കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളെ മാത്രമല്ല, മുസ്ലിം മതഭ്രാന്തന്മാരെയും എതിര്‍ക്കണം

Google Oneindia Malayalam News

ദില്ലി: ഹിന്ദു മതഭ്രാന്തന്മാരെ മാത്രമല്ല, മുസ്ലിം മതഭ്രാന്തന്മാരെയും കോണ്‍ഗ്രസ് പാര്‍ട്ടി എതിര്‍ക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്. മതേതര കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പാര്‍ട്ടിയുടെ സമീപകാല തിരിച്ചടികള്‍ക്ക് കാരണമെന്നും കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ സിംഗ് പറഞ്ഞു.

മുസ്ലിം മതഭ്രാന്തിനെയും കോണ്‍ഗ്രസ് പാര്‍ട്ടി എതിര്‍ക്കണം. ഹിന്ദു ഫണ്ടമെന്റലിസം പോലെ തന്നെ അപകടകരമാണ് മുസ്ലിം മതഭ്രാന്തും. ഹിന്ദു മതഭ്രാന്തിനെ എതിര്‍ക്കുന്ന അതേ പോലെ മുസ്ലിം മതഭ്രാന്തിനെയും പാര്‍ട്ടി നേരിടണം. വേണ്ടത്ര ശക്തിയായി മുസ്ലിം മതഭ്രാന്തിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇത് ബി ജെ പിക്ക് രാഷ്ട്രീയമായി മൈലേജ് നല്‍കി.

digvijaysingh

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സിംഗ് ഇക്കാര്യം പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കലാണ് മതേതരത്വം എന്നതായിട്ടുണ്ട് കാര്യങ്ങള്‍. എന്നാല്‍ അത് അങ്ങനെയല്ല. മതേതരത്വം എന്ന വാക്ക് വല്ലാതെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായ നയങ്ങളില്‍ മാറ്റം വരുത്തിയാലേ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ചുവരാന്‍ പറ്റൂ.

കേന്ദ്രമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയത്. ചില പ്രത്യേക സമുദായക്കാര്‍ക്കും സംഘടനകള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതായി ജനങ്ങള്‍ക്ക് തോന്നലുണ്ട് എന്നായിരുന്നു ആന്റണിയുടെ മുന്നറിയിപ്പ്. ന്യൂനപക്ഷങ്ങളുമായ് പാര്‍ട്ടിക്കുള്ള ഇടപെടലുകളാണ് ഈ സംശയത്തിന് കാരണം.

English summary
Digvijaya Singh believes the party has to redefine its approach to secularism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X