Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ ലക്ഷ്യം 4 പേര്‍, പുതു ഫോര്‍മുല, ആര്‍എല്‍ഡി വരും? ബിഎസ്പിയില്‍ നിന്ന് നേതാക്കളെത്തും

ദില്ലി: ഉത്തര്‍പ്രദേശില്‍ അഞ്ച് പുതുമുഖങ്ങളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ഇതില്‍ നാല് പേരെയാണ് ഔദ്യോഗിക സഖ്യത്തിനായി പ്രിയങ്ക ഗാന്ധി പരിഗണിക്കുന്നത്. സഖ്യത്തിന് എതിരല്ലെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു സഖ്യം വേണ്ടെന്ന നിലപാടിലാണ്. കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുന്ന 50 സീറ്റെങ്കിലും കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് ടീം കണ്ടെത്തിയിട്ടുണ്ട്. അതാണ് കൂടുതല്‍ സഖ്യത്തിന് പ്രിയങ്കയെ പ്രേരിപ്പിക്കുന്നത്.

1

അഞ്ച് പുതുമുഖങ്ങളും അതോടൊപ്പം സുപ്രധാനപ്പെട്ട നേതാക്കളും യുപിയില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ ബ്ലോക്കില്‍ ഇവര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതേസമയം ജയന്ത് ചൗധരിയുമായുള്ള സഖ്യമാണ് ഇതിലൊന്ന്. ആര്‍എല്‍ഡിയുടെ ശക്തി പശ്ചിമ യുപിയില്‍ അതിശക്തമാണ്. ജാട്ടുകളെയും മുസ്ലീങ്ങളെയും ഒന്നിച്ച് നിര്‍ത്താന്‍ ജയന്ത് ചൗധരിക്ക് സാധിക്കുന്നുണ്ട്. അതേസമയം ആര്‍എല്‍ഡി ഇപ്പോള്‍ എസ്പിയുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത.

2

ഇത്രയൊക്കെയാണെങ്കിലും കുറച്ച് മേഖലകളില്‍ ഇവര്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് സൂചന. മുസഫര്‍നഗര്‍ അടക്കമുള്ള മേഖലയില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകാനാണ്് സാധ്യത. പ്രിയങ്ക അനൗദ്യോഗിക സഖ്യത്തിനായി സമാജ് വാദി പാര്‍ട്ടിയെയും ആശ്രയിക്കുന്നുണ്ട്. അമേഠി, റായ്ബറേലി തുടങ്ങിയ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് എസ്പിയുടെ സഹായം തേടുക. പകരം ബ്രാഹ്മണ വോട്ടുകള്‍ നേടിയെടുക്കാന്‍ അഖിലേഷിനെ കോണ്‍ഗ്രസ് സഹായിച്ചേക്കും.

3

പശ്ചിമ യുപിയില്‍ കര്‍ഷകരുടെ അതിശക്തമായ പിന്തുണ ആര്‍എല്‍ഡിക്കുണ്ട്. ജയന്ത് ചൗധരി യുവാവായത് കൊണ്ട് ആ സ്വീകാര്യതയുമുണ്ട്. പ്രിയങ്കയും ഈ മേഖലയില്‍ കര്‍ഷകരുമായി സംസാരിക്കുന്നുണ്ട്. ഇത്തവണ കര്‍ഷകരും മുസ്ലീങ്ങളും ബ്രാഹ്മണരുമാണ് കോണ്‍ഗ്രസ് വോട്ടുബാങ്കായി കാണുന്നത്. പ്രകടന പത്രികയില്‍ അടക്കം ഈ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് ഉണ്ടാവുക. പശ്ചിമ യുപിയില്‍ നിന്ന് 20 സീറ്റെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

4

കോണ്‍ഗ്രസ് ചിലയിടങ്ങളില്‍ പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി-ലോഹ്യയുമായി ചേരാനും ശ്രമം നടത്തുന്നുണ്ട്. ആദിത്യ യാദവാണ് പിഎസ്പിഎല്ലിന്റെ പോപ്പുലര്‍ നേതാവ്. ജസ്വന്ത്‌നഗറില്‍ നിന്ന് ആദിത്യ ഇത്തവണ മത്സരിക്കുന്നുമുണ്ട്. എസ്പിക്ക് ഒന്നോ രണ്ടോ സീറ്റേ പിഎസ്പിഎല്ലിന് നല്‍കൂ. ഈ സാഹചര്യത്തില്‍ അവരുമായി മറ്റ് സീറ്റുകളില്‍ നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്. അതിലൂടെ യാദവ-ഒബിസി വോട്ടുകളും കൂടെ പോരുമെന്നാണ് കരുതുന്നത്.

5

അദിതി സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരാണ് പിന്നീട് സഖ്യത്തിന് സാധ്യതയുള്ളവര്‍. അദിതി സിംഗ് റായ്ബറേലിയില്‍ അതിശക്തയായ നേതാവാണ്. കോണ്‍ഗ്രസിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവരുടെ പിന്തുണ വേണ്ടി വരും. കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ റായ്ബറേലിയില്‍ ഇവര്‍ മത്സരിക്കാനുള്ള സാധ്യത ശക്തമാണ്. ദളിത് വോട്ടുകള്‍ക്കാണ് ചന്ദ്രശേഖര്‍ ആസാദിനെ കൂടെ കൂട്ടുന്നത്. പല സീറ്റുകളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ ആസാദിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റൊരു ഓപ്ഷന്‍ ഒവൈസിയാണ്. എന്നാല്‍ ഹിന്ദു വോട്ടുകള്‍ ഇതിലൂടെ നഷ്ടമാകാനാണ് സാധ്യത.

6

ബിഎസ്പിയില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരുന്നുവെന്നാണ് സൂചന. നേരത്തെ ബിഎസ്പിയില്‍ നിന്ന് പുറത്തായ രാം അചല്‍ രാജ്ബര്‍, ലാല്‍ജി വര്‍മ എന്നിവര്‍ അടുത്ത ദിവസം തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിഎസ്പിയില്‍ നിന്ന് ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വുവുമായി ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എമാരില്‍ പലര്‍ക്കും ഇത്തവണ സീറ്റുണ്ടാവില്ല. പ്രശാന്ത് കിഷോറിനും ഭൂപേഷ് ബാഗലിനുമാണ് നിര്‍ണായക റോള്‍ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

7

പ്രിയങ്ക സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിന് സമാനമായ ധാരണയിലെത്തുമെന്നാണ് സൂചന. പ്രിയങ്ക പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആക്രമണത്തിന് ഇരയായ എസ്പി പ്രവര്‍ത്തകരെ കണ്ടത് അതിന്റെ സൂചനയാണ്. പ്രിയങ്ക ജില്ലാ നേതാക്കളെ കണ്ട് പ്രാദേശിക തലത്തില്‍ ഒരു ധാരണയെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 50 സീറ്റ് എന്നതാണ് യാഥാര്‍ത്ഥ്യ ബോധമുള്ള ടാര്‍ഗറ്റായി പ്രിയങ്ക കാണുന്നത്. പ്രിയങ്കയെ മുഖ്യമന്ത്രിയായി കാണിച്ചാല്‍ അത് ഗെയിം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്.

Recommended Video

cmsvideo
    WHO says decision on emergency approval for Covaxin likely in 4 to 6 weeks

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+