കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വരുന്നൂ...മോദിയെ തകര്‍ക്കാന്‍, ഒപ്പം പുതിയ പ്രചാരണ തന്ത്രങ്ങളും!! യാത്ര മോഡല്‍ ട്രെന്‍ഡിങ്!!

ലോക്‌സഭാ പ്രചാരണത്തിന് രാഹുലിന്റെ യാത്ര മോഡല്‍

Google Oneindia Malayalam News

ബെംഗളൂരു: 2014ലെ മോദി തരംഗത്തില്‍ രാജ്യം ഒന്നടങ്കം അമ്പരന്ന് പോയതാണ്. ആ കരുത്തുറ്റ തിരമാലയില്‍ ഒലിച്ച് പോയവരായിരുന്നു രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. എന്നാല്‍ അത് 2014ലെ കഥ. 2019ല്‍ കളി മാറ്റിയിറങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഞെട്ടിക്കാനുറച്ചാണ് രാഹുല്‍ എത്തുന്നതെന്നാണ് സൂചന. പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൊണ്ട് ബിജെപിയെ തകര്‍ക്കാന്‍ രാഹുല്‍ പദ്ധതിയൊരുക്കി കഴിഞ്ഞു. എന്നാല്‍ ഇതിനെയൊന്നും അത്ര ഭയപ്പെടേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.

പക്ഷേ കാര്യങ്ങള്‍ ബിജെപിയെ സംബന്ധിച്ച് അത്ര സുഖകരമല്ലെന്നാണ് സൂചന. കോണ്‍ഗ്രസ് ഓരോ ദിനം പിന്നിടുമ്പോഴും കരുത്തുറ്റ പാര്‍ട്ടിയായി വരികയാണ്. അതും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെ. മോദി സര്‍ക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുമുണ്ട്. ദളിതുകളും കര്‍ഷകരും ഒന്നടങ്കം ബിജെപിക്ക് എതിരാണ്. ഇവരെ ഇണക്കാന്‍ ഇതുവരെ പാര്‍ട്ടിക്ക് സാധിച്ചിട്ടുമില്ല.

യാത്ര മോഡല്‍

യാത്ര മോഡല്‍

രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ കൊണ്ടുവന്ന പുതിയ രീതിയാണ് യാത്ര മോഡല്‍. ഇതൊരു പ്രചാരണ തന്ത്രമാണ്. ഗുജറാത്തിലും ഇപ്പോള്‍ കര്‍ണാടകയിലും ഈ പ്രചാരണ തന്ത്രങ്ങള്‍ കൊണ്ട് നിരവധി അനുയായികളെ സ്വന്തമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താഴെ തട്ടിലുള്ള ജനങ്ങളുമായി സംവദിക്കുക എന്നതാണ് യാത്ര മോഡലിന്റെ പ്രധാന ലക്ഷ്യം. ഗുജറാത്തില്‍ ബിജെപിയെ നൂറില്‍ താഴെ സീറ്റില്‍ ഒതുക്കാന്‍ കഴിഞ്ഞത് രാഹുലിന്റെ യാത്രകളാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഗുജറാത്തില്‍ നവ് സര്‍ജന്‍ എന്നപേരിലും കര്‍ണാടകയില്‍ ആശിര്‍വാദ് എന്ന പേരിലുമാണ് അദ്ദേഹം റാലികള്‍ നടത്തിയത്. ഇത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്തപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇതിനോട് യോജിച്ചിട്ടുണ്ട്. കര്‍ണാടകയിലും ഇത് വിജയം കണ്ടാല്‍ 2019ല്‍ മോദിയെ കെട്ടുകെട്ടിക്കുക എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

