രാജ്യം ആശങ്കയില്‍; ഒറ്റ ദിവസം കൊണ്ട് 4000 കൊവിഡ് രോഗികള്‍; മൊത്തം രോഗികള്‍ 80,000 കടന്നു
ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും ഇളവുകളോടെ തുടരാനാണ് തീരുമാനം. നിയന്ത്രങ്ങള്‍ നിലനിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. നിലവില്‍ രാജ്യത്ത് 80000 ത്തിലധികം ആളുകള്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ ബാധിച്ചുവെന്നത് ആശങ്കയുണ്ടാക്കുന്നത്. രാജ്യത്തിതുവരേയും 81920 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. മെയ് പതിനെട്ട് മുതല്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഹോട്ട്‌സ്‌പോര്‍ട്ട് മേഖലകള്‍ക്ക് ഇളവുകള്‍ ബാധകമല്ല.

ഒറ്റ ദിവസത്തില്‍ 4000 പേര്‍
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3967 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ദില്ലിയിലാണ് പ്രതീക്ഷിക്കാത്ത നിലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇവിടെ 472 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരേയും രാജ്യത്ത് കൊറോണ വൈറസ് രോഗം മൂലം 2469 പേര്‍ മരണപ്പെട്ടു.

മരണനിരക്ക്
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 100 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടിട്ടുള്ളതും. ഇക്കഴിഞ്ഞ ദിവസം 54 പേര്‍ കൂടി മരണപ്പെട്ടതോടെ രോഗ ബാധയെ തുടര്‍ന്നുള്ള ആകെ മരണസംഖ്യ 1000 ആയി ഉയര്‍ന്നു.നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 51401 രോഗികളാണ്. 33 ശതമാനം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1600 പേര്‍ക്കായി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 25000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ഏക സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ മുംബൈയില്‍ മാത്രം 14000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരേയും 27524പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്
മഹാരാഷ്ട്രക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം തമിഴ്‌നാടാണ്. എന്നാല്‍ കഴിഞ്ഞ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. ആഴ്ച്ചയില്‍ ആദ്യമായി ഇന്നലെയാണ് തമിഴാനാട്ടില്‍ 500 ല്‍ താഴെ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇതുവരേയും 9674 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഗോവ
രാജ്യതലസ്ഥാനമായ ദില്ലിയില്‍ 8470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും രോഗം ഭേദപ്പെട്ട് ഗ്രീന്‍ സോണ്‍ പ്രഖ്യപിച്ച ദില്ലിയിലും പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഏഴ് പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ തന്നെ അഞ്ച് പേര്‍ക്കും രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേരും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്.
Recommended Video

ലോക്ക്ഡൗണ്‍
രാജ്യത്ത് മെയ് 18 നാണ് ലോക്ക്ഡൗണിന്റെ നാലാം ഘട്ടം തുടങ്ങുന്നത്. ഇതുവരെയും കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തി വെച്ച പൊതു ഗതാഗത സംവിധാനങ്ങള്‍ തുറക്കുമെന്നാണ് സൂചന. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തിന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊതുഗതാഗതത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്നത്. രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു.












Click it and Unblock the Notifications