കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിത കുടുംബങ്ങളെ സഹായിക്കാന്‍ ഗീവ്ഇന്ത്യ രംഗത്ത്; നിങ്ങള്‍ക്കും പങ്കാളികളാകാം

  • By Desk
Google Oneindia Malayalam News

ദില്ലി: ഗീവ്ഇന്ത്യയുടെ (www.GiveIndia.org) നേതൃത്വത്തില്‍ കൊവിഡ് ബാധിത കുടുംബങ്ങളെ സഹായിക്കാന്‍ നീക്കം. രാജ്യത്തെ ഒന്നാംനിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗീവ്ഇന്ത്യ. കൊവിഡ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ദിവസവേതനക്കാരെല്ലാം വലിയ പ്രതിസന്ധിയില്‍ ആണ്. ഇവരുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം.

രണ്ട് പദ്ധതികളാണ് ഗീവ്ഇന്ത്യ ഒരുക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അവശ്യഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുക എന്നതാണ് ഒന്ന്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൈജീന്‍ കിറ്റുകള്‍ നല്‍കുക എന്നതാണ് രണ്ടാമത്തേത്. പല കുടുംബങ്ങളും സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ വാങ്ങാന്‍ പ്രാപ്തിയുള്ളവര്‍ ആയിരിക്കില്ല. ഇതോടൊപ്പം കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൈജീന്‍ കിറ്റുകള്‍ എത്തിക്കും.

Give India

ഇത്തരം ഒരു കാമ്പയിന്‍ ഗീവ്ഇന്ത്യ തുടങ്ങിയപ്പോള്‍ മുതല്‍ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ട് മാത്രം സമാഹരിക്കാനായത് 1.5 കോടി രൂപയാണ്. ആറായിരത്തിലധികം ആളുകളില്‍ നിന്നാണ് ഇത്രയും അധികം തുക സമാഹരിച്ചത്.

ക്രൈ, പെല്‍പ് ഏജ്, ഗൂഞ്ച്, ഭൂമി, ഓക്‌സ്ഫാം, ആക്ഷന്‍ എയ്ഡ്, ടീം എവറസ്റ്റ്, എസ്പിപിഡി, വിദ്യ പോഷക്, സെന്റ് ജൂഡ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി, സേവാലയ തുടങ്ങി അനേകം നോണ്‍ പ്രോഫിറ്റ് സര്‍ക്കാരിതര സംഘടനകളുമായി കൈകോര്‍ത്താണ് ഗീവ്ഇന്ത്യയും പ്രവര്‍ത്തിക്കുന്നത്. ഗീവ്ഇന്ത്യയുടെ കോര്‍പറേറ്റ് പങ്കാളികള്‍ ആയ ഒമിദ്യാര്‍ നെറ്റ്വര്‍ക്ക് ഇന്ത്യ, മക്കിന്‍സി, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മീഷോ, ജെന്‍പാക്ട്, ഫ്‌ലിപ്കാര്‍ട്ട്, മിന്ത്ര, ജാര്‍ഡൈന്‍ ലോയ്ഡ് തോംസണ്‍ തുടങ്ങിയവ അവരുടെ ജീവനക്കാരില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി ഫണ്ട് ശേഖരിക്കുന്നുണ്ട്. ഇതും ഗീവ്ഇന്ത്യയുമായി സഹകരിച്ചാണ്.

ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മിനിമം തുകയെങ്കിലും പണമായിട്ട് നേരിട്ട് എത്തിക്കുക എന്നതാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ഗീവ്ഇന്ത്യ സിഇഒ അതുല്‍ സജിത വ്യക്തമാക്കുന്നു. ഈ ദുരിതം തീരും വരെ സഹായം തുടരണം എന്നതാണ് ലക്ഷ്യം. നിങ്ങള്‍ക്കും ഈ ദൗത്യത്തില്‍ പങ്കാളികളാകാം. പണം സംഭാവന ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://indiafightscorona.giveindia.org

സംഭാവനകള്‍ നല്‍കുന്നതിന് ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗീവ് ഇന്ത്യ. 2000 -ാം ആണ്ടില്‍ ആണ് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പത്ത് ലക്ഷത്തിലധികം ഡോണർമാരാണ് ഇപ്പോൾ തന്നെ ഇവരുമായി സഹകരിക്കുന്നത്. നാൽപത് ലക്ഷത്തിൽ പരം ആളുകൾക്ക് സഹായമെത്തിക്കാൻ ഇക്കാലയളവിൽ ഇവർക്ക് സാധിച്ചിട്ടും ഉണ്ട്.

English summary
Coronavirus: GiveIndia launches campaign to support poor families in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X