പ്രിയങ്കയുടെ വിശ്വസ്തന്‍ യുപിയില്‍ തെറിക്കും, പുതിയ അധ്യക്ഷന്‍ വരുന്നു, ഒബിസി കളി മാറ്റി കോണ്‍ഗ്രസ്

ദില്ലി: കോണ്‍ഗ്രസ് സംസ്ഥാനത്ത് തന്നെ ഏറ്റവും പോപ്പുലറായിട്ടുള്ള നേതാവായിരുന്നു അജയ് കുമാര്‍ ലല്ലു. ഒബിസി വിഭാഗത്തെ കൈയ്യിലെടുക്കാനായി പ്രിയങ്ക ഗാന്ധി നേരിട്ട് നിയമിച്ചതായിരുന്നു ലല്ലുവിനെ. തൊഴിലാളി വിഭാഗത്തിനിടയില്‍ നിന്ന് വളര്‍ന്ന് വന്ന ലല്ലു കോണ്‍ഗ്രസിന് വേണ്ടി ജയിലില്‍ അടക്കം പോയി വീര യോദ്ധാവായി. എന്നാല്‍ ലല്ലുവിനെ ഒടുക്കം ഹൈക്കമാന്‍ഡ് കൈവിടുകയാണ്. പ്രിയങ്കയും മനസ്സില്ലാ മനസ്സോടെയാണ് ഇതിന് സമ്മതിച്ചത്. യുപിയില്‍ പുതിയ അധ്യക്ഷനെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇപ്പോഴുള്ള നേതൃത്വവും അംഗങ്ങളും മോശക്കാരായിട്ടല്ല, മറ്റ് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് അധ്യക്ഷന്‍ തടസ്സമാവുന്നു എന്നാണ് വിലയിരുത്തല്‍.

1

അജയ് കുമാര്‍ ലല്ലുവിനെ മാറ്റുന്നത് മുന്നോക്ക വിഭാഗത്തിന്റെ വോട്ടു നേടുന്നതിന്റെ ഭാഗമായിട്ടാണ്. ബ്രാഹ്മണ വിഭാഗം ബിജെപിയുടെ ഭരണത്തില്‍ കടുത്ത അതൃപ്തിയിലാണ്. ഈ സാഹചര്യത്തില്‍ ആ വോട്ടുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്. ഇത്തവണത്തെ യുപി തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന ബ്രാഹ്മണ വിഭാഗമാണ്. ബിഎസ്പിയും എസ്പിയും ബ്രാഹ്മണ വിഭാഗത്തിനായി പ്രത്യേകം പരിപാടികള്‍ നടത്തുന്നുണ്ട്. ബിജെപിയാണെങ്കില്‍ ജിതിന്‍ പ്രസാദയെ പാര്‍ട്ടിയിലെത്തിച്ചാണ് ബ്രാഹ്മണരുടെ പിണക്കം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ബ്രാഹ്മണ സഭ അടക്കമുള്ളവ പ്ലാന്‍ ചെയ്യുന്നുണ്ട്.

അജയ് കുമാര്‍ ലല്ലുവിനെ പാര്‍ട്ടിയുടെ തലപ്പത്ത് നിര്‍ത്തി കൊണ്ട് മുന്നോക്ക വിഭാഗം വോട്ടിനായി കോണ്‍ഗ്രസിന് ശ്രമിക്കാനാവില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് മുന്നോക്ക വോട്ടിന് ശ്രമിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. ലല്ലുവിന്റെ പ്രവര്‍ത്തനത്തില്‍ പ്രിയങ്കയ്‌ക്കോ മറ്റ് നേതാക്കള്‍ക്കോ യാതൊരു അതൃപ്തിയുമില്ല. എന്നാല്‍ കോണ്‍ഗ്രസ് ഒബിസി വോട്ടുബാങ്ക് പ്രതീക്ഷിച്ച ചെയ്ത കാര്യങ്ങളൊന്നും ഫലിച്ചിട്ടില്ല. ഇവര്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിക്കുമൊപ്പമാണ്. ഈ സ്‌പേസിലേക്ക് കോണ്‍ഗ്രസിന് കടന്നുകയറാനേ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒബിസി വിഭാഗത്തെ പ്രതീക്ഷിച്ചിരുന്നാല്‍ അതോടെ പാര്‍ട്ടി യുപിയില്‍ വട്ടപൂജ്യമാകുമെന്നാണ് വിലയിരുത്തല്‍.

