കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശ്യവസ്തുക്കളുടെ ചരക്ക് നീക്കം: റിയല്‍ ടൈം വിവരങ്ങള്‍ അറിയാന്‍ കണ്‍ട്രോള്‍ റൂം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം കൊറോണ വൈറസിനെ നേരിടുന്നതിനായി സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആണ് ഇപ്പോഴുള്ളത്. സംസ്ഥാന അതിര്‍ത്തികള്‍ എല്ലാം അടച്ചിരിക്കുകയാണ്. ഇത് ദേശീയ തലത്തില്‍ ചരക്കുനീക്കത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. റെയില്‍വേ ഇപ്പോള്‍ ചരക്ക് വണ്ടികള്‍ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. പക്ഷേ, ചരക്ക് നീക്കത്തില്‍ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാനുള്ള ഒരുക്കങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

ചരക്കുനീക്കത്തിന്റെ തത്സമയ സ്ഥിതി അറിയാനും വിലയിരുത്താനും കേന്ദ്ര സര്‍ക്കാര്‍ ഒരു തത്സമയ കണ്‍ട്രോള്‍ റൂം തന്നെ ഒരുക്കിയിട്ടുള്ളത്. അവശ്യവസ്തുക്കളുടെ നിര്‍മാണത്തിനും മറ്റ് ചരക്ക് നീക്കത്തിനും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ആന്റ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി) സഹായം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Infographics

എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ +91-11-23062487 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ടോള്‍ ഫ്രീ നമ്പറായ 1800-111-550 ലോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

English summary
Coronavirus: Central Government sets up control room to monitor Real Time status of Goods Transport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X