Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ബന്ദ് ശക്തമാകും; കോണ്‍ഗ്രസ്-ഇടത്-ടിആര്‍എസ് പിന്തുണ, പ്രതിഷേധം കത്തുന്നു

ദില്ലി: ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് ബന്ദിനെ അനുകൂലിക്കാന്‍ തീരുമാനിച്ചു. ഒട്ടേറെ തൊഴിലാളി യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബന്ദുണ്ടാകില്ല.

Recommended Video

cmsvideo
    ചൊവാഴ്‌ചത്തെ ഭാരത് ബന്ദ് കേരളത്തിൽ എങ്ങനെ..അറിയേണ്ടതെല്ലാം
    f

    എല്ലാ പാര്‍ട്ടി ഓഫീസുകളിലും അന്നേ ദിവസം പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. കര്‍ഷകര്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കുന്ന പിന്തുണയുടെ ഭാഗമാണ് സമരത്തെ അനുകൂലിക്കുന്നത്. എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ തിടുക്കത്തില്‍ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പാസാക്കിയത്. കൊറോണയുടെ വ്യാപന ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ നീക്കം സംശയാസ്പദമാണ്. രാജ്യം മൊത്തം കൊറോണ പ്രതിരോധ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഈ വേളയിലാണ് ജൂണില്‍ മൂന്ന് ഓര്‍ഡിനന്‍സുകള്‍ നടപ്പാക്കിയത്. കോര്‍പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത് ചെയ്തതെന്നും ഖേര കുറ്റപ്പെടുത്തി.

    പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കിയാണ് ബില്ലുകള്‍ പാസാക്കിയത്. ആര്‍ക്ക് വേണ്ടിയായിരുന്നു ഇതെല്ലാം. നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സ് നടപ്പാക്കുന്നു. തൊട്ടുപിന്നാലെ ബില്ല് കൊണ്ടുവന്ന് നിയമമാക്കുന്നു. ഇതെല്ലാം സംശയകരമാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

    നിയമം നടപ്പാക്കുന്നതിന് മുമ്പ് കര്‍ഷകരില്‍ നിന്ന് അഭിപ്രായം തേടേണ്ടിയിരുന്നു. കര്‍ഷകരെ ബാധിക്കുന്നതാണ് ബില്ല്. എന്നാല്‍ അവരോട് അഭിപ്രായം ആരായാതെയാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. രാജ്യം മൊത്തം പ്രതിഷേധം അലയടിക്കുകയാണ്. ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്നു. ഈ തണുത്ത രാത്രികളില്‍ പോലും കര്‍ഷകര്‍ സമരത്തിലാണ്. സര്‍ക്കാര്‍ അവരെ കേള്‍ക്കാന്‍ തയ്യാറാകണം. സര്‍ക്കാരും കോര്‍പറേറ്റ് സുഹൃത്തുക്കളും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഇരകള്‍ കര്‍ഷകരാണ്. കര്‍ഷകര്‍ ഇക്കാര്യം തിരിച്ചറിഞ്ഞുവെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

    ദില്ലിയില്‍ കര്‍ഷക സമരം 11ാം ദിവസമാണിന്ന്. ശനിയാഴ്ച അഞ്ചാം വട്ട ചര്‍ച്ചനടന്നെങ്കിലും പരാജയപ്പെട്ടു. ഇനിയും ചര്‍ച്ച നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒരു പക്ഷേ, പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തേക്കുമെന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+