കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച എംഎല്‍എയും രാജ്യസഭാ വോട്ടിംഗിന് എത്തി... പിപിഇ കിറ്റും ധരിച്ച് വരവ്!!

Google Oneindia Malayalam News

ഭോപ്പാല്‍: കൊറോണവൈറസിനൊന്നും തോല്‍പ്പിക്കാന്‍ പറ്റില്ലെന്ന് തെളിയിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ. കോവിഡ് ബാധിച്ചതിനാല്‍ രാജ്യസഭാ വോട്ടിംഗിന് എത്തുമോ എന്ന ആശങ്കയായിരുന്നു കുനാല്‍ ചൗധരിയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് ചൗധരി വോട്ടിംഗിനെത്തിയിരിക്കുകയാണ്. അദ്ദേഹം വന്ന രീതിയും ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. അടിമുടി പിപിഇ സുരക്ഷാ കിറ്റുകള്‍ കൊണ്ട് മൂടിക്കെട്ടിയാണ് അദ്ദേഹമെത്തിയത്. പിപിഇ കിറ്റുകളുടെ സഹായം അദ്ദേഹത്തിനുണ്ടായിരുന്നു. വോട്ട് ചെയ്യാനായി അവസാന ഘട്ടത്തിലാണ് ചൗധരി എത്തിയത്.

1

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

നിയമസഭയിലെ 205 എംഎല്‍എമാരോളം വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ചൗധരി എത്തിയത്. യഥാര്‍ത്ഥത്തില്‍ അവസാനം മാത്രമായിരുന്നു അദ്ദേഹത്തിന് വോട്ട് ചെയ്യാനും സാധിക്കുക. പിപിഇ കിറ്റുകള്‍ ധരിച്ച് കൈയ്യിലൊരു മൊബൈല്‍ ഫോണുമായെത്തിയ ചൗധരി റൂമിലേക്ക് നടന്ന് വോട്ട് രേഖപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ സാമൂഹിക അകലം പാലിച്ചിരുന്നു. രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഈ തീരുമാനം. ചുമയിലൂടെ പകരാം എന്നുള്ളത് അതീവ ശ്രദ്ധയോടെയാണ് ചൗധരി വോട്ടിംഗിന് എത്തിയതും.

ജൂണ്‍ ആറിനാണ് അസുഖബാധിതനായി കുനാല്‍ ചൗധരി ചികിത്സ തേടുന്നത്. നാല് ദിവസം കഴിഞ്ഞ് പരിശോധന നടത്തിയിരുന്നു. ജൂണ്‍ 12ന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12.45ഓടെയാണ് ചൗധരി നിയമസഭയിലെത്തിയത്. ഇവിടെയുണ്ടായിരുന്നു പോളിംഗ് ഉദ്യോഗസ്ഥര്‍ അടക്കം പിപിഇ കിറ്റ് ധരിച്ചിരുന്നു. ഇവര്‍ ശരിക്കും ഭയന്നിരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ചൗധരി പറഞ്ഞു. അത് സ്വാഭാവികമാണ്. ഞാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് വേഗത്തില്‍ മടങ്ങിയെന്നും ചൗധരി വ്യക്തമാക്കി.

അതേസമയം ബിജെപി ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു കോവിഡ് രോഗിയെ എങ്ങനെയാണ് വോട്ടു ചെയ്യാന്‍ അനുവദിക്കുകയെന്ന് ബിജെപി നേതാവ് ഹിതേഷ് ബാജ്‌പേയ് ചോദിച്ചു. എപിഡെമിക് കണ്‍ട്രോള്‍ നിയമത്തിന്റെ ലംഘനമാണ് കമ്മീഷന്‍ നടത്തിയതെന്നും ബാജ്‌പേയ് ആരോപിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് എന്നെ ചോദ്യം ചെയ്യുന്നത്. ആദ്യം അവര്‍ സ്വന്തം പാര്‍ട്ടി നേതാക്കളോടാണ് ചോദിക്കേണ്ടത്. അവരാണ് ഭരിക്കുന്നതെന്നും ചൗധരി തിരിച്ചടിച്ചു.

English summary
congress mla who tested covid positive votes in rajya sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X