കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാരാവിയില്‍ സംഭവിക്കുന്നത് എന്ത്? രോഗവ്യാപനത്തില്‍ ഒരു കുറവുമില്ല, ഭീതിയോടെ ജനങ്ങള്‍

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ദിവസേന കൊറോണ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. 24506 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1429 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 5063 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 775 പേരുടെ ജീവന്‍ നഷ്ടമായി. ഇന്നലെ മാത്രം 57 പേരാണ് രാജ്യത്ത് മരിച്ചത്.

അതേസമയം, ലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് രാജ്യത്തെ തന്നെ വലിയ ആശങ്കയിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പുതിയ കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച 25 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ചേരിയില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ വലിയ ഒരു ദുരന്തത്തിലേക്ക് കടക്കാന്‍ ഇടയുണ്ട്. ധാരാവിയിലെ വിശദാംശങ്ങള്‍ ഇങ്ങനെ

കേസുകള്‍ വര്‍ദ്ധിക്കുന്നു

കേസുകള്‍ വര്‍ദ്ധിക്കുന്നു

ദിവസങ്ങള്‍ കഴിയും തോറും ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. വെള്ളിയാഴ്ച പുറത്തുവന്ന കണക്ക് പ്രകാരം 220 പേര്‍ക്കാണ് ചേരിയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 14 പേര്‍ക്ക് ജീവനും നഷ്്ായി. രോഗം വ്യാപനം വര്‍ദ്ധിച്ചതോടെ സ്‌ക്രീനിംഗ്, ഐസലേഷന്‍, ക്വാറന്റീന്‍ എന്നീ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് മുനിസിപ്പാലിറ്റി അധികൃതര്‍. സാമൂഹിക വ്യാപനത്തിലൂടെ രോഗം പകരുന്നത് തടയുകയാണ് പ്രധാനലക്ഷ്യം.

ആവശ്യസാധനങ്ങള്‍

ആവശ്യസാധനങ്ങള്‍

രോഗം പടര്‍ന്ന ആദ്യ ഘട്ടത്തില്‍ തന്നെ ചേരി പൂര്‍ണമായും മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചിരുന്നു. ഇതോടെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ആളുകള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് ബ്രിഹാന്‍ മുംബയ് മുനിസിപ്പാലിറ്റി അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രദേശത്ത് പ്രത്യേക ക്യാമ്പുകള്‍ ആരംഭിച്ച് രോഗലക്ഷണമുള്ളവരെ പരിശോധിച്ച് വരുന്നുണ്ട്.

നടപടികള്‍ വേഗത്തില്‍

നടപടികള്‍ വേഗത്തില്‍

ധാരാവിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും കണ്ടെത്താനുള്ള നടപടികള്‍ വളരെ വേഗത്തില്‍ നടന്നു വരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ മാത്രം നാലായിരത്തോലം ആരോഗ്യപ്രവര്‍ത്തരാണ് ധാരാവി കേന്ദ്രീകരിച്ച് മാത്രം പ്രവര്‍ത്തിച്ച് വരുന്നത്

മലയാളികളില്‍ നിന്ന്

മലയാളികളില്‍ നിന്ന്

അതേസമയം, ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ചയാള്‍ക്ക് വൈറസ് ബാധയേറ്റത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് നേരത്തെ അറിയിച്ചിരുന്നു. ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
മുന്നില്‍ മഹാരാഷ്ട്ര

മുന്നില്‍ മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 778 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 522 പേരും മുംബൈ സ്വദേശികളാണ്. സംസ്ഥാനത്ത് ആകെ 6817 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 840 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. 5676 പേര്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ 301 പേരുടെ ജീവന്‍ നഷ്ടമായി.

English summary
Coronavirus Cases Rise In Dharavi And People Live With Fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X