ബംഗാളില്‍ കോണ്‍ഗ്രസ് മമത ചേരിയിലേക്ക്: സിപിഎം സഖ്യം അവസാനിപ്പിക്കുന്നു? വിമര്‍ശിച്ച് ബിമന്‍ ബസു
കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തില്‍ പ്രതിസന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി രണ്ട് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളും രംഗത്ത് എത്തിയിരുന്നു. ഈ വാഗ്വാദങ്ങള്‍ക്ക് ഒടുവിലാണ് സഖ്യം വേര്‍പിരിയുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുമായി സഖ്യത്തിലുണ്ടായിരുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായുള്ള ബന്ധവും അവസാനിക്കുന്നുവെന്ന സൂചനകള്‍ ശക്തമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ്-ഇടത് ബന്ധത്തിലും അകല്‍ച്ചയുണ്ടാവുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇടത് സഖ്യത്തെ ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇടതുമുന്നണിയേക്കാള്‍ മമതയുമായി സഖ്യം ചേരുന്നതാണ് പാര്‍ട്ടിക്ക് ഗുണം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പടേയുള്ളവര്‍ മമതയുമായുള്ള സഖ്യത്തിന് അനുകൂലമായിരുന്നില്ല. തുടര്‍ന്നാണ് ഇടതുമുന്നണിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും.
മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വലിയ തിരിച്ചടിയായിരുന്നു സഖ്യത്തിന് നേരിടേണ്ടി വന്നത്. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല. 2016 ല്‍ ബംഗാളില്‍ 44 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിനെ സംബന്ധിച്ചായിരുന്നു വലിയ തിരിച്ചടി. തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തന്നെ ഇടതും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.

ഇടത് സഖ്യം ഉപേക്ഷിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മമതയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായതും ശ്രദ്ധേയമാണ്. ഇതേ തുടര്‍ന്നാണ് ബഭാനിപൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനവും ഉണ്ടാവുന്നത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, മമത ബാനര്‍ജിക്കെതിരായ ഒരു പ്രചരണത്തിലും ഇടതുമുന്നണിയുമായി കോണ്‍ഗ്രസ് ഇപ്പോള്‍ സഹകരിക്കുന്നില്ല. ഇത് സിപിഎമ്മിനെ വലിയ രീതിയില്‍ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ഭബാനിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ പങ്കെടുക്കാത്ത കോൺഗ്രസിന്റെ തീരുമാനത്തിനെതിരെ ഇടതുമുന്നണി അധ്യക്ഷന്‍ ബിമൻ ബസു തന്നെ തന്‍റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

കോൺഗ്രസുമായി സഖ്യം തുടരുന്നതിൽ ഇടതുമുന്നണിക്ക് താൽപര്യമുണ്ടെന്നും എ്നാല്‍ സഖ്യം പിരിച്ചുവിട്ടാൽ മുന്നണി ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ബസു സൂചിപ്പിച്ചു. 'കോൺഗ്രസുമായുള്ള സഖ്യം തുടരണമെന്ന് ഞങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സഖ്യം പിരിച്ചുവിട്ടാൽ ആളുകൾ കോൺഗ്രസിന്റെ പങ്കിനെ കുറിച്ച് പരിശോധിക്കും, "ബസു പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയ്പൂർ മണ്ഡലത്തിൽ ഇടതുമുന്നണിയുമായി സീറ്റ് പങ്കിടൽ കരാർ ഉറപ്പിച്ചതിന് ശേഷവും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ സഖ്യകക്ഷികളുമായി ഒരു ചർച്ചയും നടത്താതെ കോൺഗ്രസ് വീണ്ടും തീരുമാനമെടുക്കുന്നുവെന്നും ബസു പറഞ്ഞു.

ബഭാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരിക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷമെന്ന രീതിയില്‍ മാത്രമാണ് സിപിഎം പ്രചരണം. കോണ്‍ഗ്രസിന് പുറമെ ഐഎസ്എഫും മമത ബാനര്‍ജിക്കെതിരായ പ്രചരണത്തില്‍ ഇടതുമുന്നണിയുമായി സഹകരിക്കുന്നില്ല. കോണ്‍ഗ്രസിന്റെ ഈ സമീപനം സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലും സിപിഎമ്മിനെ സംബന്ധിച്ച് ആശങ്കയ്ക്കി ഇടയാക്കുന്ന കാര്യമാണ്.

അതേസമയം , ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന് ഇപ്പോഴും താല്‍പര്യമുണ്ട്. മമതയുമായുള്ള സഖ്യം പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന നിലപാടിലും ഇവര്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പടേയുള്ളവര്‍ ഇപ്പോഴും മമതയുമായുള്ള സഖ്യത്തിന് എതിരാണ്.












Click it and Unblock the Notifications