ത്രിപുരയില്‍ മമതയ്ക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസ്, ആ നേതാവും വേണമെന്ന് രാഹുല്‍, പ്രശാന്തിനും റോള്‍
അഗര്‍ത്തല: മമതാ ബാനര്‍ജിയുടെ ദില്ലി സന്ദര്‍ശനം ഫലം കാണുന്നു. ത്രിപുരയില്‍ പുതിയൊരു സഖ്യത്തിനുള്ള സാധ്യത തേടുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷന്‍ തന്നെ തൃണമൂലിനെ സഖ്യമുണ്ടാക്കാന്‍ ക്ഷണിച്ച് കഴിഞ്ഞു. നിര്‍ണായകമായ ഒരു പ്രാദേശിക കക്ഷിയെയും ഈ സഖ്യത്തിനൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഇതിന് മുന്‍കൈയ്യെടുക്കുമെന്നാണ് സൂചന. പ്രശാന്ത് കിഷോര്‍ അധികം വൈകാതെ തന്നെ ത്രിപുരയില്‍ എത്തും. തൃണമൂലിന് വേണ്ടി ഐ പാക്ക് ഗ്രൗണ്ട് വര്‍ക്കും നടത്തുന്നുണ്ട്. ബിജെപി നേരത്തെ ആശങ്കപ്പെട്ടിരുന്നതും ഇവര്‍ കൈകോര്‍ക്കുമെന്നുള്ളത് കൊണ്ടാണ്.

ബിജെപി വിരുദ്ധ കക്ഷികളെ ഒന്നിപ്പിക്കാനുള്ള തൃണമൂലിന്റെ ശ്രമം കോണ്‍ഗ്രസിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്. അതാണ് ത്രിപുരയിലേക്ക് നീങ്ങുന്നത്. ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിയൂഷ് കാന്തി ബിശ്വാസാണ് തൃണമൂലിനെ സഖ്യത്തിനായി സ്വാഗതം ചെയ്തിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസുമായി സഖ്യമില്ലെങ്കില്‍ തൃണമൂലിന് ഒറ്റയ്ക്ക് ബിജെപിയെ പിടിച്ചുകെട്ടാനാവില്ലെന്നും ബിശ്വാസ് പറഞ്ഞു. സഖ്യത്തിലേക്ക് മമതയെ കൊണ്ടുവരുന്നതിനോട് സംസ്ഥാന സമിതിക്ക് എതിര്‍പ്പുകളിലെന്നും, ടിഎംസി തീരുമാനമെടുക്കട്ടെയെന്നും ബിശ്വാസ് വ്യക്തമാക്കി.

അതേസമയം സഖ്യത്തിന്റെ കാര്യം സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന് ബിശ്വാസ് പറയുന്നു. ബിജെപി വിരുദ്ധ ഒരുമിച്ച് ചേര്‍ന്ന് ത്രിപുരയില്‍ നിന്ന് അവരെ തൂത്തെറിയണമെന്നും ബിശ്വാസ് ആവശ്യപ്പെട്ടു. അതേസമയം ഹൈക്കമാന്‍ഡില്‍ നിന്നുള്ള സൂചനകള്‍ സംസ്ഥാന കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ട്. ത്രിപുരയില്‍ ഒറ്റയ്ക്ക് കരുത്തുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സിപിഎമ്മും തൃണമൂലും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. രാഹുല്‍ ഇക്കാര്യം സീതാറാം യെച്ചൂരിയുമായി സംസാരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

മണിക്ക് സര്‍ക്കാര്‍ നേരത്തെ ബംഗാളില്‍ ചെന്ന് ശക്തമായ പ്രചാരണം നടത്തിയത് കൊണ്ട് തൃണമൂലിനൊപ്പം ചേരുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ കേരളം പോലെ ത്രിപുരയ്ക്ക് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്വാധീനമില്ല. അതുകൊണ്ട് യെച്ചൂരി പറയുന്നത് മണിക് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാണ്. ബംഗാളിലെ കനത്ത തോല്‍വി സിപിഎമ്മിനെ മാറി ചിന്തിപ്പിക്കുന്നുണ്ട്. ബിജെപിയുടെ അക്രമ രാഷ്ട്രീയത്തില്‍ സിപിഎം ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മൂന്ന് പാര്‍ട്ടികളില്‍ ഏറ്റവും കരുത്ത് സിപിഎമ്മിന് തന്നെയാണ്. അതുകൊണ്ട് സഖ്യം വന്നാല്‍ ഭരണം തിരിച്ചുപിടിക്കാമെന്ന് സിപിഎം കരുതുന്നുണ്ട്.

