Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിനെ എനിക്ക് ആവശ്യമില്ല, കോണ്‍ഗ്രസ് യുപിയിലെ ജമീന്ദാര്‍മാരെ പോലെ, ഒളിയമ്പുമായി പവാര്‍

മുംബൈ: 2024ലേക്ക് കൈകോര്‍ത്ത് നീങ്ങാനുള്ള പ്രതിപക്ഷ നീക്കത്തിന് പിന്തുണ അറിയിച്ചും, കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചും ശരത് പവാര്‍. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ അവര്‍ക്ക് മുമ്പ് ശക്തിയുണ്ടായിരുന്നു. ഇപ്പോള്‍ അതാണ് അവസ്ഥയെന്ന് കരുതാനാവില്ല. കോണ്‍ഗ്രസ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് പ്രതാപ കാലത്തിന്റെ ഓര്‍മകളില്‍ കേമത്തം പറയുന്ന പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. എന്താണ് യഥാര്‍ത്ഥ സാഹചര്യമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും പവാര്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസിനെതിരെ ഇത്ര രൂക്ഷമായി പവാര്‍ രംഗത്ത് വരാന്‍ കാരണം രാഹുല്‍ ഗാന്ധിയാണെന്ന് സൂചനയുണ്ട്.

1

കോണ്‍ഗ്രസ് ഇപ്പോഴും പഴയ പ്രതാപവും പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴോ അതൊന്നും കോണ്‍ഗ്രസിനില്ല താനും. പാര്‍ട്ടി വലുതായിരുന്നു, രാജ്യം ഭരിച്ചിരുന്നു. എല്ലായിടത്തും ഞങ്ങളുണ്ടായിരുന്നു എന്നൊക്കെ ജമീന്ദാര്‍മാര്‍ പറയും. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ നോക്കുമ്പോള്‍ പരിതാപകരമായിരിക്കും. അതുപോലെയാണ് കോണ്‍ഗ്രസെന്നും പവാര്‍ തുറന്നടിച്ചു. ഇന്ത്യ ടുഡെയുമായുള്ള ടോക് ഷോയിലാണ് കോണ്‍ഗ്രസിനെ അതിരൂക്ഷമായി പവാര്‍ വിമര്‍ശിച്ചത്.

2

കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വത്തിന്റെ കാര്യം യോജിപ്പില്ല. ചില നേതാക്കള്‍ അവരുടെ നേതൃത്വത്തെ പറ്റി വൈകാരികമായി പ്രതികരിക്കുന്നവരാണെന്നും പവാര്‍ പറയുന്നു. എനിക്ക് യുപിയിലെ ജമീന്ദാര്‍മാരുടെ കഥയെ കുറിച്ച് പറഞ്ഞ് തന്നിട്ടുണ്ട്. അവര്‍ക്ക് ഒരുപാട് ഭൂമിയുണ്ടാവും. വലിയൊരു കൊട്ടാരമുണ്ടാവും. ഭൂനിയമം വന്നതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന ഭൂമി 15-20 ഏക്കറുകളായി മാറി. അവര്‍ക്ക് ഈ കൊട്ടാരം നല്ലപോലെ നിലനിര്‍ത്താനുള്ള അധികാരം പോലുമില്ലായിരുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ, ദൂരേക്ക് നോക്കി അവര്‍ പറയും, ഇതൊക്കെ ഒരു കാലത്ത് നമ്മുടേതായിരുന്നു. ഇതുപോലെ തന്നെയാണ് കോണ്‍ഗ്രസിന്റെ കാര്യവും, അവര്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടതുണ്ട്.

3

കോണ്‍ഗ്രസ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആധിപത്യം പുലര്‍ത്തിയിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍ അതൊക്കെ കഴിഞ്ഞു. ഇതാണ് അവര്‍ അംഗീകരിക്കേണ്ടത്. ഇത് മനസ്സിലാക്കായല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുമെന്നും പവാര്‍ പറഞ്ഞു. നേതൃത്വത്തിന്റെ കാര്യം പറയുകയാണെങ്കില്‍, കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു അഭിപ്രായമാണ് പറയുകയെന്ന് എനിക്ക് തോന്നുന്നില്ല. കോണ്‍ഗ്രസ് അവരുടെ പാര്‍ട്ടിയുടെയും സഖ്യത്തിന്റെ മുഖമായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഇത് തന്നെയാണ് എല്ലാ പാര്‍ട്ടികളിലും ഉള്ളത്. അവര്‍ അവരുടെ നേതാക്കളെയാണ് ഉയര്‍ത്തി കാണിക്കുന്നത്.

4

അതേസമയം കോണ്‍ഗ്രസിനെ ചെറുതായി പ്രശംസിക്കാനും പവാര്‍ മറന്നില്ല. കോണ്‍ഗ്രസ് മാത്രമാണ് ബിജെപിക്ക് ബദല്‍. കാരണം ദേശീയ തലത്തില്‍ പ്രസക്തമായ രാജ്യത്താകമാനം സാന്നിധ്യമുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ശരത് പവാര്‍ പറഞ്ഞു. ഇന്ന് അവര്‍ക്ക് 40-45 എംപിമാരാണ് ഉള്ളത്. മുമ്പ് അവര്‍ക്ക് കരുത്തുന്നുണ്ടായിരുന്നു. അന്ന് അവര്‍ക്ക് 140 സീറ്റൊക്കെ ഉണ്ടായിരുന്നു. ഏഴ് സംസ്ഥാനങ്ങളില്‍ വരെ അവര്‍ക്ക് ഇപ്പോള്‍ സര്‍ക്കാരുണ്ട്. അത് വളരെ പ്രധാനമാണ്. ബിജെപിക്കെതിരെ അവരാണ് പ്രധാന എതിരാളി. പണ്ടത്തെ കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്താന്‍ ഇന്നത്തെ കോണ്‍ഗ്രസിനാവില്ല.

5

കോണ്‍ഗ്രസ് ദുര്‍ബലമായത് അവര്‍ പഴയ കോണ്‍ഗ്രസിനൊപ്പം എത്താത്തത് കൊണ്ടാണ്. അവരുടെ നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടു പോയി. പല കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി. പ്രശാന്ത് കിഷോറിനെ താന്‍ കണ്ടതില്‍ കൂടുതലായി ഒന്നും ചിന്തിക്കേണ്ടതില്ല. എനിക്ക് അദ്ദേഹത്തില്‍ നിന്ന് യാതൊരു സഹായവും വേണ്ടതില്ല. അതിലുപരി ഒരുസ്ഥാനത്തിനോടും എനിക്ക് ആഗ്രഹമില്ല. എന്നാല്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും പവാര്‍ പറഞ്ഞു. പവാറിന്റെ പ്രതികരണം പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ്.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
    6

    കോണ്‍ഗ്രസ് പ്രശാന്തിനെ കൊണ്ടുവന്ന് അടിമുടി നേതൃത്വം പൊളിച്ചെഴുത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ പല സ്ഥലങ്ങളിലും വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് വിമര്‍ശനം നേരത്തെയുണ്ട്. ബിഎംസിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതും, മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതുമെല്ലാം നേരത്തെ തന്നെ പവാറിനെ ചൊടിപ്പിച്ചതാണ്. മമതയും പവാറും ചേര്‍ന്ന് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

    ബോൾഡ് ആന്റ് ഗ്ലാമർ ലുക്കിൽ കുടുംബവിളക്കിലെ പുതിയ വില്ലത്തി.. അമൃതയുടെ വൈറൽ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+