കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ, 4 വിഷയങ്ങള്‍, സോണിയ ലക്ഷ്യമിടുന്നത്, മോദിക്ക് വെല്ലുവിളി

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നാളെ ചേരും. മോദി സര്‍ക്കാര്‍ സമ്മര്‍ദത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നടക്കുക. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. നാല് വിഷയങ്ങള്‍ പ്രധാനമായും കോണ്‍ഗ്രസ് ചര്‍ച്ചയാക്കാനാണ് ഒരുങ്ങുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസ് നേതാക്കളൊക്കെ ഒന്നടങ്കം ഏറ്റെടുത്ത വിഷയമാണിത്. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നരേന്ദ്ര മോദിക്കെതിരെ കീഴടങ്ങല്‍ വാദങ്ങളും ഉയര്‍ത്തുന്നുണ്ട്.

1

Recommended Video

cmsvideo
സുരേന്ദര്‍ മോദിയോ അതോ സറണ്ടർ മോദിയോ? | Oneindia Malayalam

രാഹുലിന് യോഗത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. ചൈനീസ് കടന്നുകയറ്റത്തില്‍ സത്യാവസ്ഥ എന്താണെന്ന് അറിയണമെന്നുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ മോദി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. മന്‍മോഹന്‍ സിംഗും ഇക്കൂട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണമെന്ന് മന്‍മോഹന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസുരക്ഷ സര്‍ക്കാര്‍ പണയം വെച്ചെന്നാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഉന്നയിക്കുക. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളൊന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്ത സാഹചര്യത്തില്‍, ഒറ്റക്കെട്ടായി ഈ നീക്കത്തെ നേരിടാനുള്ള ചര്‍ച്ച കോണ്‍ഗ്രസ് നടത്തിയേക്കും.

കോവിഡ് വിഷയം, അതിഥി തൊഴിലാളികള്‍, കര്‍ഷകര്‍, ഇന്ധന വില വര്‍ധന എന്നീ കാര്യങ്ങളാണ് വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നത്. നേരത്തെ നടന്ന യോഗത്തില്‍ രാഹുല്‍ കോവിഡ് നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും ലോക്ഡൗണിനെ തുടര്‍ന്ന് നിരവധി പേര്‍ ബുദ്ധിമുട്ടിയെന്നും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ കോവിഡ് വിഷയം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുണ്ടെന്നും, ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നത് ഇതിന്റെ തെളിവാണെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു.

രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യത്തെ കുറിച്ചുള്ള കാര്യങ്ങള്‍ രാഹുല്‍ നാളെ അവതരിപ്പിക്കും. കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗ്രൗണ്ട് റിപ്പോര്‍ട്ട് ശേഖരിച്ച് വെച്ചിട്ടുണ്ട്. അതിഥി തൊഴിലാളി വിഷയം സജീവ ചര്‍ച്ചയാവും. യുപിയിലെ ബസ് വിവാദവും ഇക്കൂട്ടത്തിലുണ്ടാവും. ഇവരെ തിരിച്ചെത്തിക്കാനുള്ള കൂടുതല്‍ കാര്യങ്ങളും ചര്‍ച്ചയിലുണ്ടാവും. ഇന്ധന വിലയും ഇത്തരത്തിലുള്ള കാര്യമാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയാ ഗാന്ധി ഇതേ വിഷയത്തില്‍ കത്തെഴുതിയിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു വര്‍ധന തെറ്റാണെന്നും സോണിയ പറഞ്ഞിരുന്നു. രാജ്യവ്യാപകമായി സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ യോഗത്തില്‍ പങ്കുവെക്കും.

English summary
congress to hold working committee to discuss india china face off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X