Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ മിത്രോണ്‍ അപകടകാരി; മോദിയെ ട്രോളി ശശി തരൂര്‍... തീവ്രത കുറഞ്ഞ വകഭേദമില്ല

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പുതിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളിയാണ് ട്വീറ്റ്. നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പതിവായി ഉപയോഗിക്കാറുള്ള മിത്രോം എന്ന വാക്കിന് സമാനമായ പദം ചേര്‍ത്താണ് വിമര്‍ശനം. ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് ഒ മിത്രോണ്‍ എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ട്വീറ്റിലെ വാക്കുകള്‍ ഇങ്ങനെ... ''ഒമിക്രോണിനേക്കാള്‍ ഏറെ അപകടകാരിയാണ് ഒ മിത്രോണ്‍. ഇതിന്റെ അനന്തരഫലം ഓരോ ദിവസവും ഞങ്ങള്‍ പരിശോധിക്കുകയാണ്. ധ്രുവികീരണം വര്‍ധിച്ചു. വിദ്വേഷം പ്രോല്‍സാഹിപ്പിക്കുന്നു, ഭരണഘടനയ്‌ക്കെതിരായ അതിക്രമവും ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളും ശക്തിപ്പെടുന്നു. ഈ വൈറസിന്റെ തീവ്രത കുറഞ്ഞ വകഭേദം വേറെയില്ല''.

ബിജെപിയെയും നരേന്ദ്ര മോദിയെയും പലപ്പോഴും രൂക്ഷമായ പരിഹാസത്തിലൂടെ വിമര്‍ശിക്കാറുള്ള ശശി തരൂരിന്റെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഒരു വീഡിയോ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന് എത്രത്തോളം അപകടം താന്‍ കാരണമുണ്ടായി എന്ന് യോഗി ആദിത്യനാഥിന് അറിയില്ലെന്നും രാജ്യം ഒരു ശവപ്പറമ്പായി മാറിയെന്നും തരൂര്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കളെ ചേര്‍ക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിയുടെ മുദ്രാവാക്യത്തെ സൂചിപ്പിച്ചായിരുന്നു തരൂര്‍ ഇക്കാര്യം പറഞ്ഞത്.

s

അതേസമയം, ഒ മിത്രോണ്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്തുവന്നു. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ ലളിതവല്‍ക്കരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. രാഹുല്‍ ഗാന്ധി എപ്പോഴും കൊവിഡിനെ കുറിച്ച് മാത്രം പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത് മറിച്ചാണ്. അവര്‍ രാജ്യം നേരിടുന്ന ഭീതിതമായ സാഹചര്യത്തെ ലളിതവല്‍ക്കരിക്കുകയാണെന്നും പൂനവാല പറഞ്ഞു.

അതേസമയം, ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രയോഗിക്കുന്നതെന്ന് മോദി പറഞ്ഞു. യുപിയിലെ പ്രചാരണത്തില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. പാവപ്പെട്ടവര്‍ക്കുള്ള സര്‍ക്കാരും വ്യാജ സോഷ്യലിസവും തമ്മിലാണ് പോരാട്ടം. പാവപ്പെട്ടവര്‍ക്ക് വീട്, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടിയുള്ള നയങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, എക്‌സ്പ്രസ് ഹൈവേകള്‍, മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍, സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള ശ്രമം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+