കേന്ദ്രവുമായി നിരന്തരം കലഹം: ഒടുവില്‍ ഗവർണ്ണർ പദവിയില്‍ കാലാവധി നീട്ടി ലഭിക്കാതെ സത്യപാല്‍ മാലിക്ക്
കേന്ദ്രസർക്കാറുമായും ബിജെപിയുമായി നിരന്തരം ഇടഞ്ഞ മേഘാലായ ഗവർണ്ണർ സത്യപാല്‍ മാലിക്കിന് കാലാവധി നീട്ടി നല്‍കാതെ രാഷ്ട്രപതി ഭവന്‍. ഈ മാസം നാലിന് അദ്ദേഹത്തിന്റെ അധികാര കാലാവധി കഴിയുന്നതോടെ അദ്ദേഹത്തിന് പകരമായി മുന്‍ ബ്രിഗേഡിയർ ഡോ. ഡി ബി മിശ്ര മേഘാലയ ഗവർണറായി ചുമതലയേൽക്കും. പ്രസിഡന്റ് ദ്രൗപതി മുർമു ശനിയാഴ്ച ബ്രിഗേഡിയർ ശർമ്മയെ പുതിയ മേഘാലയ ഗവർണ്ണറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സത്യപാല്‍ മാലിക്കിന് മറ്റ് ഒരു സംസ്ഥാനങ്ങളുടേയും ചുമതലയും നല്‍കിയിട്ടില്ല.
മേഘാലയ ഗവർണ്ണറായിരിക്കെ നരേന്ദ്ര മോദി സർക്കാരിനെതിരായ പ്രസ്താവനകളിലൂടെയാണ് സത്യപാല്‍ മാലിക് നിരന്തരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വലിയ സമരങ്ങളെ തുടർന്ന് കേന്ദ്ര സർക്കാറിന് പിന്നീട് റദ്ദാക്കേണ്ടി വന്ന വിവാദമായ മൂന്ന് കാർഷിക ബില്ലുകളിലായിരുന്ന സത്യപാല്‍ മാലിക്ക് നരേന്ദ്ര മോദി സർക്കാറിനെതിരെ വിമർശനങ്ങള്‍ അഴിച്ചു വിട്ടത്.

"അരുണാചൽ പ്രദേശ് ഗവർണർ ബി ഡി മിശ്രയെ, മേഘാലയ ഗവർണറുടെ ചുമതലകൾ കൂടി നിർവഹിക്കുന്നതിന് നിയോക്കുന്നു. പതിവ് ക്രമീകരണങ്ങൾ ഉണ്ടാകുന്നതുവരെ മേഘാലയ ഗവർണറുടെ ഓഫീസില്‍ അദ്ദേഹം തുടരും.," രാഷ്ട്രപതിഭവൻ വ്യക്തമാക്കി. 2017 സെപ്റ്റംബറിൽ ബിഹാർ ഗവർണറായിട്ടാണ് സത്യപാല്‍ മാലിക്ക് ആദ്യമായി ചുമതലയേല്‍ക്കുന്നത്. തുടർന്ന്, 2018 ഓഗസ്റ്റിൽ ജമ്മു കശ്മീരിലേക്ക് അയച്ചു. കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമ്പോള്‍ അവിടുത്തെ ഗവർണ്ണറായിരുന്നു അദ്ദേഹം.
പിന്നീട് 2020ലാണ് മേഘാലയയിലേക്ക് മാറുന്നത്. ജമ്മു കശ്മീരിലായിരുന്നപ്പോള്‍ സംസ്ഥാന ഭരണകക്ഷിയിലെ നേതാക്കൾക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉൾപ്പെടുന്ന പ്രസ്താവനകളിലൂടെയും അദ്ദേഹം നിരന്തരം വിവാദം സൃഷ്ടിച്ചിരുന്നു. ഗവർണ്ണർ സ്ഥാനത്ത് നിന്നും വിരമിച്ചതിന് ശേഷം രാഷ്ട്രീയ പാർട്ടികളില്‍ പ്രത്യേകിച്ച് രാഷ്ട്രീയ ലോക്ദളിൽ ചേരുമെന്ന അഭ്യൂഹങ്ങള്‍ തന്നെ, താൻ രാഷ്ട്രീയത്തിൽ ചേരില്ലെന്നും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി മാലിക് തന്നെ രംഗത്ത് വന്നിട്ടുണ്ട്.
1974-77 കാലഘട്ടത്തിൽ ജനതാ പാർട്ടിയിലൂടെ ഉത്തർപ്രദേശ് നിയമസഭയിലെത്തിയ മാലിക് 1980 മുതൽ 1986 വരെയും 1986-89 വരെയും കോണ്‍ഗ്രസ് പ്രതിനിധിയായും അദ്ദേഹം ഉത്തർപ്രദേശിനെ രാജ്യസഭയിലെത്ത്. ജനതാദൾ അംഗമായി 1989 മുതൽ 1991 വരെ അലിഗഡിൽ നിന്നുള്ള 9-ാം ലോക്‌സഭയിലും അംഗമായിരുന്നു. 2004 ലാണ് അദ്ദേഹം ബി ജെ പിയില്‍ ചേരുന്നത്. 2017 ഒക്ടോബർ 4 ന് ബീഹാർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ബി ജെ പിയുടെ കിസാൻ മോർച്ചയുടെ ദേശീയ നേതാവുമായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications