കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് 26 സീറ്റ് നേടും; ആഭ്യന്തര കണക്കെടുപ്പില്‍ തെളിഞ്ഞത്... 2009 ആവര്‍ത്തിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
#LoksabhaElection2019 : യുപിയില്‍ കോണ്‍ഗ്രസ് 26 സീറ്റ് നേടും | Oneindia Malayalam

ദില്ലി: ഉത്തര്‍ പ്രദേശ് സംസ്ഥാനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. 80 ലോക്‌സഭാ സീറ്റുകള്‍ സംസ്ഥാനത്ത് ഉണ്ട് എന്നതുതന്നെയാണ് കാരണം. ഇവിടെ ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ കഴിഞ്ഞാല്‍ കേന്ദ്രം ഭരിക്കാന്‍ എളുപ്പവഴി ഒരുങ്ങും. ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് ശക്തമായ ഒരുക്കം നടത്തുന്നത്.

എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കുകയും ബിജെപി ശക്തമായ വെല്ലുവിളിയായി നില്‍ക്കുകയും ചെയ്യുമ്പോഴും പിന്നോട്ട് വലിയാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ആഭ്യന്തരമായി സര്‍വ്വെ നടത്തി. ഇതില്‍ തെളിഞ്ഞത് 26 സീറ്റ് വരെ നേടാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ തന്ത്രം കോണ്‍ഗ്രസ് പയറ്റുന്നത്. ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസ് ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചില നേതാക്കളും. ഇതിന് പുറമെ അഖിലേഷ് യാദവുമായി പ്രിയങ്ക നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് വിവരം.....

ജയസാധ്യത പരിശോധിച്ചു

ജയസാധ്യത പരിശോധിച്ചു

കിഴക്കന്‍ യുപിയുടെ പാര്‍ട്ടി ചുമതല പ്രിയങ്കാ ഗാന്ധിക്കാണ്. പടിഞ്ഞാറന്‍ യുപിയുടേത് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും. ഇരുവരും ലഖ്‌നൗവിലെ പാര്‍ട്ടി ഓഫീസില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുമായി സംസാരിച്ചു. കഴിഞ്ഞിദവസങ്ങള്‍ മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയും മണ്ഡലത്തിലെ ജയസാധ്യത സംബന്ധിച്ചായിരുന്നു.

26 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തു

26 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തു

പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ ഓരോ മണ്ഡലത്തിലും എത്രത്തോളം ജയസാധ്യതയുണ്ട് എന്നാണ് പ്രിയങ്കയും സിന്ധ്യയും ആരാഞ്ഞത്. ഇതില്‍ നിന്നാണ് 26 മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ട് എന്ന് ബോധ്യപ്പെട്ടത്. ഈ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ശക്തമായ രീതിയില്‍ ഇടപെടുക. അതേസമയം കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുകയും ചെയ്യും.

കോണ്‍ഗ്രസ് വളരെ വൈകി

കോണ്‍ഗ്രസ് വളരെ വൈകി

കോണ്‍ഗ്രസ് വളരെ വൈകിയാണ് യുപിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് പാര്‍ട്ടി പ്രധാന നേതാക്കള്‍ക്ക് ചുമതല നല്‍കിയത്. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ പ്രിയങ്കയും സിന്ധ്യയും ചുമതലയേറ്റ ശേഷം കാര്യങ്ങള്‍ വേഗത്തിലായി. ലഖ്‌നൗവില്‍ റാലി നടത്തി. മണ്ഡല അവലോകനം പൂര്‍ത്തിയാക്കുകയും ചെയ്തു.

 മൂന്ന് മണ്ഡലം ഉറപ്പിച്ചു

മൂന്ന് മണ്ഡലം ഉറപ്പിച്ചു

അര്‍ധരാത്രിയും വിവിധ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളെ കാണുകയാണ് പ്രിയങ്കയും സിന്ധ്യയും. അമേത്തി, റായ്ബറേലി, സുല്‍ത്താന്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് നേതൃത്വം വിശ്വസിക്കുന്നു. ഈ മൂന്ന് മണ്ഡലങ്ങളും കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ളതാണ്.

2009ല്‍ കോണ്‍ഗ്രസ് നേടിയത്

2009ല്‍ കോണ്‍ഗ്രസ് നേടിയത്

റായ്ബറേലി, അമേത്തി, സുല്‍ത്താന്‍പൂര്‍ എന്നിവയ്ക്ക് പുറമെ 23 മണ്ഡലങ്ങളും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതും രണ്ടാംസ്ഥാനത്തെത്തിയതുമായ മണ്ഡലങ്ങളാണിത്. 2009ലെ ലോക്‌സഭാ മണ്ഡലത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് 21 സീറ്റില്‍ വിജയിച്ചിരുന്നു.

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല, പക്ഷേ...

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല, പക്ഷേ...

