എസ്പിക്ക് ജയമൊരുക്കാന്‍ പ്ലാനുമായി കോണ്‍ഗ്രസ്, പ്രിയങ്കയുടെ ടാര്‍ഗറ്റ് ആ വോട്ടുബാങ്ക്

ദില്ലി: കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരം പിടിക്കുക എന്നത് വലിയ ലക്ഷ്യമാണ്. നിലവിലെ സംഘടനാ സംവിധാനത്തില്‍ അത് സാധിക്കില്ല. പക്ഷേ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒപ്പം ബിജെപിയെ പരാജയപ്പെടുത്താന്‍ സാധ്യതയുള്ള സമാജ് വാദി പാര്‍ട്ടിയെ സഹായിക്കാനും സാധിക്കും.

പേരക്കുട്ടിയുടെ പിറന്നാളാഘോഷം പൊടിപൊടിക്കാന്‍ മുകേഷ് അംബാനി, രണ്‍ബീര്‍ മുതലുള്ള താരനിരയെത്തും

എസ്പിയെ പിന്നില്‍ നിന്ന് സഹായിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. പ്രതിപക്ഷത്തിന്റെ വോട്ട് ഒരിക്കലും ഭിന്നിക്കില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൃത്യമായി പറഞ്ഞാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ തന്നെയാണ്. എന്നാല്‍ ബിജെപിയുടെ ശക്തമായ വോട്ടുബാങ്കായ സ്ത്രീകളെയാണ് കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നത്. ഇതില്‍ വിള്ളല്‍ വീണ് തുടങ്ങിയിരിക്കുകയാണ്.

1

പ്രിയങ്കയുടെ ടാര്‍ഗറ്റ് സ്ത്രീകളാണ്. ഗ്യാസ് സിലിണ്ടറും കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പല കാര്യങ്ങളും നേരത്തെ ബിജെപി പ്രഖ്യാപിച്ചതാണ്. ഇതാണ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. നേരത്തെ ബിജെപി ഇക്കാര്യങ്ങള്‍ കൊണ്ട് വന്‍ തോതില്‍ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചിരുന്നു. 2024ല്‍ ഇവര്‍ മോദിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരാണ്. എന്നാല്‍ പ്രശ്‌നം ഇന്ധന വിലവര്‍ധനവും വിലക്കയറ്റത്തെയും തുടര്‍ന്നാണ് ഉണ്ടായത്. ബിജെപി വിചാരിച്ചത് പോലെ യുപിയില്‍ അധികാരം പിടിക്കണമെങ്കില്‍ കുടുംബ വോട്ടുകള്‍ എന്നറിയപ്പെടുന്ന സ്ത്രീകളുടെ വോട്ടുകള്‍ പിടിക്കണം. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകളുടെ വോട്ട് എസ്പിയിലേക്ക് ഒഴുകുമെന്നാണ് റിപ്പോര്‍ട്ട്.

2

കോണ്‍ഗ്രസ് പ്രഖ്യാപിച്ച പല കാര്യങ്ങളും സ്ത്രീകള്‍ക്ക് വലിയ സ്വീകാര്യതയുള്ളതാണ്. ഒരു വിഭാഗം വോട്ട് പ്രിയങ്കയുടെ പേരില്‍ കോണ്‍ഗ്രസ് പിടിക്കും. ഇത് ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കും. ഈ വോട്ടുകള്‍ എസ്പിയിലെത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മത്സരിക്കുന്നതില്‍ 40 ശതമാനവും കോണ്‍ഗ്രസില്‍ സ്ത്രീകളാണ്. എസ്പി അടക്കമുള്ള പാര്‍ട്ടികള്‍ പ്രത്യേക ജാതി വിഭാഗത്തിലുള്ള വോട്ടുബാങ്കിലാണ് നോട്ടമിടുന്നത്. കോണ്‍ഗ്രസ് ആ രീതി വിട്ടുപിടിക്കുകയാണ്. ഇതുവരെ ഏത് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. ദളിത് വിഭാഗത്തിന്റെ പൂര്‍ണമായ പിന്തുണ കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ സാധിക്കില്ല.

