5 കോടി, 300 തോക്കുകള്‍; കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ്, ഇഡി പിടിച്ചെടുത്തത് ഇക്കാര്യങ്ങള്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. നിരവധി കാര്യങ്ങളാണ് ഇഡി പിടിച്ചെടുത്തത്. അഞ്ച് കോടി രൂപ, 100 കുപ്പി മദ്യം, അനധികൃതമായി ശേഖരിച്ച ആയുധങ്ങള്‍, 300 വെടിയുണ്ടകള്‍, എന്നിവയെല്ലാം എംഎല്‍എയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എ സുേരന്ദ്ര പന്‍വര്‍, മുന്‍ ഐഎന്‍എല്‍ഡി എംഎല്‍എ ദില്‍ബാഗ് സിംഗ് എന്നിവരുമായി ബന്ധപ്പെട്ട കേസിലാണ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസാണിത്. ഇന്നലെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്.

സുരേന്ദ്ര പന്‍വര്‍ ഖനന ബിസിനസുകാരന്‍ കൂടിയാണ്. പന്‍വറിന്റെ കൂട്ടാളികളുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇരുപതോളം ഇഡി ഉദ്യോഗസ്ഥരാണ് എംഎല്‍എയുടെ വീട്ടിലെത്തിയത്. ഓഫീസിലും, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടന്നിരുന്നു. അതേസമയം ദില്‍ബാഗ് സിംഗ് യമുനാനഗറില്‍ നിന്നുള്ള മുന്‍ എംഎല്‍എയാണ്.
അതേസമയം പന്‍വര്‍ സോനിപത്തില്‍ നിന്നുള്ള എംഎല്‍എയുമാണ്. യമുനാനഗര്‍, സോണിപത്ത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കര്‍നാള്‍ എന്നിവിടങ്ങളിലായുള്ള ഇരുപതോളം ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. മദ്യവും, പണവും കൂടാതെ മൂന്ന് സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. നാല് മുതല്‍ അഞ്ച് കിലോ വരെ ഭാരമുള്ളവയാണിത്.
2013ല്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഹരിയാന പോലീസും കേസെടുത്തിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്കുണ്ടായിട്ടും മണ്ണലൂറ്റലും, അനധികൃത ഖനനവും ഇവര്‍ നടത്തിയെന്നാണ് ആരോപണം. ഹരിയാന സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനത്തിലൂടെ വ്യാജ ബില്ലുകളും സ്ലിപ്പുകളും തയ്യാറാക്കി ഇവര്‍ ഖനനം നടത്തുകയായിരുന്നു. ഇതിലൂടെ നികുതി വെട്ടിപ്പ് അടക്കം നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.












Click it and Unblock the Notifications