കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ സഖ്യ സാധ്യത മങ്ങുന്നു; കോണ്‍ഗ്രസിന് 99 സീറ്റ് മാത്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സീറ്റ് ചര്‍ച്ച വഴിമുട്ടിയതോടെ യുപിയില്‍ കോണ്‍ഗ്രസ് എസ്.പി സഖ്യസാധ്യത മങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് 99 സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി മൂര്‍ച്ഛിച്ചത്.

കൂടുതല്‍ സീറ്റിനായുള്ള ഇരു പക്ഷത്തിന്റെയും ആവശ്യം സമവായത്തിലെത്താത്തിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നീട്ടിവെച്ചിരിക്കുകയാണ്. 120 സീറ്റുകളെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. അതിനിടെ, സമാജ് വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക അഖിലേഷ് യാദവ് ഞായറാഴ്ച പുറത്തിറക്കുമെന്നാണ് വിവരം.

congress

അതേസമയം, കോണ്‍ഗ്രസ് എസ്.പി സഖ്യത്തിനുള്ള സാധ്യത ഇല്ലാതായതായുള്ള റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ തള്ളിക്കളഞ്ഞു. ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ജനുവരി 24ന് അവസാനിക്കാനിരിക്കെ സഖ്യത്തിനായി കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കടുത്ത എതിര്‍പ്പുമായി മുലായം സിങ് യാദവ് നേരത്തെ രംഗത്തെത്തിയിരുന്നു. സീറ്റുവിഭജന ചര്‍ച്ചകളില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതാണു നല്ലതെന്ന് എസ്പിയിലെ ചില നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.

English summary
Congress Rejects Akhilesh Yadav's Final Offer Of 99 Seats, Alliance Nearly Over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X