300 സീറ്റുകള്‍ നേടി ബിജെപി വീണ്ടുമെത്തും; കോണ്‍ഗ്രസ് താഴോട്ട് പോകും, പ്രവചനവുമായി അമിത് ഷാ
ഗുവാഹത്തി: 2024ല്‍ വമ്പന്‍ ഭൂരിപക്ഷം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി എത്ര സീറ്റുകള്‍ നേടുമെന്നും, കോണ്‍ഗ്രസിന്റെ അവസ്ഥ എന്തായിരിക്കുമെന്നും അമിത് ഷാ പ്രവചിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഇപ്പോഴുള്ള സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അസമില്‍ സന്ദര്‍ശനത്തിനെത്തിയ സമയത്തായിരുന്നു അമിത് ഷാ നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്.

കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഇപ്പോഴുള്ള സീറ്റ് 2024ല്‍ ഉണ്ടാവില്ല. നിഷേധാത്മക മനോഭാവമാണ് കോണ്‍ഗ്രസിനുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചതിന് വലിയ വില നല്‍കേണ്ടി വരും.
അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെയും, ജനവിധിയെയും അപമാനിച്ചതിന് അവര്‍ വലിയ വരുമെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നെഗറ്റീവ് സ്വഭാവത്തിനുള്ള മറുപടിയായിരിക്കും 2024ലെ തിരഞ്ഞെടുപ്പിന്റെ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.
മുന്നൂറ് സീറ്റുകളില്‍ അധികം നേടി നരേന്ദ്ര മോദി അടുത്ത വര്‍ഷം അധികാരത്തിലെത്തിയിരിക്കും. കോണ്‍ഗ്രസിന് ഇപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം നഷ്ടമായി കഴിഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്ന സീറ്റുപോലും ലഭിക്കില്ല. കോണ്‍ഗ്രസിന്റെ നെഗറ്റീവ് സ്വഭാവത്തിന് വലിയ തിരിച്ചടികള്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28ന് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും.
എന്നാല്‍ കോണ്‍ഗ്രസ് അതില്‍ രാഷ്ട്രീയം കളിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് പറയുന്നത് അതുകൊണ്ടാണ്. കോണ്‍ഗ്രസ് മുമ്പ് ഇതെല്ലാം ചെയ്തതാണ്. അവര്‍ ഇപ്പോള്‍ ബിജെപിയെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് നേരത്തെ പല സംസ്ഥാനങ്ങളിലും നിയമസഭാ മന്ദിരങ്ങള്‍ സ്വന്തം നിലയ്ക്ക് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അവരുടെ മുഖ്യമന്ത്രിമാര്‍ തന്നെ ഇത്തരം മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്ത ചരിത്രമുണ്ട്. ഗവര്‍ണര്‍മാര്‍ക്ക് പകരം സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയുമൊക്കെ അത്തരത്തില്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പാര്‍ലമെന്റില്‍ അവര്‍ പ്രധാനമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാറില്ല. രാജ്യത്തെ ജനങ്ങള്‍ മോദിക്ക് സംസാരിക്കാനുള്ള ജനവിധി നല്‍കിയതാണ്. പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നില്ലെങ്കില്‍, അത് ജനവിധിയെ അപമാനിക്കുന്നത് പോലെയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ബിജെപി വാഗ്ദാനം ചെയ്തത്. രണ്ടര വര്‍ഷത്തിനുള്ളില്‍ 86000 പേര്‍ക്ക് തൊഴില്‍ നല്‍കിയതായും അമിത് ഷാ അവകാശപ്പെട്ടു.












Click it and Unblock the Notifications