കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്; കാമത്ത് മുഖ്യമന്ത്രിയാകും, ചിദംബരം ക്യാമ്പ് ചെയ്യുന്നു

Google Oneindia Malayalam News

പനാജി: ഗോവയില്‍ അധികാരം പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞ് കോണ്‍ഗ്രസ്. ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടന്നത് എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് കിട്ടുമെന്നും അതല്ല, ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സര്‍വ്വെകള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ എന്തുവില കൊടുത്തും അധികാരം പിടിക്കാനുള്ള ശ്രമം ബിജെപി നടത്തുമെന്ന് കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നു. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രസകരമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഗോവ ഒരുങ്ങുന്നത്...

'ദിലീപ് പ്രതിയായതിനാല്‍ മാത്രമാണ് കേസ് 5 വര്‍ഷം നീണ്ടത്; മറ്റു പ്രതികള്‍ അനുഭവിക്കാന്‍ തയ്യാറായി''ദിലീപ് പ്രതിയായതിനാല്‍ മാത്രമാണ് കേസ് 5 വര്‍ഷം നീണ്ടത്; മറ്റു പ്രതികള്‍ അനുഭവിക്കാന്‍ തയ്യാറായി'

1

തീരുമാനം എടുക്കാന്‍ അല്‍പ്പം വൈകിയതാണ് 2017ല്‍ ഗോവയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാക്കിയത്. ഈ പാളിച്ച ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നീക്കങ്ങള്‍. 2017ല്‍ കൂടുതല്‍ സീറ്റ് നേടിയിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കാനായിരുന്നു വിധി. അധികാരം നഷ്ടമായതോടെ ഇടയ്ക്കിടെ എംഎല്‍എമാര്‍ കൊഴിഞ്ഞുപോകുകയും ചെയ്തു.

2

വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ തന്നെ ഭരണം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയാര് എന്ന് തീരുമാനിച്ചുകഴിഞ്ഞു. ചെറിയ കക്ഷികളുമായി ചര്‍ച്ചകള്‍ തുടങ്ങി. ബിജെപി അല്ലാത്ത ആരുമായും ചര്‍ച്ചയ്ക്കും സഖ്യത്തിനും തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സ്വതന്ത്രരെ കൂടെ നിര്‍ത്താനും ശ്രമം തുടങ്ങി.

3

ഗോവയുടെ നിരീക്ഷകനായ പി ചിദംബരം, ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദിനേശ് ഗുണ്ടുറാവു എന്നിവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോവയില്‍ ക്യാമ്പ് ചെയ്യുകയാണ്. നിരവധി പ്രതിപക്ഷ നേതാക്കളുമായി അവര്‍ ചര്‍ച്ച നടത്തുന്നു എന്നാണ് വിവരം. മാത്രമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായും ഇടയ്ക്കിടെ ചര്‍ച്ച നടക്കുന്നുണ്ട്.

ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...ലോകം അടിമുടി മാറുന്നു; സ്വര്‍ണം 40000ത്തിലേക്ക്, രൂപ തകര്‍ന്നടിഞ്ഞു!! എണ്ണവില റെക്കോഡില്‍...

4

ബിജെപി തങ്ങളുടെ എംഎല്‍എമാരെ വശീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എംഎല്‍എമാരെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ട്. റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും ഫലം വന്ന ഉടനെ തീരുമാനമുണ്ടാകുമെന്നും ദിനേശ് ഗുണ്ടു റാവു ദേശീയ മാധ്യമത്തോട് പറഞ്ഞു.

5

ഗോവയിലെ രാഷ്ട്രീയ കാര്യങ്ങള്‍ ഹൈക്കമാന്റും നിരീക്ഷിക്കുന്നുണ്ട്. ഫലം വന്ന ഉടനെ തീരുമാനം എടുക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം എങ്ങനെ നീങ്ങണമെന്ന പ്ലാന്‍ കോണ്‍ഗ്രസ് തയ്യാറാക്കി. എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരില്‍ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

പുത്തന്‍ ലുക്ക്; ഇങ്ങനെ ജാന്‍വിയെ കണ്ടത് അപൂര്‍വം... വൈറല്‍ ചിത്രങ്ങള്‍

6

മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെ തന്നെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി പരിഗണിക്കുന്നത്. എംഎല്‍എമാരില്‍ നിന്ന് ഇപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയിട്ടുണ്ട്. ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാല്‍, ബിജെപി ഇതര കക്ഷികളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്നും ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

7

ഗോവയ്ക്ക് പുറമെ ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് ഭരണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇവിടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗേലിനാണ് കോണ്‍ഗ്രസ് ചുമതല നല്‍കിയിരിക്കുന്നത്. ഫലം വന്നാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ബാഗേല്‍ തയ്യാറാക്കിയിട്ടുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും നേരിയ സീറ്റുകളുടെ വ്യത്യാസത്തിനാണ് സാധ്യത. സഖ്യകക്ഷികളെ കണ്ടെത്തിയാല്‍ രണ്ടിടത്തും ഭരിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് മനസിലാക്കുന്നു.

Recommended Video

cmsvideo
ആം ആദ്മി അധികാരം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

English summary
Congress Mulls Shift MLAs to Resort in Goa; Digambar Kamat Likely to be CM, Chidambaram lead Talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X