തലമുറ മാറ്റം

തലമുറ മാറ്റം

കോണ്‍ഗ്രസില്‍ ഇപ്പോള്‍ തലമുറ മാറ്റം നടന്നുകൊണ്ടിരിക്കുന്നത്. സുപ്രധാന നേതാക്കള്‍ക്ക് പകരം യുവനേതാക്കള്‍ കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞു. ഈ യാത്ര വഴി പ്രാദേശിക തലത്തിലെ പ്രവര്‍ത്തകരുമായും നേതാക്കളുമായും കൂടുതല്‍ അടുത്തിടപഴകാന്‍ രാഹുലിന് സാധിച്ചു. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ത്താന്‍ സഹായകരമായിട്ടുണ്ട്. കര്‍ണാടകയിലെ ബിജെപി നേതൃത്വത്തെ പോലും അമ്പരിപ്പിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ഓരോ യാത്രകളും നടന്നത്. സംസ്ഥാനത്ത് ഇതുവരെ ബിജെപി നേതാക്കള്‍ നടത്തിയ റാലികളേക്കാള്‍ മികച്ചത് നിന്നത് രാഹുലിന്റെ റാലികളായിരുന്നു. അതേസമയം ദില്ലിയിലെ നേതാക്കള്‍ അവിടെ തന്നെ ഇരിക്കരുതെന്നും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രചാരണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വഴി ദേശീയ നേതാവായി ഓരോരുത്തര്‍ക്കും ഉയര്‍ന്നുവരാമെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ രാഹുലിന്റെ റാലികള്‍ സഹായിച്ചെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇക്കാര്യം അവിടെയുള്ള നേതാക്കളും സമ്മതിക്കുന്നുണ്ട്.

പ്രത്യേക വാഹനങ്ങള്‍

പ്രത്യേക വാഹനങ്ങള്‍

പ്രത്യേക വാഹനങ്ങള്‍ യാത്രയ്ക്കായി കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ ബെംഗളൂരുവില്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത് സാധാരണക്കാരുമായി രാഹുല്‍ സംസാരിച്ചത് വലിയ ജനപ്രീതിക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിനെ പണക്കാരന്റെ യാത്ര എന്ന് അധിക്ഷേപിക്കാനായിരുന്നു ബിജെപി ശ്രമിച്ചത്. രാഹുലിന്റെ നീക്കങ്ങള്‍ കണ്ട് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ പോലും ഓട്ടോറിക്ഷയില്‍ കയറി പ്രചാരണം നടത്തി എന്നത് ബിജെപിക്ക് നാണക്കേടാവുകയും ചെയ്തു. അതേസമയം പ്രത്യേക ഇസുസു ബസുകളാണ് രാഹുല്‍ പ്രചാരണത്തിനായി ഒരുക്കിയിരിക്കുന്നത്. ഗുജറാത്തില്‍ രാഹുല്‍ പ്രചാരണം നടത്തിയതും കര്‍ണാടകത്തില്‍ ഇപ്പോള്‍ പ്രചാരരണം നടത്തിക്കൊണ്ടിരിക്കുന്നതും ഈ ബസിലാണ്. ഓരോ സംസ്ഥാനത്തെയും നിര്‍ണായക വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാക്കണമെന്നും രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുപിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യുപി കിസാന്‍ യാത്രയെ മാതൃകയാക്കാനും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. നേരത്തെ ദേശീയ നേതൃത്വം അദ്ദേഹത്തോട് ഹെലികോപ്ടറോ അല്ലെങ്കില്‍ കാറോ പ്രചാരണത്തിനായി ഉപയോഗിക്കാനായിരുന്നു പറഞ്ഞത്.

