Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് പിടിക്കാന്‍ പ്രശാന്തിനെ കൊണ്ടുവരും, രാഹുലിന്റെ പച്ചക്കൊടി, ക്യാപ്റ്റനെ പൂട്ടാന്‍ ടാസ്‌ക്!!

ദില്ലി: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗിയര്‍ മാറ്റി കോണ്‍ഗ്രസ്. ഏത് നിമിഷവും പാര്‍ട്ടിയെ പൂട്ടാനായി അമരീന്ദര്‍ റെഡിയായി ഇരിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമ്പരിപ്പിച്ചൊരു തീരുമാനം കോണ്‍ഗ്രസില്‍ നിന്ന് വന്നിരിക്കുകയാണ്. പ്രശാന്ത് കിഷോറിനെ മടക്കി കൊണ്ടുവരാനാണ് പ്ലാന്‍.

ഹൈക്കമാന്‍ഡില്‍ നിന്ന് നേരിട്ടുള്ള നിര്‍ദേശം വന്നുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പിടിക്കണമെങ്കില്‍ പ്രശാന്തില്ലാതെ നടക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ അതിന് നിരവധി തടസ്സങ്ങളും കോണ്‍ഗ്രസിന് മുന്നിലുണ്ട്.

1

നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പേര് പറഞ്ഞായിരുന്നു പ്രശാന് വരാന്‍ മടികാണിച്ചത്. താനും കൂടി ചേര്‍ന്ന് തയ്യാറാക്കിയ പ്രകടനപത്രിക നടപ്പാക്കുന്നതില്‍ ക്യാപ്റ്റന്‍ അലംഭാവം കാണിച്ചുവെന്നാണ് പരാതി. എന്നാല്‍ അമരീന്ദര്‍ ഇപ്പോള്‍ പടിക്ക് പുറത്താണ്. ഈ സാഹചര്യത്തില്‍ പ്രശാന്തിന്റെ വരവ് എളുപ്പമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. പക്ഷേ അത് മാത്രമല്ല സാഹചര്യം. പ്രശാന്ത് ഇപ്പോള്‍ മമത ബാനര്‍ജിയുടെ വിശ്വസ്തനാണ്. ഒപ്പം ഗോവയിലും ത്രിപുരയിലും അസമിലും തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമാക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനും രാഹുലിനുമെതിരെ രൂക്ഷമായി അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

2

കോണ്‍ഗ്രസ് പ്രശാന്തുമായി അക്ഷരാര്‍ത്ഥത്തില്‍ ഉടക്കി നില്‍ക്കുകയാണ്. മമതയ്‌ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള പ്ലാനിലാണ് പ്രശാന്ത്. ഇതെല്ലാം മുന്നില്‍ നില്‍ക്കുമ്പോള്‍ പഞ്ചാബില്‍ അദ്ദേഹമെത്തുമെന്ന് കരുതാനാവില്ല. പ്രശാന്ത് വന്നാല്‍ ക്യാപ്റ്റന്‍ ഉയര്‍ത്തുന്ന ഭീഷണിയെ കോണ്‍ഗ്രസിന് എളുപ്പത്തില്‍ മറികടക്കാം. നവജ്യോത് സിദ്ദുവിനെ ഒതുക്കാനും പ്രശാന്തിന് സാധിച്ചേക്കും. ഹൈക്കമാന്‍ഡിന്റെ പിന്തുണ പക്ഷേ ചരണ്‍ജിത്ത് ചന്നിക്കുണ്ട്. രാഹുല്‍ ഗാന്ധിക്കും പ്രശാന്തില്ലാതെ കാര്യം നടക്കില്ലെന്ന് അറിയാം. അതാണ് പഞ്ചാബ് കോണ്‍ഗ്രസിനോട് ഇങ്ങനൊരു നിര്‍ദേശം വെക്കാന്‍ കാരണം.

3

കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു ചരണ്‍ജിത്ത് സിംഗ് ചന്നി. അതിലാണ് പ്രശാന്ത് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി പ്രശാന്തിനെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കണമെന്ന് തന്നോട് നിര്‍ദേശിച്ചെന്ന് ചന്നി പറഞ്ഞു. ഇത് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ്. കോണ്‍ഗ്രസിന്റെ മാറ്റത്തിന് പ്രശാന്തായിരുന്നു പ്ലാന്‍ ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ ഇത് തകര്‍ക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രീയ മേഖലയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് പ്രശാന്ത്.

4

അമരീന്ദറിന്റെ ഉപദേഷ്ടാവായി നേരത്തെ പ്രശാന്തിനെ കോണ്‍ഗ്രസ് നിയമിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു നിയമനം. എന്നാല്‍ ഇടവേളയ്ക്ക് പിന്നാലെ ഈ പദവി രാജിവെക്കുകയായിരുന്നു പ്രശാന്ത്. ഇനി അദ്ദേഹം തിരിച്ചുവരുമോ എന്ന് വ്യക്തമല്ല. അതേസമയം അമരീന്ദര്‍ ഇനി പ്രശാന്തിനെ കൂട്ടുപിടിക്കുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമരീന്ദറിന് അത് എളുപ്പമാകും. നിരവധി നേതാക്കള്‍ അമരീന്ദറിനൊപ്പം വരാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇതിനെല്ലാം ചുക്കാന്‍ പിടിക്കാന്‍ പ്രശാന്ത് എത്തുമെന്നാണ് കരുതുന്നത്.

5

അതേസമയം അമരീന്ദര്‍ കാലപ്പഴക്കം ചെന്ന വെടിയുണ്ടയാണെന്ന് നവജ്യോത് സിദ്ദു പരിഹസിച്ചു. അത്തരം ഉപയോഗ ശൂന്യമായ കാര്യങ്ങളെ കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്. ക്യാപ്റ്റന്റെ കാലത്ത് മാഫിയകളാണ് പഞ്ചാബ് ഭരിച്ചത്. അതില്‍ നിന്ന് പണം വാങ്ങുന്നത് ആരായിരുന്നുവെന്നും ക്യാപ്റ്റനെ സൂചിപ്പിച്ച് സിദ്ദു പറഞ്ഞു. സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ എത്ര സീറ്റ് അമരീന്ദര്‍ നേടി. അദ്ദേഹ വെറും തട്ടിപ്പുകാരനാണ്. ക്യാപ്റ്റന്റെ ആളുകള്‍ അഴിമതി നടക്കുമ്പോള്‍ അദ്ദേഹം ഉറങ്ങുകയായിരുന്നോ? മന്ത്രിമാരെയും കൗണ്‍സിലര്‍മാരെയും വിട്ടേക്കൂ, സ്വന്തം ഭാര്യ പോലും അമരീന്ദറിന്റെ പുതിയ പാര്‍ട്ടിയില്‍ ചേരില്ല. അമരീന്ദര്‍ ഭീരുവാണെന്നും സിദ്ദു തുറന്നടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+