തൃണമൂല്‍ 1999ലാണ് ആദ്യ യൂണിറ്റ് ത്രിപുരയില്‍ ആരംഭിക്കുന്നത്. മുന്‍ മുഖ്യമന്ത്രി സുധീര്‍ രഞ്ജന്‍ മജുംദാര്‍ ാണ് ഇത് ആരംഭിച്ചത്. എന്നാല്‍ 2016ലാണ് പാര്‍ട്ടിക്ക് കരുത്ത് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാര്‍ തൃണമൂലിലെത്തി. 2018ല്‍ പക്ഷേ ഇവരെല്ലാം ബിജെപിക്കൊപ്പം പോയി. 2018ല്‍ 0.3 ശതമാനം വോട്ടാണ് ത്രിപുരയില്‍ ടിഎംസിക്ക് ലഭിച്ചത്. എന്നാല്‍ ബംഗാളിലെ വിജയം ത്രിപുരയില്‍ തരംഗം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. സുഭാല്‍ ഭൗമിക്കാണ് തൃണമൂലിന്റെ മുഖം. എന്നാല്‍ ഭൗമിക്കിനെ വിശ്വസിക്കാന്‍ പാടാണ്. ഇതുവരെ ഏഴ് തവണയാണ് സുഭാല്‍ കൂറുമാറിയത്.

അതേസമയം ഏഴ് നേതാക്കള്‍ കഴിഞ്ഞ ദിവസം തൃണമൂലില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഭൗമിക്ക് അടക്കമുള്ളവരാണ് കൂറുമാറിയത്. എന്നാല്‍ ഇത് കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടില്ല. കോണ്‍ഗ്രസിന് 40 ശതമാനം വോട്ട് ത്രിപുരയിലുണ്ടായിരുന്നു. അതിപ്പോള്‍ 1.5 ശതമാനം മാത്രമാണ്. പലരും കൂറുമാറി പോയതാണ് പ്രധാന കാരണം. 2018ല്‍ ഗ്രൂപ്പിസമാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതെന്ന് പിയൂഷ് കാന്തി ബിശ്വാസ് പറയുന്നു. സിപിഎമ്മിന് അതില്‍ യാതൊരു പങ്കുമില്ലെന്നും ബിശ്വാസ് വ്യക്തമാക്കി. ഇന്ന് കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് ബിജെപി ഭരണത്തെ താങ്ങി നിര്‍ത്തുന്നതെന്നും ബിശ്വാസ് പരിഹസിച്ചു.

ഐ പാക് ടീമിന്റെ പ്രാഥമിക വിലയിരുത്തലില്‍ ബിജെപിക്കെതിരെ ജനവിരുദ്ധ വികാരം ത്രിപുരയില്‍ ശക്തമാണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് ടീമിന്റെ സര്‍വേയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മണിക്ക് സര്‍ക്കാരിനെ തന്നെ സഖ്യത്തിന്റെ മുഖമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ബിപ്ലവ് ദേബിനെതിരെ പ്രതിപക്ഷ സഖ്യത്തിന് മറ്റ് മുഖങ്ങളില്ല. ബിജെപിക്കെതിരെ പ്രത്യേക ത്രിപുര സംസ്ഥാന അടക്കമുള്ള പ്രാദേശിക വാദങ്ങളെ ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പക്ഷേ അത് സംസ്ഥാനത്തെ വിഭജിക്കുന്ന തരത്തിലായിരിക്കില്ല.

