• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുജറാത്ത് പിടിച്ചെടുക്കാനുറച്ച് കോണ്‍ഗ്രസ്; കിടിലൻ നീക്കം... സച്ചിൻ പൈലറ്റ് കളത്തിലേക്ക്?

അഹമ്മദാബാദ്; അടുത്ത വർഷം ഉത്തർപ്രദേശ്, പ‍ഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.ഇതിൽ പഞ്ചാബ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിയാണ് ഭരണത്തിൽ. അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണ തുടർച്ച നേടാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ ബിജെപി ആരംഭിച്ച് കഴിഞ്ഞു.

കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

ഇതിൽ ബിജെപിയെ സംബന്ധിച്ച് അഭിമാന പോരാട്ടത്തിന് വഴിയൊരുങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മോദിയുടെ ഗുജറാത്തിൽ ഇത്തവണയും അത്ഭുതങ്ങളൊന്നും നടക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. എന്നാൽ ബിജെപിയെ ഇക്കുറി പൂട്ടാനുള്ള അസ്ത്രങ്ങൾ ആവനാഴിയിൽ തയ്യാറാക്കുകയാണ് കോൺഗ്രസ്.

 16 സീറ്റ് നഷ്ടം

15 വര്‍ഷം നേരന്ദ്ര മോദി അധികാരത്തിലിരുന്ന ഗുജറാത്ത്, ബിജെപിയുടെ ഒരിക്കലും ഇളകാത്ത കോട്ടയാണ്. 182 അംഗ നിയമസഭയിൽ 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയായിരുന്നു ബിജെപി അധികാരത്തിലേറിയത്. 2012 ൽ നേടിയതിനേക്കാൾ 16 സീറ്റുകൾ നഷ്ടപ്പെടുത്തിയായിരുന്നു ഭരണതുടർച്ച.

കരുത്തുകാട്ടി കോൺഗ്രസ്

അത്തവണയും കോൺഗ്രസ് തറപറ്റുമെന്ന് കണക്ക് കൂട്ടിയ ബിജെപിക്ക് പക്ഷേ തെറ്റി.
കാവിക്കോട്ടയിൽ ചെറിയൊരു വിളളല്‍ വീഴ്ത്താന്‍ കോണ്‍ഗ്രസിനായി.77 സീറ്റുകൾ നേടിയാണ് കോൺഗ്രസ് കരുത്ത് കാട്ടിയത്. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ കാര്യങ്ങൾ കോൺഗ്രസിനെ സംബന്ധിച്ച് ആശ്വാസകരമായിരുന്നില്ല.

നഷ്ടപ്രതാപം തിരിച്ച് പിടിക്കും

പല ഘട്ടങ്ങളിലായി നിരവധി എംഎൽഎമാർ ബിജെപി പാളയത്തിലെത്തി. അവിടെ ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച് അധികാരം പിടിക്കുകയും ചെയ്തു. നിലവിൽ 65 എംഎൽഎമാരാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഉള്ളത്.അതേസമയം മറ്റൊരു അങ്കത്തിന് കളമൊരുങ്ങുമ്പോൾ അരയും തലയും മുറുക്കി ഇറങ്ങുകയാണ് സംസ്ഥാനത്ത് പാർട്ടി. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു ഗുജറാത്തിലെ നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയാണ് ലക്ഷ്യം.

അനുകൂലമെന്ന്


കൊവിഡ് പ്രതിസന്ധി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, എന്നിങ്ങനെ പല ഘടകങ്ങളും ബിജെപിയെ തിരിഞ്ഞ് കൊത്തുമെന്ന് കോൺഗ്രസ് കണക്കാക്കുന്നു. ഈ ഘട്ടത്തിൽ മികച്ച നേതൃനിരയെ തന്നെ ഇറക്കി മത്സരം കടുപ്പിക്കാനായാൽ ഗുജറാത്തിൽ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്.

സച്ചിന്റെ പൈലറ്റ്

നിലവിൽ രാജസ്ഥാനിൽ നിന്നുള്ള നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്താനാണ് കോൺഗ്രസ് ആലോചന.സംസ്ഥാനത്തിന്റെ ചുമതല വഹിച്ചിരുന്ന രാജീവ് സത്താ എംപി കൊവിഡ് ബാധിച്ച് അന്തരിച്ചിരുന്നു. ഇതോടെയാണ് സച്ചിന്റെ പേര് പരിഗണിക്കുന്നത്.

രാജസ്ഥാനിൽ

2018 ൽ രാജസ്ഥാനിൽ ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസിനെ അധികാരത്തിലേറ്റുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവാണ് പൈലറ്റ്. അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് സംസ്ഥാനത്തിന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. സച്ചിൻ ഉപമുഖ്യമന്ത്രിയുമായി.

