യുപി കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ വിപ്ലവം, പ്രിയങ്കയുടെ പുതിയ നീക്കം, പിന്നണിയില്‍ ചാണക്യന്റെ സഹായം
ദില്ലി: കോണ്‍ഗ്രസ് യുപിയില്‍ അവസാന നിമിഷം മുഖം മിനുക്കി പോരാട്ടത്തിനൊരുങ്ങുന്നു. അടിമുടി പുതിയ സ്റ്റൈലിലേക്കാണ് കോണ്‍ഗ്രസ് മാറുന്നത്. അതേസമയം ഭരണം പിടിച്ചില്ലെങ്കിലും കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ഭഗീരപ്രയത്‌നത്തിലാണ് കോണ്‍ഗ്രസ്. ഡിജിറ്റലൈസേഷനാണ് സംഘടനയില്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്നത്. പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം. ഏറ്റവും അടിത്തട്ടിലുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം തുടങ്ങുന്നത്. 8134 നയാ പഞ്ചായത്ത് പ്രസിഡന്റുമാരെ ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഒപ്പം വിവിധ ഗ്രാമസഭകളിലായി 58000 ഗ്രാമസഭാ പ്രസിഡന്റുമാരെയാണ് നിയമിച്ചിരിക്കുന്നത്.

സംഘടനാ ശേഷി കുറഞ്ഞ് എന്നത് കൊണ്ട് സീറ്റില്ലാതെ പോവരുതെന്നാണ് പ്രധാന നിര്‍ദേശം. അമേഠിയും റായ്ബറേലിയും ഇത്തവണ കൈവിടാതിരിക്കാന്‍ എല്ലാ നീക്കങ്ങളും നടത്തും. സമാജ് വാദി പാര്‍ട്ടിയുടെ സഹായവും ഇതിനായി തേടാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എസ്പി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിനെതിരെ ഈ രണ്ട് മണ്ഡലങ്ങളിലും എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ഇത്തവണ റായ്ബറേയിലിയില്‍ അടക്കം കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നുണ്ട്. വിമത എംഎല്‍എ അദിതി സിംഗ് ഇത്തവണ ബിജെപിക്കൊപ്പമാണ്.
അതേസമയം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ലഖ്‌നൗവില്‍ എത്തിയിട്ടുണ്ട്. പ്രിയങ്കയാണ് നയാ പഞ്ചായത്ത്-ഗ്രാമസഭാ പ്രസിഡന്റുമാരെ നിയമിച്ചത്. പാര്‍ട്ടി നേതാക്കളുമായി കര്‍ഷക പ്രക്ഷോഭത്തില്‍ അടക്കം ചര്‍ച്ചകള്‍ നടത്തിയിരിക്കുകയാണ് പ്രിയങ്ക. താഴേ തട്ടിലുള്ള നേതാക്കളെ പോലും ഡിജിറ്റല്‍ മേഖലയിലേക്കാണ് കൊണ്ടുവരികയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. പ്രാദേശിക നേതാക്കള്‍ക്ക് അവരുടെ മേഖലയിലെ വിവരങ്ങളും ഡാറ്റകളും സ്ഥിരമായി ശേഖരിക്കലാണ് ജോലി. ഒരു ഫോമില്‍ ഇതെല്ലാം ശേഖരിച്ച് വെക്കും. ഓരോ പഞ്ചായത്തിലെയും ഗ്രാമസഭകളിലെയും വിവരങ്ങള്‍ ഇതിലുണ്ടാവും.
ഈ വിവരങ്ങളൊക്കെ നേരിട്ട് പരിശോധിക്കുന്നത് പ്രിയങ്ക ഗാന്ധിയായിരിക്കും. ഒപ്പം ദേശീയ നേതൃത്വത്തിന്റെ ഒരു നോട്ടവും ഇതിലുണ്ടാവും. ഈ പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് തന്ത്രങ്ങള്‍ മെനയുക. പ്രകടനപത്രിക പോലും ഇതിന്റെ അടിസ്ഥാനത്തിലാവും. ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ പ്രവര്‍ത്തകരോട് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുകയാണ്. ഓരോ മേഖലയിലും ഇവര്‍ക്ക് സര്‍വ സ്വാതന്ത്ര്യവും ലഭിക്കും. ന്യായ് പഞ്ചായത്തുകളും ഗ്രാമസഭാ നേതാക്കളും സോഷ്യല്‍ മീഡിയയിലും സജീവമായിരിക്കും. പാര്‍ട്ടിയുടെ വാര്‍ റൂമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടാവും.
ഓരോ ജില്ലകളിലും കോണ്‍ഗ്രസിന് വാര്‍ റൂമുകളുണ്ടാവും. അതുമായിട്ടാണ് ഇവര്‍ ബന്ധപ്പെടുക. പശ്ചിമ യുപിക്കായി പ്രത്യേക തന്ത്രം തന്നെ പ്രിയങ്കയൊരുക്കും. ഇവിടെയുള്ള ഓരോ ഗ്രാമങ്ങളില്‍ നിന്നും പ്രിയങ്ക ഗാന്ധി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പ്രത്യേക പ്രാധാന്യം ഈ മണ്ഡലങ്ങളിലുണ്ടാവും. അതിനനുസരിച്ചാവും തന്ത്രങ്ങള്‍ മെനയുക. നേരത്തെ മുസഫര്‍നഗറില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ബിജെപിക്കെതിരെ രാഷ്ട്രീയമായി നീങ്ങാന്‍ തന്നെയാണ് കര്‍ഷകരുടെ പ്ലാന്‍. റുഹേല്‍ഖണ്ഡ് മേഖലയിലും പ്രിയങ്കയുടെ നേതൃത്വത്തില്‍ യോഗം നടന്നിട്ടുണ്ട്. രാജ്യത്തെ പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനം ആവശ്യമാണെന്ന് പ്രിയങ്ക പ്രവര്‍ത്തകരെ അറിയിച്ചു.
സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍
തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. 24 മണിക്കൂറും രാപകലില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഓരോ വീട്ടിലും കോണ്‍ഗ്രസിനെ എത്തിക്കണമെന്ന് പ്രിയങ്ക നിര്‍ദേശിച്ചിരുന്നു. 12000 കിലോമീറ്റര്‍ പദയാത്രയും കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ ജനങ്ങളുമായി അടുക്കാനാണ് തീരുമാനം. വ്യത്യസ്തമായ പദ്ധതികള്‍ കോണ്‍ഗ്രസ് കൊണ്ടുവരുന്നതിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ സഹായമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂപേഷ് ബാഗലും ഇവിടെ പ്രിയങ്കയെ സഹായിക്കുന്നുണ്ട്. ഏതൊക്കെ മേഖലയിലാണ് യാത്ര നടത്തുന്നതെന്ന് പ്രിയങ്ക തീരുമാനിക്കും.












Click it and Unblock the Notifications