ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അവസാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പാകെ അറിയിച്ചത്. നാഷണല്‍ കോണ്‍ഫ്രറന്‍സുമായുള്ള സഖ്യം അവസാനിച്ചതായും നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയാണ് ഇനി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഒറ്റയ്ക്കായിരിക്കും മത്സരിക്കുയെന്നും അതിനുള്ള തയ്യാറെടുപ്പ് പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞതായും ആസാദ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണിയും അദ്ദേഹത്തോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വിശദീകരിച്ചു.

കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം തുടര്‍ന്നു പോകേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതായി അവര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് അംബികാ സോണി അറിയിച്ചു. 2008 ലാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യമുണ്ടാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കനത്ത പരാജയമാണ് നാഷണല്‍ കോണ്‍ഫറന്‍സിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
പത്തു ദിവസങ്ങള്‍ക്കു മുന്‍പ് ഇക്കാര്യം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി സംസാരിച്ചിരുന്നെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ള തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications