പുടിനുള്ള വിരുന്നിനെച്ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം; രാഹുലിനെ ഒഴിവാക്കി ശശി തരൂരിന് ക്ഷണം
ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കിയ വിരുന്നിനെച്ചൊല്ലി വിവാദം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ശശി തരൂര്‍ എംപിക്ക് മാത്രം ക്ഷണം ലഭിച്ചതിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വിവാദം ഉയരുന്നത്. പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും വിരുന്നിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസമുള്ള ശശി തരൂര്‍ എംപിയെ മാത്രം ക്ഷണിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നുണ്ട്.
'എന്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ക്ഷണിച്ചതെന്ന് അറിയില്ല. തീര്‍ച്ചയായും വിരുന്നില്‍ പങ്കെടുക്കും. അതേസമയം, പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തത് ഉചിതമല്ല' - ഇതായിരുന്നു ശശി തരൂരിന്റെ പ്രതികരണം. പുടിന്റെ സന്ദര്‍ശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശശി തരൂര്‍ മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നു.

പരിപാടിയില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി അറിയിച്ചതോടെ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സര്‍ക്കാര്‍ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചതായി കോണ്‍ഗ്രസ് നേതാവ് പവന് ഖേര ആരോപിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെ ക്ഷണിക്കാത്തത് അത്ഭുതം തന്നെയാണ്. പക്ഷേ ഇക്കാര്യത്തില്‍ അതിശയിക്കേണ്ടതില്ലെന്നും ഈ സര്‍ക്കാര്‍ എല്ലാ പ്രോട്ടോക്കോളുകളും ലംഘിക്കുന്നത് പതിവാണെന്നും പവന് ഖേര പറഞ്ഞു.
ക്ഷണം സ്വീകരിച്ചതിന് തരൂരിനെ പവന് ഖേര വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഈ കളി കളിക്കുന്നതെന്ന് തരൂര്‍ മനസിലാക്കണം. ക്ഷണം അയച്ചതും ക്ഷണം സ്വീകരിച്ചതും വളരെ ആശ്ചര്യകരമാണ്. എന്തുകൊണ്ട് ഈ കളിയുടെ ഭാഗമാകരുതെന്ന് നമ്മള് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്തു നിന്ന് എത്തുന്ന രാഷ്ട്രത്തലവന്മാരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച്ച നടത്തുന്ന പാരമ്പര്യം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് തലസ്ഥാനത്ത് എത്തിയത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിന് പ്രധാനമന്ത്രി മോദിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യ സാങ്കേതികമായി പരമാധികാരമുള്ള രാജ്യമായി മാറുകയാണെന്ന് പ്രശംസിച്ചിരുന്നുു.
ഇന്ത്യയുമായുള്ള വിവിധ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നത് വര്‍ധിപ്പിക്കാന്‍ റഷ്യന്‍ കമ്പനികള്‍ക്കു താല്പര്യമുണ്ടെന്നും പുടിന് കൂട്ടിച്ചേര്‍ത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications