Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണം, അടുത്ത മാസം രണ്ട് പദയാത്രകള്‍; ശക്തിപ്രകടനത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ശക്തി പ്രകടനത്തിന് കോപ്പുകൂട്ടി കോണ്‍ഗ്രസ്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യസമര വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തെ അനുസ്മരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് പാര്‍ട്ടി നല്‍കിയ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടാനും സാമുദായിക സൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിക്കാനും കോണ്‍ഗ്രസ് രാജ്യത്തുടനീളം രണ്ട് പദയാത്രകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ആസാദി ഗൗരവ് യാത്ര, ഗാന്ധി സന്ദേശ് യാത്ര എന്നിങ്ങനെയാണ് പദയാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ യാത്ര ആസാദി ഗൗരവ് യാത്ര ഏപ്രില്‍ 6 ന് ഗുജറാത്തിലെ ഗാന്ധി ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് ജൂണ്‍ 1 ന് രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ അവസാനിക്കും. രണ്ടാമത്തെ ഗാന്ധി സന്ദേശ് യാത്ര ചമ്പാരനില്‍ നിന്ന് ഏപ്രില്‍ 17 ന് ആരംഭിച്ച് കൊല്‍ക്കത്തയിലെ ബെലിയാഘട്ടയില്‍ മേയ് 27 ന് അവസാനിക്കും.

1

ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൂടെ 1000 കിലോമീറ്ററോളം വരുന്ന ആസാദി ഗൗരവ് യാത്ര കടന്നുപോകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഗാന്ധി സന്ദേശ് യാത്ര, താരതമ്യേന ചെറുതാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. കോണ്‍ഗ്രസ് സേവാദള്‍ ആണ് ആസാദി ഗൗരവ് യാത്ര നിയന്ത്രിക്കുന്നത്. 1930 ഏപ്രില്‍ 6-ന് ബ്രിട്ടീഷുകാര്‍ക്കെതിരായി മഹാത്മാ ഗാന്ധിയുടെ ദണ്ഡി മാര്‍ച്ചിന്റെ സമാപനത്തെ ഓര്‍മപ്പെടുത്തിയാണ് ആസാദി ഗൗരവ് യാത്ര സംഘടിപ്പിക്കുന്നത്.

2

ഗാന്ധി സന്ദേശ് യാത്രയുടെ തുടക്കം 1917 ഏപ്രിലില്‍ ചമ്പാരനില്‍ നിന്ന് ആരംഭിച്ച മഹാത്മാഗാന്ധിയുടെ കിസാന്‍ സത്യാഗ്രഹവുമായി ഒത്തുപോകുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷിക ദിനമായ മെയ് 27-നാണ് ഇത് അവസാനിക്കുന്ന. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ആണ് ഈ യാത്ര നിയന്ത്രിക്കുന്നത്. പദയാത്ര സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കിയത് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലാണ്. ഈ പദയാത്രകളില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

3

ജനങ്ങളിലേക്കിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും പാര്‍ട്ടി നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദേശീയ സംസ്ഥാന തലങ്ങളില്‍ നിരന്തരം ജനങ്ങളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ച് നഷ്ടപ്പെട്ട ജനപിന്തുണ നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തത്വത്തില്‍ തീരുമാനമായിരുന്നു. ഇതോടൊപ്പം നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച ജി 23 നേതാക്കളെ കേള്‍ക്കാനും സോണിയ ഗാന്ധി തയ്യാറായിരുന്നു.

4

അനുനയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷയുടെ ഉപദേശക സമിതിയില്‍ ജി 23 സംഘത്തിലുള്ളവരെയും ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. സംഘത്തിന്റെ പ്രതിനിധിയായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ ഭൂപീന്ദര്‍ സിങ് ഹൂഡ കണ്ടിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധി, ഗുലാം നബി ആസാദുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട കപില്‍ സിബലിനോട് ഔദ്യോഗിക പക്ഷത്തിനു കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം. എന്നാല്‍ തല്‍ക്കാലം എല്ലാവരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നടപടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+