Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ സഖ്യം തീരുമാനമാവുന്നു, കോണ്‍ഗ്രസ് 22 സീറ്റില്‍ മത്സരിച്ചേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ 48 സീറ്റില്‍ 22 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മഹാരാഷ്ട്രയില്‍ നിന്നുള്ള ഉന്നത നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനിച്ചുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാഗ്പൂരില്‍ നടന്ന 138ാം സ്ഥാപക ദിനത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഞങ്ങള്‍ തയ്യാറാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം. അതേസമയം മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഖാര്‍ഗെയുമായി നേതാക്കള്‍ ചര്‍ച്ച ചെയ്തു.

mallikarjun-kharge

ഏതൊക്കെയാണ് കോണ്‍ഗ്രസിന്റെ കരുത്തുറ്റ മണ്ഡലങ്ങള്‍ എന്ന് നേതാക്കള്‍ ഖാര്‍ഗെയെ അറിയിച്ചു. യോഗത്തില്‍ ചില നേതാക്കള്‍ 30 സീറ്റില്‍ വരെ കോണ്‍ഗ്രസ് മത്സരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും സ്ഥാനാര്‍ത്ഥികളെ നേരത്തെ കണ്ടുവെക്കണമെന്നും നിര്‍ദേശം വന്നിട്ടുണ്ട്. എന്നാല്‍ പരമാവധി 22 സീറ്റില്‍ മത്സരിക്കുന്നതാണ് നല്ലതെന്നാണ് സംസ്ഥാനത്ത് നിന്നുള്ള ഒരു ഉന്നത നേതാവ് നിര്‍ദേശിച്ചത്. അതില്‍ വിജയിക്കാനുള്ള സാധ്യത കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചു.

ശരത് പവാറിന്റെ എന്‍സിപിയുമായും, ഉദ്ധവ് താക്കറെയുടെ ശിവസേന യുബിടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്ന് വന്നു. അതേസമയം ഇരുപാര്‍ട്ടികളും സ്വന്തം ചിഹ്നത്തിന്റെ കാര്യത്തില്‍ സംശയത്തില്‍ നില്‍ക്കുകയാണെന്ന് നേതാക്കള്‍ ഖാര്‍ഗെയെ അറിയിച്ചു. അജിത് പവാറിന്റെ വിമത ഭീഷണിയോടെ എന്‍സിപിയും, ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തിയതോടെ ഉദ്ധവും ചിഹ്നത്തിന്റെ കാര്യത്തില്‍ വെല്ലുവിളി നേരിടുന്നുണ്ട്.

നിലവില്‍ കോണ്‍ഗ്രസിന് മാത്രമാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാവുക. അതേസമയം ചില സീറ്റുകള്‍ വിജയസാധ്യത അനുസരിച്ച് സഖ്യകക്ഷികള്‍ക്കായി വിട്ടുകൊടുക്കാമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഉദ്ധവ് പക്ഷത്തിന് 23 സീറ്റ് മത്സരിക്കാനായി വേണമെന്ന സഞ്ജയ് റാവത്തിന്റെ പരസ്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്.

എന്നാല്‍ തല്‍ക്കാലം സീറ്റ് വിഭജനത്തിലോ സഖ്യകാര്യത്തിലോ പരാമര്‍ശങ്ങളൊന്നും നടത്തേണ്ടെന്നാണ് ഖാര്‍ഗെ നിര്‍ദേശിച്ചിരിക്കുന്നത്. എന്‍സിപി, ഉദ്ധവ് പക്ഷ നേതൃത്വത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ കാണും. അടുത്തയാഴ്ച്ച യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത. 2019ല്‍ 25 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒരു സീറ്റിലാണ് വിജയിക്കാനായത്. എന്‍സിപി 19 സീറ്റില്‍ മത്സരിച്ചപ്പോള്‍ നാല് സീറ്റില്‍ വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+