കിംഗ് മേക്കറല്ല, കിംഗാണ്, യുപിയില്‍ ബിജെപിയുടെ പൊടിപോലുമുണ്ടാവില്ല, വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. യുപിയില്‍ കിംഗ് മേക്കറല്ല ഇത്തവണ കിംഗായി തന്നെ കോണ്‍ഗ്രസ് മാറുമെന്ന് മുതിര്‍ന്ന നേതാവ് ധീരജ് ഗുജ്ജര്‍. 2022ല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശക്തി എല്ലാവരും അറിയും. യുപിയുടെ അധികാരം കോണ്‍ഗ്രസിന്റെ കൈയ്യിലായിരിക്കും. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും ധീരജ് ഗുജ്ജര്‍ പറഞ്ഞു. യുപിയില്‍ 50 സീറ്റ് വരെ നേടിയാല്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാവുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ അത്തരം വാദങ്ങളെയാണ് ധീരജ് തള്ളിയിരിക്കുന്നത്.

യുപിയില്‍ വലിയ പാര്‍ട്ടികളോടാണ് കോണ്‍ഗ്രസിന്റെ മത്സരം. കിംഗ് ആണ് കോണ്‍ഗ്രസെന്നും, ആരെയും അധികാരത്തിലെത്താന്‍ സഹായിക്കലല്ല കോണ്‍ഗ്രസിന്റെ റോളെന്നും ധീരജ് പറയുന്നു. ഏഴ് സീറ്റില്‍ നിന്ന് 200 സീറ്റില്‍ അധികം നേടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമോ എന്ന ചോദ്യത്തിനും സാധ്യമാകുമെന്നായിരുന്നു മറുപടി. ബിജെപി രണ്ട് എംപിമാരില്‍ നിന്നാണ് കേന്ദ്രത്തില്‍ അധികാരം പിടിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നത്. അവര്‍ക്ക് അത് സാധ്യമാകുമെങ്കില്‍ കോണ്‍ഗ്രസിന് യുപിയില്‍ അധികാരം പിടിക്കാനും സാധിക്കുമെന്നും ധീരജ് പറഞ്ഞു.
യുപിയില്‍ അധികാരം പിടിക്കുക എന്നത് കഠിനമായ കാര്യമാണ്. പക്ഷേ കോണ്‍ഗ്രസ് അത് എളുപ്പത്തില്‍ തന്നെ നേടും. ജനങ്ങള്‍ക്ക് ഞങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്. ആ വിശ്വാസം തിരഞ്ഞെടുപ്പില്‍ കാണാമെന്നും ധീരജ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ബിജെപിയും എസ്പിയും ബിഎസ്പിയും ചേര്‍ന്ന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു. ആ പ്രശ്‌നങ്ങളെ പരിഹരിച്ച് മാറ്റത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മാറ്റം മാത്രമാണ് ഏക വഴിയെന്നും ധീരജ് ഗുജ്ജര്‍ പറഞ്ഞു.
Recommended Video
യുവാക്കളും മുതിര്‍ന്നവരും ചേര്‍ന്നുള്ള നേതൃനിരയായിരിക്കും കോണ്‍ഗ്രസിനുണ്ടായിരിക്കുക. 75 ജില്ലകളില്‍ പുതിയ അധ്യക്ഷന്‍മാര്‍ വന്ന് കഴിഞ്ഞു. 831 ബ്ലോക് കമ്മിറ്റിഖളില്‍ പുതിയ സിറ്റി പ്രസിഡന്റുമാര്‍ നിയമിതരായെന്നും ധീരജ് ഗുജ്ജര്‍ വ്യക്തമാക്കി. 1.64 ലക്ഷം പ്രവര്‍ത്തകരുടെ വലിയൊരു സംഘത്തെയാണ് തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുക. പ്രിയങ്ക ഗാന്ധി തയ്യാറാക്കിയ മിഷനാണ് ഇത്. ജനങ്ങള്‍ പ്രിയങ്കയെ കാണുമ്പോള്‍ ആവേശത്തിലാണ്.അവരുടെ പ്രശ്‌നത്തിന് മുന്നില്‍ നില്‍ക്കുന്ന നേതാവാണ് അവരെന്നും ഗുജ്ജര്‍ പറഞ്ഞു.












Click it and Unblock the Notifications