നിലവില്‍ കോണ്‍ഗ്രസ് ഒരു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഓരോ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല തിരഞ്ഞെടുത്ത നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ മിക്കവരും മുന്‍ പാര്‍ലമെന്റ് അംഗങ്ങളാണ്. മുമ്പ് ജയിച്ചവര്‍ക്ക് തന്നെയാണ് അതേ മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ളത്.

മാറ്റം വരുമെന്ന് പ്രതീക്ഷ

മാറ്റം വരുമെന്ന് പ്രതീക്ഷ

ഇപ്പോള്‍ പ്രചാരണ ചുമതല നല്‍കിയവര്‍ തന്നെയാകും ഒരുപക്ഷേ സ്ഥാനാര്‍ഥിയാകുക എന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിവരം. ചില ചെറിയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ചില പാര്‍ട്ടികളുമായി സഖ്യമാകുകയും ചെയ്തു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

എസ്പിയിലെ ഒരുവിഭാഗം

എസ്പിയിലെ ഒരുവിഭാഗം

മായാവതിയുടെ ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യസാധ്യത തേടുന്നില്ല. ബിഎസ്പിയും എസ്പിയും സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ എസ്പിക്ക് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടാണ്. ഇക്കാര്യം അവര്‍ പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മായാവതിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ പ്രധാനം. എസ്പിയില്‍ നിന്ന് വിഘടിച്ച് രൂപംകൊണ്ട ശിവപാല്‍ യാദവിന്റെ പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കും.

അഖിലേഷുമായി പ്രിയങ്ക ചര്‍ച്ച നടത്തും

അഖിലേഷുമായി പ്രിയങ്ക ചര്‍ച്ച നടത്തും

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി പ്രിയങ്കാ ഗാന്ധി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് വിവരം. ഇതുവരെ പ്രതിനിധികള്‍ തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ പ്രിയങ്ക നേരിട്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഡിടിവിയോട് പറഞ്ഞു. അഖിലേഷ് യാദവ് ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും ഒരുക്കമാണെന്ന് എസ്പി നേതാക്കളും പ്രതികരിച്ചു.

2017ല്‍ പ്രിയങ്ക ഇടപെട്ടപ്പോള്‍

2017ല്‍ പ്രിയങ്ക ഇടപെട്ടപ്പോള്‍

സഖ്യത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് യുപിയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നു. അന്ന് സഖ്യത്തിന് മുന്‍കൈ എടുത്തത് പ്രിയങ്കാ ഗാന്ധിയാണ്. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി എസ്പി സഹകരിച്ചിരുന്നു.

ചെറുപാര്‍ട്ടികളെ ലക്ഷ്യം

ചെറുപാര്‍ട്ടികളെ ലക്ഷ്യം

യുപിയില്‍ ചെറുപാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന കാഴ്ചയാണിപ്പോള്‍. മഹാന്‍ദള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. ജാതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പാര്‍ട്ടികള്‍ ഉത്തര്‍ പ്രദേശിലുണ്ട്. സമുദായ ഉന്നമനം ലക്ഷ്യമിട്ടാണ് അവരുടെ പ്രവര്‍ത്തനം. ഇതരത്തില്‍ ഒരു പാര്‍ട്ടിയാണ് പിന്നാക്ക വിഭാഗക്കാരുടെ മഹാന്‍ ദള്‍. ശക്യ, മൗര്യ, കുശവ വിഭാഗത്തില്‍പ്പെട്ടവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് മഹാന്‍ ദള്‍.

പ്രിയങ്കാ ഗാന്ധിയെ കാണണം

പ്രിയങ്കാ ഗാന്ധിയെ കാണണം

പ്രിയങ്കാ ഗാന്ധിയെ കാണണം എന്നാവശ്യപ്പെട്ട് ഒട്ടേറെ ബിഎസ്പി നേതാക്കള്‍ ചില നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് ബിഎസ്പിയുടെ മുതിര്‍ന്ന നേതാവായിരുന്ന നാസിമുദ്ദീന്‍ സിദ്ദീഖിയാണ്. ബിഎസ്പിയുടെ പ്രമുഖരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നാവശ്യപ്പെട്ട് സിദ്ദീഖിനെ ബന്ധപ്പെട്ടിട്ടുണ്ടത്രെ. ബിഎസ്പി അധ്യക്ഷ മായാവതിയുടെ വിശ്വസ്തനായിരുന്നു ഒരുകാലത്ത് നാസിമുദ്ദീന്‍ സിദ്ദീഖി. അടുത്തിടെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പാകിസ്താനല്ല ഇന്ത്യ; സൗദിക്ക് നന്നായറിയാം, ബിന്‍ സല്‍മാന്‍ നാട്ടിലേക്ക് തിരിച്ചു, തന്ത്രം മാറ്റിപാകിസ്താനല്ല ഇന്ത്യ; സൗദിക്ക് നന്നായറിയാം, ബിന്‍ സല്‍മാന്‍ നാട്ടിലേക്ക് തിരിച്ചു, തന്ത്രം മാറ്റി

English summary
Congress to focus on 26 of 80 Lok Sabha seats in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X