ബിജെപിക്ക് ഭയം

ബിജെപിക്ക് ഭയം

രാഹുലിന്റെ ചുറുചുറുക്ക് ബിജെപി തീര്‍ത്തും ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു നേതാവ് എന്ന നിലയില്‍ രാഹുല്‍ വമ്പന്‍ വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ബിജെപി വിലയിരുത്തുന്നു. എന്നാല്‍ പൊതുമണ്ഡലത്തില്‍ രാഹുലിന്റെ ഇമേജ് താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കണമെന്ന് ദേശീയ നേതൃത്വം ബിജെപി നേതാക്കളോട് പറഞ്ഞിട്ടുണ്ട്. അതേസമയം കര്‍ണാടകത്തില്‍ അമിത് ഷായെക്കാള്‍ തിളങ്ങിയ രാഹുല്‍ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. സാധാരണ ഗതിയില്‍ എല്ലാ സംസ്ഥാനങ്ങളിലും അമിത് ഷായുടെ പ്രചാരണത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാല്‍ കര്‍ണാടകയില്‍ ഇത് വലിയ ഫലം കണ്ടില്ല. ഗുജറാത്തിലും അദ്ദേഹത്തിന് വലിയ രീതിയിലുള്ള ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപി 150 സീറ്റ് നേടുമെന്നായിരുന്നു അമിത് ഷാ ഗുജറാത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ വലിയ ഇടിവാണ് ഉണ്ടായത്. ജനങ്ങള്‍ക്ക് രാഹുലില്‍ വിശ്വാസം ഉണ്ടായിരിക്കുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.

2019 നിര്‍ണായകം

2019 നിര്‍ണായകം

രാഹുലിന്റെ വരവോടെ ബിജെപി ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനായാസം ജയിക്കാമെന്ന് കരുതിയ ബിജെപിക്ക് ഇനി അത് സാധിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇനി അഥവാ ഭരണം നിലനിര്‍ത്താന്‍ സാധിച്ചാലും 2014ലെ ഭൂരിപക്ഷം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് ബിജെപി മനസിലാക്കിയിട്ടുണ്ട്. അതേസമയം പ്രചാരണത്തിനായി പണം വലിയ രീതിയില്‍ ചെലവിടേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പ്രചാരണം എന്ന രീതിയാണ് കോണ്‍ഗ്രസ് പിന്തുടരുക. ബിജെപി പണം ഇറക്കി കളിക്കുമ്പോള്‍ അതിന് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ബ്ലോക്ക് തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കളുടെ പങ്കാളിത്തത്തോടെയായിരിക്കണം പ്രചാരണം നടത്തേണ്ടതെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ പ്രചാരണം നടത്താന്‍ ബസുകളുടെ സേവനവും ഉണ്ടാകും. ഗ്രാമീണ-നഗര മേഖലകളില്‍ ചെറിയ മൊഹല്ല സഭകള്‍ വിളിച്ച് ചേര്‍ക്കാനും രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് വഴി സാധാരണക്കാരുമായി നേരിട്ട് സംവദിക്കാനും സാധിക്കും.

അമിത് ഷാ ഉത്തര്‍പ്രദേശില്‍!! യോഗി ഭരിച്ച് കുളമാക്കിയെന്ന് വിലയിരുത്തല്‍!! കര്‍ണാടകയ്ക്ക് 'ബ്രേക്ക്'അമിത് ഷാ ഉത്തര്‍പ്രദേശില്‍!! യോഗി ഭരിച്ച് കുളമാക്കിയെന്ന് വിലയിരുത്തല്‍!! കര്‍ണാടകയ്ക്ക് 'ബ്രേക്ക്'

കര്‍ണാടകയില്‍ ബിഎസ്പിയുടെ വരവിനായി ബിജെപി!! മായാവതിക്ക് മൗനം, ആശങ്കയോടെ കോണ്‍ഗ്രസ്!!കര്‍ണാടകയില്‍ ബിഎസ്പിയുടെ വരവിനായി ബിജെപി!! മായാവതിക്ക് മൗനം, ആശങ്കയോടെ കോണ്‍ഗ്രസ്!!

കത്വ കേസ്: ഇരയ്ക്ക് നീതി നിഷേധിച്ച് അഭിഭാഷകര്‍! കേസില്‍ ഹാജരായില്ല!കത്വ കേസ്: ഇരയ്ക്ക് നീതി നിഷേധിച്ച് അഭിഭാഷകര്‍! കേസില്‍ ഹാജരായില്ല!

English summary
Congress plans to replicate Rahul Gandhis Yatra model for 2019 Lok Sabha poll campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X