പ്രശാന്ത് കിഷോര്‍ രാഹുലിന്റെയും മമതയുടെയും ഇടയിലുള്ള പാലമായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ദില്ലി സന്ദര്‍ശനത്തില്‍ പ്രശാന്ത് കിഷോറും മമതയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. ഉച്ചഭക്ഷണത്തിനിടെയാണ് ഇവര്‍ സംസ്ഥാനങ്ങളില്‍ അടക്കമുള്ള സഖ്യ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തത്. കനിമൊഴിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഉപദേശകനായി കിഷോറുമുണ്ടായിരുന്നു. എന്താണ് ഈ യോഗത്തില്‍ സംസാരിക്കേണ്ടതെന്ന് കൃത്യമായി പ്രശാന്ത് മമതയെ അറിയിച്ചിരുന്നു. മാധ്യമങ്ങളുമായുള്ള മമതയുടെ ചര്‍ച്ചകളെല്ലാം അഭിഷേക് ബാനര്‍ജിക്കൊപ്പം പ്രശാന്ത് കിഷോറാണ് ഒരുക്കിയത്. മാധ്യമങ്ങള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും വീഴരുതെന്ന കൃത്യമായ സന്ദേശം കിഷോറിലൂടെ മമതയ്ക്ക് ലഭിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസ് ത്രിപുരയിലെ സഖ്യത്തില്‍ നിര്‍ണായകമായ ഒരുകക്ഷിയെ കൂടി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. രാഹുലാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മഹാരാജ പ്രദ്യോത് കിഷോര്‍ മാണിക്യാണ് ആ നേതാവ്. ത്രിപുര രാജ കുടുംബത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. രാഹുലുമായി വളരെ അടുപ്പം അദ്ദേഹത്തിനുണ്ട്. പ്രദ്യോത് കിഷോറിനെ ബന്ധപ്പെടാനാണ് രാഹുലിന്റെ ശ്രമം. പ്രത്യേക ത്രിപുര സംസ്ഥാനം ആവശ്യപ്പെട്ട് ഇവര്‍ നടത്തിയ നീക്കം ബിജെപിയെ തകര്‍ത്തിരുന്നു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തരിപ്പണമായിരുന്നു.

ബിജെപി ഇപ്പോള്‍ ത്രിപുരയില്‍ നിലനില്‍ക്കുന്നത് ഐപിഎഫ്ടിയുടെ കരുത്തിലാണ്. എന്നാല്‍ പ്രദ്യോതിന്റെ വരവോടെ അത് അവസാനിച്ചിരിക്കുകയാണ്. ഈ മേഖലയ്ക്ക് എല്ലാ വിധ പിന്തുണയും രാഹുല്‍ നല്‍കുന്നുണ്ട്. അതേസമയം സംസ്ഥാന വിഭജനം വേണ്ടെന്നും പറയുന്നു. ത്രിപുര ഇന്‍ഡിജെനസ് പ്രോഗ്രസീവ് റീജ്യണല്‍ അലയന്‍സാണ് പ്രദ്യോത് രൂപീകരിച്ചത്. 18 സീറ്റാണ് ഇവര്‍ ആദ്യ തിരഞ്ഞെടുപ്പില്‍ നേടിയെടുത്തത്. ആകെ 28 സീറ്റാണ് ഉള്ളത്. ബിജെപിയുടെ നാണംകെട്ട തോല്‍വി ദേശീയ തലത്തിലാകെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
Recommended Video

ഐപിഎഫ്ടി നേടി ത്രിപുര ലാന്‍ഡ് എന്ന വാഗ്ദാനവുമായിട്ടാണ് ഭരണത്തിലെത്തിയത്. എന്നാല്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അവര്‍ അത് മറന്നു. ഈ വിഷയം കൃത്യമായി ഉപയോഗിച്ചാണ് പ്രദ്യോത് ബിജെപിയെ തകര്‍ത്തത്. ത്രിപുരയിലെ 31 ശതമാനവും ഈ ആദിവാസി വിഭാഗമാണ്. 20 സീറ്റുകളില്‍ ഇവരുടെ സ്വാധീനവുമുണ്ട്. ഏത് പാര്‍ട്ടിക്കും അധികാരം പിടിക്കാന്‍ ഈ സീറ്റുകള്‍ ആവശ്യമാണ്. നേരത്തെ ഇടതുപക്ഷത്തിനായിരുന്നു ഇവര്‍ സ്ഥിരമായി വോട്ട് ചെയ്തിരുന്നത്. എന്നാല്‍ 2018ല്‍ ആ ട്രെന്‍ഡ് മാറുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രദ്യോതിന് മാത്രമേ പ്രതിപക്ഷത്തെ രക്ഷിക്കാനാവൂ എന്ന് രാഹുലിന് അറിയാം. അതുകൊണ്ട് അദ്ദേഹം തന്നെ നേരിട്ട് ഇക്കാര്യം സംസാരിച്ചേക്കും.












Click it and Unblock the Notifications