയും പിന്തുണ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോയി. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും രാജ്ഗുരു വ്യക്തമാക്കി.

സംസ്ഥാന രാഷ്ട്രീയത്തിലെ കോടീശ്വനാണ് രാജ്ഗുരു. താന്‍ പണത്തിന് വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നല്ല. പദവിയും ആഗ്രഹമില്ല. ഇത്തവണ താന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് പോലും മത്സരിക്കുന്നില്ലെന്നും രാജ്ഗുരുത കുറ്റപ്പെടുത്തി. കുറച്ച് കാലമായി രാജ്ഗുരു പാര്‍ട്ടി വിടുമെന്ന് സൂചനകളുണ്ടായിരുന്നു. 122 കോടിയുടെ സ്വത്താണ് അദ്ദേഹത്തിനുള്ളത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്‌കോട്ടില്‍ ഒറ്റയ്ക്ക് നടത്തിയിരുന്നതും രാജ്ഗുരുവിന്റെ മിടുക്കായിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം തവണ മത്സരിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ധാറളമുണ്ടായിരുന്നു. വിജയ് രൂപാണിയുമായി അടുത്ത ബന്ധമുള്ള മണ്ഡലം കൂടിയാണ് രാജ്‌കോട്ട്.

അതേസമയം എഎപിയുടെ വരവ് കോണ്‍ഗ്രസ് നേതൃത്വത്തെ അടിമുടി വിറപ്പിച്ചിരിക്കുകയാണ്. പ്രശാന്ത് കിഷോറിനോട് പാര്‍ട്ടിയെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതിലും പ്രശ്‌നങ്ങളാണ്. പ്രശാന്ത് ബിജെപി ചാരനാണെന്ന് വരെ സീനിയര്‍ നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പക്ഷേ ഹൈക്കമാന്‍ഡ് പ്രശാന്തിനോടും ഐപാക്കിനോടും ഗുജറാത്തിലെ തന്ത്രങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രശാന്ത് വരുന്ന കാര്യ.ം സ്ഥിരീകരിച്ചിട്ടില്ല. ഗുജറാത്തില്‍ മാത്രമേ സഹായിക്കൂ എന്ന നിബന്ധന അദ്ദേഹം മുന്നോട്ട് വെച്ചുവെന്നും സൂചനയുണ്ട്. കര്‍ണാടകത്തില്‍ അടക്കം പ്രശാന്തിന്റെ വിശ്വസ്തനായ സുനില്‍ കനുഗോലുവാണ് കോണ്‍ഗ്രസിനായി തന്ത്രമൊരുക്കുന്നത്.












Click it and Unblock the Notifications