Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് 15 വരെ വാക്‌സിന്‍ കിട്ടില്ല, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് മുഖംതിരിച്ച് കേന്ദ്രം

ദില്ലി: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ പ്രതിസന്ധി കനക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ പിടിച്ചെടുക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. 18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് ഒന്നിന് ആരംഭിക്കാനാവുമോ എന്ന് ഉറപ്പില്ലെന്ന് ഇവര്‍ പറയുന്നു. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ചെയ്യാന്‍ കേന്ദ്രം സൗജന്യമായി ഡോസുകള്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

1

വാക്‌സിന്‍ തല്‍ക്കാലം കേന്ദ്ര സര്‍ക്കാരിന് മാത്രമേ നല്‍കൂ എന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങാം എന്ന നയം നിലവിലുണ്ട്. എന്നാല്‍ കമ്പനികള്‍ ഇതിന് തയ്യാറല്ലെന്ന് സംസ്ഥാനങ്ങള്‍ പറയുന്നു. അടുത്ത മാസം പതിനഞ്ച് വരെയെങ്കിലും പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ കമ്പനികളില്‍ നിന്ന് ലഭിക്കില്ല. മെയ് ഒന്ന് മുതലുള്ള വാക്‌സിനേഷന് സജ്ജമായിരുന്നു സംസ്ഥാനങ്ങള്‍. എന്നാല്‍ സ്റ്റോക്കില്ലാതെ വാക്‌സിന്‍ നല്‍കാനാവാത്ത അവസ്ഥയാണ്. അതേസമയം കേന്ദ്ര നയം വലിയ രാഷ്ട്രീയ പോരിന് കൂടിയാണ് വഴിവെച്ചിരിക്കുന്നത്.

ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്. വിദേശ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാനാവുമോ എന്നാണ് മഹാരാഷ്ട്ര പറയുന്നത്. വാക്‌സിന്‍ രണ്ട് വിലയ്ക്കാണ് ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 600 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് 400 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന് വെറും 150 രൂപയ്ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇത് സൗജന്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വില നിര്‍ണയാധികാരം കേന്ദ്രം വാക്‌സിന്‍ കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്.

കര്‍ണാടകയില്‍ കര്‍ഫ്യൂ നിലനില്‍ക്കെ അവശ്യ വസ്തുക്കള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്: ഷിവമോഗയില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം 18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വകാര്യ കേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും വാക്‌സിനേഷന്‍ നല്‍കുക. മെയ് ഒന്ന് മുതലാണ് ഇത് ലഭ്യമാകുക. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ സ്വീകരിക്കേണ്ടി വരുന്നതിനാല്‍ പണം നല്‍കേണ്ടി വരും. സ്വകാര്യ ആശുപത്രിയില്‍ കൊവിഷീല്‍ഡിന് 600 രൂപ നല്‍കേണ്ടി വരും. എന്നാല്‍ കൊവാക്‌സിന് 1200 രൂപ വരെ മുടക്കേണ്ടി വരും. എന്നാല്‍ 45 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെയാവും നടക്കുക.

ആരാധകരെ ഞെട്ടിച്ച് തബു; ബോളിവുഡ് താരത്തിന്റെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+