3

എസ്പി യാദവ ഇതര ഒബിസികളെയും ദളിതുകളെയുമാണ് കോര്‍ വോട്ടുബാങ്കായി കാണുന്നത്. സഖ്യമുണ്ടാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ബിഎസ്പി ബ്രാഹ്മണ-ദളിത് കോമ്പിനേഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ഒബിസി, ദളിത്, മുന്നോക്ക ബ്രാഹ്മണ വിഭാഗം എന്നിവരിലാണ് ബിജെപിയുടെ ഫോക്കസ്. എന്നാല്‍ ഇവര്‍ മൂന്ന് പേരും വിട്ടുപോയ വോട്ടുബാങ്കിലാണ് പ്രിയങ്ക കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായുള്ള കാര്യങ്ങള്‍ പ്രകടപത്രികയില്‍ കൊണ്ടുവരാന്‍ എല്ലാ പാര്‍ട്ടികളും മറന്നുപോയിരുന്നു. സ്ത്രീകള്‍ക്കെതിരായ, പ്രത്യേകിച്ച് ദളിത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് പ്രിയങ്ക ചര്‍ച്ചയാക്കിയത്.

4

യുവതികളെ മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 40 ശതമാനം സംവരണം ഉറപ്പ് നല്‍കിയിട്ടുണ്ട് പ്രിയങ്ക. ഒപ്പം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍. ഡിഗ്രി പഠിക്കുന്നവര്‍ക്ക് സ്‌കൂട്ടി എന്നിവയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്രയും സൗജന്യമായിരിക്കും. കോണ്‍ഗ്രസ് കോര്‍ വോട്ടുബാങ്ക് കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്. സ്ത്രീകളാണ് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്ക് എന്ന് പ്രിയങ്ക ഗാന്ധി നേതാക്കളെ അറിയിച്ചിരിക്കുകയാണ്. മറ്റ് പാര്‍ട്ടികളുടെ വഴിയേ പോയാല്‍ കോണ്‍ഗ്രസിന് യാതൊന്നും ലഭിക്കില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതാണ് ഈ രീതി തിരഞ്ഞെടുക്കാന്‍ കാരണം.

5

യുപിയില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ശക്തരായ വനിതകളില്ല. മായാവതിയും പാര്‍ട്ടിയും ദുര്‍ബലമായി കഴിഞ്ഞുവെന്ന് വോട്ടര്‍മാര്‍ക്ക് അറിയാം. ഈ സാഹചര്യത്തില്‍ ഏറ്റവും നല്ല ഓപ്ഷന്‍ പ്രിയങ്ക ഗാന്ധിയാണ്. കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങളെല്ലാം ചെറുപ്പക്കാരായ സ്ത്രീകളില്‍ വിലയ ആവേശമുണ്ടാക്കിയിരിക്കുകയാണ്. മറ്റൊരു പാര്‍ട്ടിയും അവരെ ഫോക്കസ് ചെയ്തിരുന്നില്ല. കോണ്‍ഗ്രസ് ഇവരെ തിരഞ്ഞെടുക്കുന്നതിന് കാരണവുമുണ്ട്. സംസ്ഥാനത്തെ വോട്ടുബാങ്കിന്റെ 45 ശതമാനത്തോളം സ്ത്രീകളാണ്. സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് മൂവായിരത്തോളം അപേക്ഷകളാണ് ലഭിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറയുന്നു.

