Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീറ്റ നാളെയെത്തും..പക്ഷേ തര്‍ക്കം തീര്‍ന്നില്ല; മോദി ക്രെഡിറ്റ് തട്ടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനമായ നാളെ ഇന്ത്യയിലേക്ക് എട്ട് ചീറ്റപ്പുലികളാണ് എത്തുന്നത്. നാളെ എത്തുന്ന ചീറ്റപ്പുലികളെ പ്രധാനമന്ത്രി തന്നെയാണ് ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടുന്നത്. അതേസമയം, ചീറ്റപ്പൂലിയെ ഇന്ത്യയിലെത്തിക്കുന്നത് സംബന്ധിച്ച് ഒരു തർക്കം ഉണ്ടായിരിക്കുകയാണ്. ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ തങ്ങളാണെന്നും മോദി സർക്കാർ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. 2010ൽ, മന്ത്രിയായിരുന്ന ജയറാം രമേശ് പദ്ധതിയുടെ ഭാ​ഗമായി ആഫ്രിക്കൻ പര്യടനം നടത്തുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺ​ഗ്രസിന്റെ അവകാശവാദം. അന്ന് മൻമോഹൻസിം​ഗ് മന്ത്രിസഭയിൽ വനം പരിസ്ഥിതി മന്ത്രിയായിരുന്നു ജയറാം രമേശ്.

2010ൽ കോൺ​ഗ്രസ് ആവിഷ്കരിച്ച പദ്ധതി 2013ൽ സുപ്രീംകോടതി നിരോധിക്കുകയായിരുന്നെന്നാണ് കോൺ​ഗ്രസ് അവകാശപ്പെടുന്നത്. എന്നാൽ, പിന്നീട് 2020ൽ ഈ നിരോധനം കോടതി എടുത്തുകളഞ്ഞു എന്നും പാർട്ടി പറയുന്നു. കോൺ​ഗ്രസിന്റെ ശ്രമഫലമായാണ് 13 വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നും പാർട്ടി ട്വീറ്റിൽ അവകാശപ്പെടുന്നു.

modi

നമീബിയയിൽ നിന്നാണ് 8 ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീ‌യോദ്യാനത്തിലേക്ക് എത്തിക്കുന്നത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലെത്തുക. 600ഹെക്ടർ പ്രദേശമാണ് ചീറ്റകൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നാഷണൽ പാർക്കുകളിലായി 50 ചീറ്റകളെ എത്തിക്കാനാണ് സർക്കാർ പദ്ധതി.

ഇതിന്റെ തുടക്കമാണ് കുനോവിലേക്കുള്ള വരവ്. ആദ്യമായാണ് ഇത്രയും വലിയ ഒരു മാംസഭോജിയെ ഒരു വൻകരയിൽ നിന്ന് മറ്റൊരു വൻകരയിലേക്ക് കൊണ്ടുവരുന്നത്. ആദ്യമെത്തുന്ന എട്ട് ചീറ്റകൾ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നത് അനുസരിച്ചിരിക്കും പദ്ധതിയുടെ ഭാവി.

അഞ്ച് പെണ്ണും മൂന്ന് ആണും ആണ് നാളെ എത്തുന്ന ചീറ്റകൾ. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ളവരാണ്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലാണ് വിമാനത്തിൽ കൊണ്ട് ചീറ്റപുലികളെ കൊണ്ടുവരുന്നത്..

ഡോക്ടർമാരടക്കം വിദഗ്ധ സംഘം കൂടെ തന്നെയുണ്ട്. കൂനോയിലെത്തിച്ച് കഴിഞ്ഞാൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ക്വാറന്റീൻ ഏരിയയിലാണ് ആദ്യം ചീറ്റകളെ തുറന്ന് വിടുക. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷമാണ് കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+