പഞ്ചാബ് പിടിച്ചാല്‍ സിദ്ദു മുഖ്യമന്ത്രി, ക്യാപ്റ്റന്‍ ഔട്ട്, പികെയുടെ മാസ്റ്റര്‍ പ്ലാന്‍
ദില്ലി: നവജ്യോത് സിംഗ് സിദ്ദു പഞ്ചാബിലെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണ്. എന്നാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഒട്ടും ഹാപ്പിയല്ല ഈ തീരുമാനത്തില്‍. അമരീന്ദര്‍ രാജിവെക്കുമെന്ന് പോലും പറഞ്ഞ് നോക്കി. രാഹുല്‍ ഗാന്ധി ഇക്കാര്യം തീരുമാനിച്ച് കഴിഞ്ഞു. സിദ്ദുവിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം തേടിയിരുന്നു. ഇത് ക്യാപ്റ്റനെ ഒതുക്കുന്നതിലേക്കാണ് നയിക്കുന്നത്. 2022ലെ തിരഞ്ഞെടുപ്പ് സിദ്ദുവിനും ക്യാപ്റ്റനും തമ്മിലുള്ള ശീതയുദ്ധത്തിലേക്കാണ് നീങ്ങുന്നത്.

സംസ്ഥാന അധ്യക്ഷ പദവി വരുന്നത് പല അര്‍ത്ഥങ്ങളോടെയാണ്. അടുത്ത മുഖ്യമന്ത്രിയായി സിദ്ദു വരുമെന്ന് ഇതിലൂടെ ക്ലിയറാണ്. നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നിര്‍ദേശിച്ച് ഫോര്‍മുല ഇവിടെയും ഉപയോഗിക്കും. 2022ല്‍ കോണ്‍ഗ്രസ് വിജയിക്കുകയാണ് ഇതില്‍ ആദ്യ കടമ്പ. കൂടുതല്‍ എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കുന്നുവോ അവര്‍ മുഖ്യമന്ത്രിമാരുമാകും. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഈ ഫോര്‍മുലയാണ് വിജയിച്ചത്.

ക്യാപ്റ്റന് അതുകൊണ്ട് തന്നെ സിദ്ദുവിന്റെ സംസ്ഥാന അധ്യക്ഷ പദവി ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. പ്രശാന്ത് കിഷോര്‍ നേരത്തെ സിദ്ദുവിനെ കോണ്‍ഗ്രസിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പദത്തിലേക്കുള്ള സിദ്ദുവിന്റെ യാത്രയ്ക്ക് മാസ്റ്റര്‍ പ്ലാനൊരുക്കിയതും പികെയാണ്. അമരീന്ദറിന്റെ പ്രായമാണ് രാഹുല്‍ ഗാന്ധി മുന്നില്‍ കാണുന്ന തടസ്സം. 79കാരനായ ഒരു നേതാവ് ഇനിയും സര്‍ക്കാരിനെ നയിക്കുന്നതിന് രാഹുലിന് താല്‍പര്യമില്ല.

ഇത്രയൊക്കെയാണെങ്കിലും ക്യാപ്റ്റനെ ഏകപക്ഷീയമായി മാറ്റില്ല. തിരഞ്ഞെടുപ്പില്‍ ഏത് വിഭാഗത്തിനാണ് കൂടുതല്‍ ജയം നേടാനാവുക എന്ന് തീരുമാനിക്കട്ടെ എന്നാണ് നിലപാട്. സിദ്ദുവാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഭാവി എന്നാണ് പ്രിയങ്കയുടെ നിലപാട്. ഹൈക്കമാന്‍ഡും അങ്ങനെയാണ് കാണുന്നത്. ഇത് അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് 2017ല്‍ തന്നെ അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. 2022ലും താന്‍ തന്നെ എന്നാണ് അമരീന്ദര്‍ കരുതുന്നത്.

സംസ്ഥാന അധ്യക്ഷ പദവി സിദ്ദുവിന് നല്‍കാതിരിക്കാന്‍ ക്യാപ്റ്റന്‍ ശ്രമിച്ചതിന് കാരണം ഏറെയുണ്ട്. തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന് നിര്‍ണായക റോളുണ്ടാവും. ഇതിലൂടെ തനിക്ക് ഇഷ്ടമുള്ളവരെ സഹായിക്കാനും സിദ്ദുവിന് സാധിക്കും. ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരും സിദ്ദുവിന്റെ ക്യാമ്പിലേക്ക് മാറും. ഇതോടെ മത്സരിച്ച് ജയിച്ചാല്‍ എളുപ്പത്തില്‍ തന്നെ മുഖ്യമന്ത്രി കസേര സിദ്ദുവിനൊപ്പം പോകും.

പഞ്ചാബില്‍ ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് തന്നെ പറയാം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇപ്പോഴത്തെ പ്രശ്‌നം പോലൊന്ന് കോണ്‍ഗ്രസില്‍ നടന്നിരുന്നു. അമരീന്ദര്‍ സിംഗ് അധ്യക്ഷ സ്ഥാനത്തിനായി ഗാന്ധി കുടുംബത്തെ സമ്മര്‍ദത്തിലാക്കി. അന്നത്തെ അധ്യക്ഷന്‍ പ്രതാപ് സിംഗ് ബജ്വയെ വെട്ടിമാറ്റി. അമരീന്ദറിനെ എതിരാളിയായി അറിയപ്പെടുന്ന നേതാവാണ് ബജ്വ. പിന്നീട് സംസ്ഥാന അധ്യക്ഷനായ അമരീന്ദര്‍ വൈകാതെ തന്നെ മുഖ്യമന്ത്രിയായി എന്നതാണ് ചരിത്രം. രാഹുല്‍ ഗാന്ധി ഇതിനൊപ്പം നില്‍ക്കുകയും ചെയ്തു.

അമരീന്ദറിന്റെ അതേ വഴിയാണ് സിദ്ദുവും തിരഞ്ഞെടുത്തത്. രാഹുല്‍ അതിനൊപ്പം നില്‍ക്കുകയും ചെയ്തു. 2019ല്‍ കമല്‍നാഥും ഭൂപേഷ് ബാഗലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സംസ്ഥാന അധ്യക്ഷന്‍മാരായി നിയമിതരായി. ഇവരെ പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ കൊണ്ടുവന്നു. കമല്‍നാഥ് അന്നത്തെ അധ്യക്ഷന്‍ അരുണ്‍ യാദവിനെയാണ് വെട്ടിയത്. ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷനാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണയില്‍ കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം അടക്കം നേടിയെടുത്തു.

ഇതെല്ലാം തെറ്റിയത് രാജസ്ഥാനിലെ കാര്യത്തില്‍ മാത്രമാണ്. അവിടെ സച്ചിന്‍ പൈലറ്റിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സംസ്ഥാന അധ്യക്ഷനായിട്ടും നേടിയെടുക്കാനായിട്ടില്ല. അതോടെ മുഖ്യമന്ത്രി സ്ഥാനവും കൈവിട്ടു. പകരം ഉപമുഖ്യമന്ത്രി പദം കിട്ടിയിരുന്നു. പക്ഷേ അത് വിമത നീക്കത്തില്‍ നഷ്ടമാവുകയും ചെയ്തു. അതേസമയം ഇതെല്ലാം സിദ്ദുവിന് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് നേതാക്കളും കൂടുതല്‍ സീറ്റിനായി മത്സരിക്കുമെന്ന് രാഹുലിന് അറിയാം. അ തിലൂടെ വന്‍ വിജയം കോണ്‍ഗ്രസിന് ഉറപ്പിക്കാം.












Click it and Unblock the Notifications