Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെ പോയാല്‍ പുതിയ രാജ്യത്തിന് ആവശ്യമുയരും; നേരിടുന്നത് അവഗണന- ഡികെ സുരേഷ്

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മതിയായ ഫണ്ട് നല്‍കുന്നില്ലെന്നും ഇത് തുടര്‍ന്നാല്‍ വലിയ പ്രതിസന്ധി നേരിടുമെന്നും കോണ്‍ഗ്രസ് എംപി ഡികെ സുരേഷ്. പാര്‍ലമെന്റിന് പുറത്ത് കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരനാണ് ഡികെ സുരേഷ്.

ബെംഗളൂരു റൂറല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഡികെ സുരേഷ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ഈ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണെന്നും ഡികെ സുരേഷ് ആരോപിക്കുന്നു. ബജറ്റില്‍ പ്രതീക്ഷാവഹമായി ഒന്നുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തവെയാണ് ഡികെ സുരേഷിന്റെ വ്യത്യസ്തമായ പ്രതികരണം.

dk-suresh

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട ഫണ്ടാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ജിഎസ്ടിയുടെ കൃത്യമായ വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. ജിഎസ്ടി, പ്രത്യക്ഷ നികുതി വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പിരിക്കുന്നതിന്റെ കൃത്യമായ വിഹിതം നല്‍കേണ്ടതുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അനീതിയാണ് നേരിടുന്നതെന്നും ഡികെ സുരേഷ് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൡ നിന്ന് ശേഖരിക്കുന്ന പണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. ഇത് തുടര്‍ന്നാല്‍ പുതിയ രാജ്യം വേണമെന്ന ആവശ്യത്തിന് തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ഡികെ സുരേഷ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഫണ്ട് കൃത്യമായ രീതിയില്‍ അല്ല വിതരണം ചെയ്യുന്നതെന്നും ഡികെ സുരേഷ് കുറ്റപ്പെടുത്തി.

ഓരോ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമായ പണത്തിന്റെ കണക്ക് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. ഫണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള അവഗണനയാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് നാല് ലക്ഷം കോടി രൂപയാണ് കേന്ദ്രം പിരിക്കുന്നത്. തിരിച്ചുലഭിക്കുന്നത് അവഗണന മാത്രമാണെന്നും ഡികെ സുരേഷ് പറഞ്ഞു.

ഈ അനീതി തങ്ങള്‍ ചോദ്യം ചെയ്യും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച് പ്രത്യേക രാജ്യത്തിന് വേണ്ടി ആവശ്യമുന്നയിക്കുമെന്നും ഡികെ സുരേഷ് പറഞ്ഞു. 15ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഗ്രാന്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഡികെ സുരേഷ് കൂട്ടിച്ചചേര്‍ത്തു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് തിരഞ്ഞെടുപ്പ് ബജറ്റാണ്. പുതിയതായി ഒന്നുമില്ല. ചില പേരുകള്‍ മാറ്റുകയാണ് ചെയ്തത്. പദ്ധതികള്‍ക്ക് സംസ്‌കൃതത്തില്‍ പേരിടുകയാണ് ചെയ്തിരിക്കുന്നതെന്നും സുരേഷ് കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+