കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലും കേരള മോഡല്‍, രാഹുലിന് റിപ്പോര്‍ട്ട്, അമരീന്ദറിന് പൂട്ടിടാന്‍ രണ്ടാം നിരയെത്തും

Google Oneindia Malayalam News

ദില്ലി: പഞ്ചാബിലും കേരള മോഡല്‍ മാറ്റങ്ങള്‍ വരുന്നു. പരാതി പരിഹരിക്കാന്‍ നിയോഗിച്ച പാനല്‍ കംപ്ലീറ്റ് മാറ്റമാണ് നിര്‍ദേശിച്ചിരിക്കുന്നത്. അമരീന്ദര്‍ സിംഗിന് തല്‍ക്കാലം ഭീഷണിയില്ല. പക്ഷേ നവജോത് സിംഗ് സിദ്ദു അടക്കമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. രണ്ടാം നിര നേതാക്കളെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇത് പാനല്‍ ശുപാര്‍ശയിലുണ്ട്. രാഹുല്‍ ഗാന്ധി പുതിയ നേതാക്കളെ പഞ്ചാബിലും മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. എല്ലാ വിഭാഗങ്ങളും ഇല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും സമിതി നിര്‍ദേശിക്കുന്നു.

പഞ്ചാബിലെ അമൃതസറിലെ കര്‍ഷകര്‍- കണ്ണിന് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ കാണാം

1

നവജോത് സിദ്ദുവിന് ഉപമുഖ്യമന്ത്രി കിട്ടുമെന്ന സൂചനയാണ് നല്‍കുന്നത്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, ജെപി അഗര്‍വാള്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി. പഞ്ചാബിലെ സംഘടനാ തലത്തില്‍ അടിമുടി മാറ്റം വേണമെന്നാണ് നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജക്കര്‍ അടക്കം തെറിക്കുമെന്നാണ് സൂചന. 20 ഇന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. കേരളത്തിലേത് പോലെ സംഘടനാ തലത്തിലെ അഴിച്ചുപണിക്ക് പുറമേ ഇടഞ്ഞ് നില്‍ക്കുന്നവരെ മുഴുവന്‍ മന്ത്രിസഭയില്‍ അടക്കം ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് പ്ലാന്‍.

Recommended Video

cmsvideo
Congress focusing on 7 states to improve its performance in 2022 including UP and Gujarat

എംഎഎല്‍എമാരുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്താന്‍ മന്ത്രിമാരുടെയും നേതാക്കളുടെയും പാനലുണ്ടാക്കും. ഇത് മുഖ്യമന്ത്രിയെ വിളിച്ചാല്‍ പോലും കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് വേണ്ടിയാണ്. ഉദ്യോഗസ്ഥരെ മാത്രം വെച്ചുള്ള അമരീന്ദറിന്റെ ഭരണത്തില്‍ രാഹുല്‍ ഗാന്ധിക്കും അതൃപ്തിയുണ്ട്. കര്‍ഷകര്‍ക്കും എസ്‌സി വിഭാഗങ്ങള്‍ക്കുമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നും ഈ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം അമരീന്ദറിന്റെ നിര്‍ണായക ആവശ്യങ്ങള്‍ ഹൈക്കമാന്‍ഡ് തല്‍ക്കാലം പരിഗണിക്കില്ലെന്നാണ് സൂചന.

കറുപ്പിൽ അഴകായി മധു ശാലിനി; തെന്നിന്ത്യൻ താരത്തിന്റെ ഹോട്ട്, ക്യൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

ജാട്ട് സിഖ് കോണ്‍ഗ്രസിനെ നയിക്കേണ്ടെന്നാണ് അമരീന്ദറിന്റെ വാദം. കാരണം അമരീന്ദര്‍ ആ വിഭാഗത്തില്‍ നിന്നാണ്. ഹിന്ദു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാതിരിക്കാന്‍ ആ വിഭാഗത്തില്‍ നിന്നുള്ളയാള്‍ സംസ്ഥാന അധ്യക്ഷനാവണമെന്നാണ് അമരീന്ദര്‍ ആവശ്യപ്പെട്ടത്. അതേസമയം രണ്ട് ഉപമുഖ്യമന്ത്രിമാരെ വേണമെന്നാണ് അമരീന്ദര്‍ ആവശ്യപ്പെട്ടത്. ഒരാള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാവണമെന്നും അമരീന്ദര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സിദ്ദു സംസ്ഥാന അധ്യക്ഷ പദവി ലഭിക്കാന്‍ കൂടി സിദ്ദു ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം നടക്കില്ല. പക്ഷേ ദളിത് ഉപമുഖ്യമന്ത്രിയെന്ന അമരീന്ദറിന്റെ ആവശ്യവും നടക്കില്ല. സിദ്ദുവിനും അമരീന്ദറിനും നേട്ടമുണ്ടാവുന്ന മാറ്റങ്ങളാണ് വരുന്നത്.

English summary
congress panel recommend changes in punjab, second rung leaders may include in ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X