6

അഞ്ച് കോടി സ്ത്രീകളിലേക്ക് കോണ്‍ഗ്രസിന്റെ പ്ലാന്‍ എത്തിക്കുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. അതിനായി ചെറിയ ക്യാമ്പയിനുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. സ്ത്രീകള്‍ക്ക് പുറമേ യുവാക്കളും കര്‍ഷകരും കോണ്‍ഗ്രസിന്റെ സുപ്രധാന വോട്ടുബാങ്കായി മാറും. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമായുള്ള പ്രകടനപത്രിക വേറെ തന്നെ കോണ്‍ഗ്രസ് പുറത്തിറക്കും. പ്രിയങ്കയുടെ പോരാട്ട വീര്യത്തെയാണ് കോണ്‍ഗ്രസ് എടുത്ത് കാണിക്കുന്നത്. ദളിത് മേഖലയില്‍ നിന്ന് ഇതിന്റെ ഫലം കോണ്‍ഗ്രസിന് ലഭിക്കും. കര്‍ഷകരും പ്രിയങ്കയെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് അധികാരം പിടിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ല. അതിന് ഇനിയും ഒരുപാട് സമയമെടുക്കുമെന്നാണ് കോണ്‍ഗ്രസ് സര്‍വേയില്‍ പറയുന്നത്.

7

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 2009ന് സമാനമായി കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യത മുന്നിലുണ്ട്. അത് പക്ഷേ എസ്പിയുടെ വോട്ടുബാങ്കിനെ വിഭജിച്ച് കൊണ്ടാവരുതെന്ന് പ്രിയങ്കയ്ക്ക് നിര്‍ബന്ധമുണ്ട്. എസ്പിയുടെ ദളിത് കോട്ടകളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനോട് വലിയ യോജിപ്പ് പ്രിയങ്കയ്ക്കില്ല. ബ്രാഹ്മണ വോട്ടില്‍ കോണ്‍ഗ്രസ് കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ഒബിസി സ്ഥാനാര്‍ത്ഥികളും ശക്തമായിരിക്കും. വലിയ തോതില്‍ സ്ത്രീ വോട്ടര്‍മാരുടെ സാന്നിധ്യം വരുന്നതോടെ ആ വിഭാഗത്തില്‍ തന്നെ വിള്ളലുണ്ടാവും. സ്ത്രീകള്‍ക്കിടയില്‍ യോഗി ആദിത്യനാഥ് അത്ര പോപ്പുലര്‍ അല്ലാത്തതും ബിജെപിക്ക് നഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

8

നിലവില്‍ എസ്പിയും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ഒരുമാസം മുമ്പ് നടന്ന സര്‍വേയില്‍ വെറും 60 സീറ്റിന്റെ വ്യത്യാസം മാത്രമാണ് ബിജെപിയും എസ്പിയും തമ്മിലുണ്ടായിരുന്നത്. മമത മോഡല്‍ പ്രചാരണമാണ് അഖിലേഷ് ബിജെപിക്കെതിരെ തുടക്കമിട്ടത്. യോഗിയെ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളയാളാക്കിയായിരുന്നു ആദ്യ പ്രചാരണം. പിന്നീട് ബിജെപിയുടെ പല പ്രചാരണങ്ങളും വ്യാജമാണെന്ന കാര്യം അഖിലേഷ് ഉയര്‍ത്തി കാണിച്ചു. ഇതെല്ലാം യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ചവയാണ്. എന്നാല്‍ കൃത്യമായ സഖ്യത്തിലൂടെ എസ്പി ബിജെപിക്കുണ്ടായിരുന്ന മുന്‍തൂക്കം തന്നെ ഇല്ലാതാക്കി. ബ്രാഹ്മണരുടെ വോട്ട് ഇത്തവണ എസ്പിക്കും ബിഎസ്പിക്കുമായി പോകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്. യുപി കൈവിട്ടാല്‍ 2024ലെ പോരാട്ടം ബിജെപി കൈവിട്ടതിന് തുല്യമാകും.

Recommended Video

cmsvideo
    കോൺഗ്രസിനെ തകർക്കുമോ വിശാല പ്രതിപക്ഷം? Mamata Banerjee ഒരു ചെറിയ മീനല്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+