പദവികൾ നൽകിയില്ല

നേരത്തേ ഇരുവരും തമ്മിലുള്ള അധികാര വടംവലി സംസ്ഥാനത്ത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു. സർക്കാരിനെ മുൾമുനയിൽ നിർത്തി സച്ചിൻ പൈലറ്റ് നടത്തിയ റിസോർട്ട് രാഷ്ട്രീയം കോൺഗ്രസ് സർക്കാർ താഴെ വീഴാൻ കാരണമായേക്കുമെന്ന് വരെ കണക്കാക്കപ്പെട്ടിരുന്നു.വിവാദങ്ങൾക്ക് ശേഷം കോൺഗ്രസ് ക്യാമ്പിലേക്ക് തന്നെ സച്ചിൻ മടങ്ങിയെത്തിയെങ്കിലും അദ്ദേഹത്തിന് പ്രധാന പദവികൾ ഒന്നും നൽകിയിരുന്നില്ല.

 അംഗീകരിക്കുമോ?

ഈ സാഹചര്യത്തിൽ പൈലറ്റിനെ പോലൊരു യുവനേതാവിന് ഗുജറാത്തിന്റെ സംഘട ചുമതല നൽകിയാൽ അധികാരം പിടിക്കാനാകുമെന്ന് വരെ നേതാക്കൾ കണക്ക് കൂട്ടുന്നുണ്ട്. അതേസമയം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാൻ പൈലറ്റ് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പാലിച്ചില്ല

അതിന് നിരവധി കാരണങ്ങളും പൈലറ്റ് ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. ഇതിൽ പ്രധാനം സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ പ്രിയങ്കയോ ഇതുവരെ 'മിഷൻ ഗുജറാത്ത് 2022' യെ കുറിച്ച് സച്ചിൻ പൈലറ്റിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. രണ്ടാമത്തെ പ്രധാന വിഷയമായി കണക്കാക്കുന്നത് മടങ്ങിയെത്തിയതിന് ശേഷം സച്ചിൻ പൈലറ്റി് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ ദേശീയ നേതൃത്വം തയ്യാറായില്ലെന്നതാണ്.

 നേതാക്കൾ പറയുന്നത്

സച്ചിൻ പൈലറ്റിനൊപ്പം പടയൊരുക്കം നടത്തിയ അദ്ദേഹത്തിന്റെ വിശ്വസ്തരായ എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നത് ഉൾപ്പെടെയായിരുന്നു ദേശീയ നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ. അതിനാൽ ഈ ഒരു ഘട്ടത്തിൽ ഹൈക്കമാന്റ് നിർദ്ദേശിച്ചാൽ തന്നെ ഗുജറാത്ത് ചുമതല ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായേക്കില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

cmsvideo
  BJP leaders joining in Trinamool congress | Oneindia Malayalam
  അശോക് ഗെഹ്ലോട്ടോ

  അങ്ങനെയെങ്കിൽ മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനെ സോണിയ ഗാന്ധി ഗുജറാത്തിന്റെ ചുമതല ഏൽപ്പിച്ചേക്കും. കഴിഞ്ഞ തവണയും അദ്ദേഹത്തിനായിരുന്നു ഗുജറാത്തിന്റെ ചുമതല. ഗെഹ്ലോട്ടിനെ കൂടാതെ മുകുൾ വാസ്നിക്, അവിനാശ് പാണ്ഡെ, മോഹൻ പ്രകാശ്, കമൽനാഥ് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്.

  സുധാകരനെതിരെ എതിർപ്പ് ശക്തം; ഇടപെട്ട് സോണിയ ഗാന്ധി..അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരൻ? ചർച്ചകൾ ഇങ്ങനെസുധാകരനെതിരെ എതിർപ്പ് ശക്തം; ഇടപെട്ട് സോണിയ ഗാന്ധി..അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരൻ? ചർച്ചകൾ ഇങ്ങനെ

  മണിക്കുട്ടനെ വളർത്തിയത് ആ 2 പേർ.. ഫാൻ ഫൈറ്റ് മാറ്റി ചിന്തിച്ചാൽ ഇതല്ലേ ശരി?; വൈറൽ കുറിപ്പ്മണിക്കുട്ടനെ വളർത്തിയത് ആ 2 പേർ.. ഫാൻ ഫൈറ്റ് മാറ്റി ചിന്തിച്ചാൽ ഇതല്ലേ ശരി?; വൈറൽ കുറിപ്പ്

  സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

  English summary
  Congress may appoint sachin pilot to handle party's affairs in Gujarat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X