രാഹുൽ അധ്യക്ഷനാവണം; പതിനെട്ടാമത്തെ അടവുമായി മുതിർന്ന നേതാക്കൾ, സോണിയയെ അറിയിച്ചു
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിസമ്മതം തുടരുന്നതിനിടെ സമ്മർദ്ദം ശക്തമാക്കാൻ മുതിർന്ന നേതാക്കൾ. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ നേതൃ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന ഭീഷണിയാണ് നേതാക്കൾ മുഴക്കുന്നത്. കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് നേതാക്കളുടെ തീരുമാനം.
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി നിലപാട് എടുത്തതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് ഔദ്യോഗിക പക്ഷം. മത്സരിക്കണമെന്ന ആവശ്യവുമായി സോണിയ ഗെഹ്ലോട്ടുമായി ചർച്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് രാഹുലിന് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ

ഗാന്ധി കുടുംബാംഗങ്ങൾ കോൺഗ്രസിനെ നയിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ഇവർ. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിൻറെ തിരിച്ചുവരവിന് രാഹുൽ തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും നേതാക്കൾ പറയുന്നു. രാഹുൽ അധ്യക്ഷ പദത്തിലേക്ക് എത്തിയില്ലെങ്കിൽ അണികൾ കടുത്ത നിരാശയിലാകുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.

രാഹുൽ സമ്മതിക്കാൻ തയ്യാറായില്ലെങ്കിൽ ഇനി നേതൃസ്ഥാനത്ത് ഇല്ലെന്ന് നേതാക്കൾ പറയുന്നു. രാഹുൽ ഗാന്ധി സ്വന്തം നിലപാട് പുനഃപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെങ്കിൽ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും ഇവർ പറയുന്നു.

അതേസമയം തിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ചില സമവായ നിർദ്ദേശങ്ങൾ കോൺഗ്രസിൽ ഉയർന്ന് വന്നിട്ടുണ്ട്. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ജി-23 നേതാവായ ശശി തരൂർ മത്സരിക്കുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ തരൂരിനെ ലോക്സഭയിലെ പാർട്ടി കക്ഷി നേതാവാക്കി നിയമിക്കാമെന്നതാണ് നിർദ്ദേശം. നിലവിൽ അദിർ രഞ്ജൻ ചൗധരിയാണ് ലോക്സഭ കക്ഷി നേതാവ്. എന്നാൽ ഇത് അംഗീകരിക്കാൻ ജി-23 നേതൃത്വം തയ്യാറായേക്കില്ല.തിരഞ്ഞെടുപ്പിൽ മത്സം നടക്കണമെന്ന ഉറച്ച നിലപാടിലാണ് ജി-23. എന്നാൽ മാത്രമേ നിലവിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികൾ ചർച്ചയാകൂവെന്ന് കൂട്ടായ്മ കരുതുന്നു. ഇനി ശശി തരൂർ മാറി നിന്നാൽ തന്നെ മറ്റൊരു ജി-23 നേതാവായ മനീഷ് തിവാരി മത്സരിച്ചേക്കും. രാഹുൽ ഗാന്ധി മത്സരിച്ചാലും താൻ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു നേരത്തേ തിവാരി പ്രതികരിച്ചത്.

അതിനിടെ മത്സരിക്കാനില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചത്. അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും ആഗ്രിഹിക്കുന്നത്. എന്നാൽ അധ്യക്ഷനാകില്ല എന്ന നിലപാടിൽ തന്നെയാണ് രാഹുൽ. ഗാന്ധി കുടുംബത്തിൽ നിന്നും ആരും ഉണ്ടാകില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.

ഔദ്യോഗിക സ്ഥാനാർത്ഥിയായി ആരേയും നിശ്ചയിച്ചിട്ടില്ല. ശശി തരൂർ മത്സരിക്കാൻ തയ്യാറാവുകയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താൻ ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ട് സുതാര്യമായി തന്നെ നടക്കും. ഇപ്പോൾ നടക്കുന്ന വോട്ടർ പട്ടിക വിവാദം അനാവശ്യമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications