കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ട്രംപ് കാര്‍ഡ് താരിഫ് അന്‍വര്‍, വെട്ടേണ്ടത് ആ 2 പേരെ, വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഗെയിം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ വര്‍ക്കിംഗ് കമ്മിറ്റി വെറുമൊരു സൂചനയല്ലെന്ന് രണ്ട് ഗ്രൂപ്പിലും ഇല്ലാത്ത നേതാക്കള്‍. വന്‍ ഗെയിമാണ് രാഹുല്‍ ഗാന്ധി പ്ലാന്‍ ചെയ്തിരിക്കുന്നത്. സീനിയര്‍ നേതാക്കള്‍ക്ക് മാത്രമല്ല പലരെയും തഴഞ്ഞ് പുതിയ ടീമിന് അടിത്തറ ഒരുക്കുമെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നത്. അതുകൊണ്ട് ജൂനിയേഴ്‌സും സേഫാണെന്ന് പറയാനാവില്ല. കോണ്‍ഗ്രസിലെ താരതമ്യേന യൂത്ത് നേതാവായ ആര്‍പിഎന്‍ സിംഗിനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആക്രമിച്ചത് ഇതിന്റെ സൂചനയാണ്. വന്‍ ലക്ഷ്യങ്ങളാണ് പാര്‍ട്ടിക്ക് വേണ്ടി ഇവര്‍ മുന്നില്‍ കാണുന്നത്.

ആദ്യ പടി തുടങ്ങി

ആദ്യ പടി തുടങ്ങി

രാഹുല്‍ ടീമിന്റെ പ്രവര്‍ത്തനം വിലയിരുത്തി തുടങ്ങി. ആരാണ് ഏറ്റവും നന്നായി ബിജെപിയെ പ്രതിരോധിക്കുന്നതെന്നാണ്. ഇതിന് ആദ്യം തുടങ്ങിയത് മീഡിയ ഗെയിമാണ്. ദേശീയ വിഷയങ്ങളില്‍ ജനം ബിജെപിക്കൊപ്പമാണെന്ന തരത്തില്‍ പാര്‍ട്ടി ഒരു സര്‍വേ ഫലം പുറത്തുവിട്ടിരുന്നു. ഇത് ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജിലാണ് വന്നത്. ഇത് വിളിച്ച് പറഞ്ഞാണ് ഒന്നാം പേജില്‍ എത്തിച്ചത്. കോണ്‍ഗ്രസ് യുവ നേതാക്കളെ വെച്ച് ഒരു സര്‍വേ നടത്തി. അതില്‍ മോദി പരാജയപ്പെട്ടെന്നായിരുന്നു വന്നത്. ഇത് മാധ്യമങ്ങളില്‍ തരംഗമായതോടെ ആദ്യം ഗെയിം രാഹുല്‍ വിജയിക്കുകയായിരുന്നു.

രാഹുലിന് പിന്നില്‍ ഒറ്റക്കെട്ട്

രാഹുലിന് പിന്നില്‍ ഒറ്റക്കെട്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചിതറി പോയ പല നേതാക്കളും ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെ ദേശീയ സമിതികളിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി പേര്‍ നേരത്തെ രാഹുല്‍ രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടി വിട്ടിരുന്നു. ആ ഒഴിവിലേക്ക് പുതുമുഖങ്ങളും എത്തിയിരിക്കുകയാണ്. മോദിക്കെതിരെയുള്ള ആക്രമണത്തെ ഇവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഇതാണ് യുവാക്കളെ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചത്. സര്‍വേകളും അനലറ്റിക്കല്‍ റിപ്പോര്‍ട്ടുകളുമായി കളം നിറഞ്ഞിരിക്കുകയാണ് ടീം രാഹുല്‍.

ബിജെപിയിലെ വീക്ക്‌നെസ്സ്

ബിജെപിയിലെ വീക്ക്‌നെസ്സ്

2014, 2019 വര്‍ഷങ്ങളെ അപേക്ഷിച്ച് ബിജെപിക്കെതിരെയുള്ള നീക്കങ്ങളില്‍ ടീം രാഹുല്‍ കൃത്യമായ ഭൂരിപക്ഷം നേടിയിരിക്കുകയാണ്. എന്നാല്‍ ബിജെപിയിലെ ഏറ്റവും വലിയ വീക്ക്്‌നെസ്സാണ് ഇതിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുന്നു. അത് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ്. അമിത് ഷായെ പോലെ കമാന്‍ഡിംഗ് പവര്‍ അദ്ദേഹത്തിനില്ല. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ദില്ലിയില്‍ വന്‍ തോല്‍വി നേരിട്ടു. ഈ വീക്ക്‌നെസ്സ് കണ്ടെത്തിയാണ് രാഹുല്‍ വീണ്ടും സജീവമായത്. കൃത്യമായ വിഷയവും രാഹുലിന് ഇതോടൊപ്പം ലഭിച്ചു.

