കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

35000 കോടി രൂപ നീക്കിവച്ചില്ലേ; കൊറോണ വാക്‌സിനില്‍ എംകെ മുനീര്‍ സുപ്രീംകോടതിയില്‍

Google Oneindia Malayalam News

ദില്ലി: മുഴുവന്‍ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീര്‍ സുപ്രീംകോടതിയില്‍. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ മുനീര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി നാളെ കോടതി പരിഗണിക്കും. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം റദ്ദാക്കണമെന്ന് മുനീര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

m

ഇക്കഴിഞ്ഞ ബജറ്റില്‍ കൊറോണ വാക്‌സിന് വേണ്ടി 35000 കോടി രൂപ നീക്കിവച്ചിരുന്നു. കൂടാതെ പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നുള്ള പണവും വിനിയോഗിക്കാം. ഇതുവഴി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതി പ്രത്യേക നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്ന് മുനീര്‍ ആവശ്യപ്പെടുന്നു. നിലവിലെ വാക്‌സിന്‍ നയം സ്വകാര്യ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കുമെന്നും എംകെ മുനീറിന്റെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ഞെട്ടിത്തരിച്ച് ഇസ്രായേല്‍; പൊടുന്നനെ എത്തിയത് 1500 റോക്കറ്റുകള്‍, രക്ഷ നല്‍കാതെ 'വജ്രായുധം'ഞെട്ടിത്തരിച്ച് ഇസ്രായേല്‍; പൊടുന്നനെ എത്തിയത് 1500 റോക്കറ്റുകള്‍, രക്ഷ നല്‍കാതെ 'വജ്രായുധം'

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

നിലവില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന് പ്രത്യേകം വിലയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വില നല്‍കണം. ഇത് ഉചിതമല്ല എന്ന് മുനീര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ വിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Over 100 black fungus cases, govt announces separate wards for patients | Oneindia Malayalam

English summary
Corona vaccine Free to all: MK Muneer MLA Approached Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X