• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തെറ്റിദ്ധാരണ മൂലം നാട്ടുകാർ സിഐഎസ്ഫിനെ ആക്രമിച്ചു; കുച്ച്ബെഹാറിലെ വെടിവെയ്പിന് പിന്നിലെന്ത്?

കൊൽക്കത്ത: പശ്ചിമബംഗാളിലെ കുച്ച്ബെഹാറിൽ പോളിംഗ് ബൂത്തിൽ വെടിവയ്പ് നടന്ന സംഭവത്തിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. തെറ്റിദ്ധാരണ മൂലം ജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. കൂച്ച് ബെഹാറിലെ സീതാൽകുച്ചി നിയമസഭാ സീറ്റിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പുണ്ടായത്. വെടിവയ്പ്പ് നടന്നത് തെറ്റിദ്ധാരണ മൂലം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പിനിടെയുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തുിരുന്നു.

പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്

പശ്ചിമ ബംഗാളിലെ 44 മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പിനിടെ കൂച്ച്‌ ബിഹാറിൽ വെടിവെയ്പുണ്ടായത്. സംഘര്‍ഷത്തിനിടെ സിഐഎസ്എഫിന്റെ വെടിയേറ്റ് നാല് പേരാണ് മരിച്ചത്‌. സംഭവത്തില്‍ ലോക്കല്‍ പൊലീസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നത് സി ആര്‍പിഎഫ് സ്വയരക്ഷാര്‍ത്ഥം നടത്തിയ വെടിവെപ്പിലാണ് നാല് മരണങ്ങളെന്നും കമ്മീഷൻ വ്യക്തമാക്കി.

പശ്ചിമ ബംഗാള്‍ കൂച്ച്‌ ബിഹാര്‍ ജില്ലാ പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തദ്ദേശവാസികളായ ചിലര്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിഐഎസ്എഫ് ഓപ്പണ്‍ ഫയര്‍ നടത്തിയത്. രാവിലെ 9 30 യ്ക്ക് ശേഷമാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഒരു വോട്ടര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അയാള്‍ക്ക് സേനയുടെ മര്‍ദ്ദനമേറ്റെതാണെന്ന് അഭ്യൂഹം പരക്കുകയുമായിരുന്നു. തുടര്‍ന്ന് ഒരു സംഘം കൂട്ടം ചേര്‍ന്ന് സിഐഎസ്എഫിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറയുന്നു.

സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വെടിവെപ്പ് നയിച്ച സംഭവങ്ങൾ കാര്യങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പോളിംഗ് ബൂത്തിന് സമീപത്തുണ്ടായിരുന്ന രോഗിയായ മണിക് എന്ന ചെറുപ്പക്കാരനൊപ്പം. അയാളെ പരിചരിച്ചിരുന്ന രണ്ട് സ്ത്രീകളുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ ബൂത്തിലെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചതായാണ് ജില്ലാ പോലീസിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ പറയുന്നത്. ഇതോടെ സമീപത്തുണ്ടായിരുന്ന ലോക്കൽ പോലീസ് വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കേണ്ടതുണ്ടോ എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. നാട്ടുകാർ ആക്രമിച്ചതോടെ സിഐഎസ്എഫ് തിരിച്ച് വെടിയുതിർക്കുകയായിരുന്നു.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

രോഗിയായ ആൺകുട്ടിയെ സി‌ഐ‌എസ്‌എഫ് ഉദ്യോഗസ്ഥർ തല്ലിച്ചതച്ചുവെന്ന് കരുതി ബഹളംവെക്കുകയായിരുന്നു. ഇതോടെ ഈ തെറ്റിദ്ധാരണ മൂലം പ്രകോപിതരായ ജനക്കൂട്ടം പോളിംഗ് ബൂത്തിലുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ്വ കമ്മീഷൻ വ്യക്തമാക്കി. പശ്ചിമബംഗാളിൽ നാലാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ വ്യാപകമായി അക്രമസംഭവങ്ങൾ ഉണ്ടാകുന്നത്.

ഗിയായ ആൺകുട്ടിയെ സി‌ഐ‌എസ്‌എഫ് ഉദ്യോഗസ്ഥർ തല്ലിച്ചതച്ചുവെന്ന് കരുതി ബഹളംവെക്കുകയായിരുന്നു.
ഇതോടെ ഈ തെറ്റിദ്ധാരണ മൂലം പ്രകോപിതരായ ജനക്കൂട്ടം പോളിംഗ് ബൂത്തിലുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പശ്ചിമബംഗാളിൽ നാലാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ വ്യാപകമായി അക്രമസംഭവങ്ങൾ ഉണ്ടാകുന്നത്.

സംഘർഷവും വെടിവെപ്പുമുണ്ടായ സാഹചര്യത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂച്ച് ബെഹാർ ജില്ലയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ശനിയാഴ്ച നടന്ന അക്രമത്തെ തുടർന്ന് നാല് പേർ മരിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 17 ന് സംസ്ഥാനത്ത് പ്രചാരണ കാലയളവ് 48 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഞായറാഴ്ച ഏറ്റുമുട്ടൽ നടന്ന പ്രദേശം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു.

ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
Cooch Behar firing took place after locals attacked CISF jawans due to misunderstanding: EC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X