മണിപ്പൂരിലെ ചതി

മണിപ്പൂരിലെ ചതി

രാഹുല്‍ ഗാന്ധിക്ക് മണിപ്പൂരില്‍ അധികാരം പിടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വന്‍ ചതിയാണ് അദ്ദേഹത്തിന് സീനിയര്‍ ടീമില്‍ നിന്ന് നേരിട്ടത്. ഒടുവില്‍ അജയ് മാക്കനെ അയക്കുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. മണിപ്പൂര്‍ നേതൃത്വം രാഹുലിനെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. ഗൗരവ് ഗൊഗോയിയെ രാഹുല്‍ അവിടെയുള്ള കാര്യങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ബംഗാളില്‍ കറങ്ങി നടക്കുകയായിരുന്നു ഗൗരവ്. എന്നാല്‍ ഗൗരവും പിതാവ് തരുണും ചേര്‍ന്ന് ബിജെപിയുമായി സംസ്ഥാനത്ത് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതാണ് അധികാരം നഷ്ടമാക്കിയത്.

കാര്യങ്ങള്‍ തന്റെ വഴിക്ക്

കാര്യങ്ങള്‍ തന്റെ വഴിക്ക്

രാഹുല്‍ വിചാരിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ ഇനി നടക്കും. ഗൗരവിന്റെ ചതി വ്യക്തിപരമായിട്ടാണ് രാഹുല്‍ കാണുന്നത്. ബിജെപി ഏജന്റുമാര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന് രാഹുല്‍ പറയുന്നു. മണിപ്പൂരില്‍ അധികാരം പിടിച്ചിരുന്നെങ്കില്‍ തിരിച്ചുവരുമായിരുന്നു കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. ഇതിന്റെ ദേഷ്യമാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ആര്‍പിഎന്‍ സിംഗ് നേരിട്ടത്. ആര്‍പിഎന്‍ സിംഗ് ബിജെപിയോട് മൃദുസമീപനം കാണിക്കുന്നുണ്ട്.

മുസ്ലീം വോട്ടിലേക്ക്....

മുസ്ലീം വോട്ടിലേക്ക്....

രാഹുല്‍ സീനിയര്‍ നേതാക്കളെ തളയ്ക്കാന്‍ സീനിയര്‍ നേതാവിനെ തന്നെയാണ് ഉപയോഗിക്കുന്നത്. താരിഖ് അന്‍വറാണ് രാഹുലിന്റെ തുറുപ്പുച്ചീട്ട്. എഐസിസി ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. ഇത് രണ്ട് നേതാക്കളെ പൊളിക്കാനാണ്. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നീ മുസ്ലീം നേതാക്കളെയാണ് താരിഖിലൂടെ വീഴ്ത്തിയത്. ഇനി പാര്‍ട്ടിയുടെ മുസ്ലീം മുഖം താരിഖ് അന്‍വറായിരിക്കും. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ താരിഖാണ് കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍. വിജയിച്ചാല്‍ പട്ടേലും ആസാദും പാര്‍ട്ടിയില്‍ വെറും ക്ഷണിതാക്കളാവും.

വിമതരെ ഇനി വേണ്ട

വിമതരെ ഇനി വേണ്ട

പാര്‍ട്ടി നേതൃത്വത്തിനെതിരെ അനാവശ്യ വിമര്‍ശനം ഉന്നയിച്ച് ബിജെപി വിരുദ്ധ പോരാട്ടം ദുര്‍ബലമാക്കുന്ന നേതാക്കളെ ഇനി വേണ്ടെന്നാണ് പ്രിയങ്കയും രാഹുലും തീരുമാനിച്ചിരിക്കുന്നത്. യുപിയില്‍ ഏറ്റവും ശല്യമാക്കാരനായി ആര്‍പിഎന്‍ സിംഗ് മാറുന്നു എന്നാണ് പ്രിയങ്കയുടെ പരിപാടി. സംസ്ഥാന ഘടകവുമായി അദ്ദേഹം സഹകരിക്കുന്നില്ല. സീനിയേഴ്‌സിനെ തഴഞ്ഞതില്‍ നേതൃത്വുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ള നേതാവാണ് സിംഗ്. അദ്ദേഹം സിന്ധ്യയുടെ വഴി പിന്തുടരുമോയെന്ന രാഹുല്‍ ഉറ്റുനോക്കുകയാണ്. ഇല്ലെങ്കില്‍ അദ്ദേഹത്തിനെ നിര്‍ണായക ചുമതല നല്‍കും.

English summary
congress old guards have hope in rahul gandhi after tariq anwar promoted in party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X