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബ്രാഹ്മണ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ അതേ വിഭാഗത്തില്‍ നിന്നൊരാളെ അധ്യക്ഷനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന് പ്രിയങ്ക പച്ചക്കൊടി വീശിയിരിക്കുകയാണ്. പ്രമോദ് തിവാരി, രാജേഷ് മിശ്ര, ആചാര്യ പ്രമോദ് കൃഷ്ണം എന്നിങ്ങനെ വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസിലുള്ളത്. ആചാര്യ പ്രമോദ് നേരത്തെ ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിനെതിരെ മത്സരിച്ചിരുന്നു. അദ്ദേഹത്തിനാണ് ഇപ്പോള്‍ ഏറ്റവുമധികം സാധ്യത. യോഗി ആദിത്യനാഥിനെ പോലെ സന്ന്യാസിയാണ് അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പോപ്പുലറുമാണ് അദ്ദേഹം. ഇങ്ങനൊരു നേതാവിനെയാണ് കോണ്‍ഗ്രസ് ആവശ്യമുള്ളതും.

അതേസമയം ബാക്കിയുള്ള രണ്ട് പേര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ അതിശക്തരാണ്. പ്രമോദ് തിവാരി സ്വന്തം സീറ്റായ രാംപൂര്‍ ഖാസില്‍ നിന്ന് ഇതുവരെ പരാജയപ്പെട്ടിട്ടില്ല. രാജേഷ് മിശ്രയാണെങ്കില്‍ വാരണാസിയില്‍ നിന്നുള്ള എംപിയായിരുന്നു. മുരളി മനോഹര്‍ ജോഷിയെ പരാജയപ്പെടുത്തിയ ചരിത്രമുണ്ട് മിശ്രയ്ക്ക്. യുപിയില്‍ ഏറ്റവുമധികം ബ്രാഹ്മണ മുഖ്യമന്ത്രിമാരുണ്ടായത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന പ്രചാരണമാണ് പ്രിയങ്ക നടത്തുന്നത്. അത് നേതാക്കളെല്ലാം ഏറ്റുപിടിച്ചിട്ടുണ്ട്. എന്‍ഡി തിവാരിയായിരുന്നു അവസാന ബ്രാഹ്മണ മുഖ്യമന്ത്രി. 1989ല്‍ അദ്ദേഹം പരാജയപ്പെട്ട ശേഷം ഇതുവരെ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നിട്ടില്ല.

രാജാറാം പാല്‍, പിഎല്‍ പൂനിയ എന്നീ പേരുകളും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ നിന്നുള്ള മുന്‍ എംപിയാണ് രാജാറാം പാല്‍. പ്രിയങ്കയുടെ നേതൃത്വത്തില്‍ വന്‍ നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തി കൊണ്ടിരിക്കുന്നത്. 12000 കിലോമീറ്റര്‍ യാത്രയാണ് പ്രിയങ്ക പ്ലാന്‍ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അവര്‍ യുപിയിലെത്തിയത്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിജ്ഞ യാത്ര ആരംഭിക്കുമെന്നാണ് സൂചന. ഇതിനിടെ പുറത്താക്കപ്പെട്ട നേതാക്കളായ സത്യദേവ് ത്രിപാഠിയും സിറാജ് മെഹന്തിയും പ്രിയങ്കയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നു. അമേഠിയിലെ തിരിച്ചടി കോണ്‍ഗ്രസിന് ഇത്തവണയും പ്രിയങ്കയ്ക്ക് കീഴില്‍ സംഭവിക്കുമെന്ന് സത്യദേവ് ത്രിപാഠി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+