തിരിച്ചടവ് മുടക്കി കോർപറേറ്റുകൾ;രാജ്യത്ത് കിട്ടാകടം 2.4 ലക്ഷം കോടി
ദില്ലി; രാജ്യത്തെ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടവിൽ മനപൂർവ്വം വീഴ്ച വരുത്തിയവരുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. 2012 മുതൽ 10 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെയുള്ള വായ്പ കുടിശ്ശിക 2.4 ട്രില്യൺ ആയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഋഷി അഗർവാൾ, അരവിന്ദ് ധാം, മെഹുൽ ചോക്‌സി, സന്ദേശര സഹോദരന്മാർ എന്നിവരാണ് കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ പ്രൊമോട്ടറാണ് അഗർവാൾ.കമ്പനിയുടെ കുടിശിക 6,382 കോടിയാണ്. അരവിന്ദ് ധാമിന്റെ ആംടെക് ഓട്ടോ ലിമിറ്റഡ് ആന്റ് സബ്‌സിഡിയറീസ് കുടിശിക 5,885 കോടിയാണ്.സന്ദേശര സഹോദരന്മാരായ നിതിൻ, ചേതൻ എന്നിവർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.തങ്ങളുടെ കമ്പനിയായ സ്റ്റെർലിംഗ് ഗ്ലോബൽ ഓയിൽ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും എടുത്ത 3,757 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് ഇവർ കുടിശ്ശിക വരുത്തിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ മൊത്തം ബജറ്റ് തുകയുടെ 42 ശതമാനം 2.4 ട്രില്യൺ. 2022ലെ ബജറ്റിൽ ആരോഗ്യ മന്ത്രാലയത്തിന് അനുവദിച്ച 86,200 കോടിയുടെ 2.7 ഇരട്ടിയാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
ഒമ്പത് കമ്പനികൾ 2000 കോടി രൂപയോ അതിൽ കൂടുതലോ വായ്‌പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുണ്ട്.കപിൽ ആന്റ് ധീരജ് വാധ്വാൻ (ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ), സഞ്ജയ്, സന്ദീപ് ജുൻജുൻവാല (റെൽ അഗ്രോ), മെഹുൽ ചോക്‌സി (ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്).സഞ്ജയ് സുരേക (കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്), അതുൽ പുഞ്ച് (പഞ്ച് ലോയ്ഡ് ലിമിറ്റഡ്), ജതിൻ ആർ മേത്ത (വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി ലിമിറ്റഡ് ) എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകൾ.
വായ്പ കുടിശ്ശികയുടെ 30 ശതമാനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിലാണ്.പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവയാണ് മറ്റ് ബാങ്കുകൾ. ഏറ്റവും കൂടുതൽ വീഴ്ച വരുത്തിയവരുടെ പട്ടികയിൽ മഹാരാഷ്ട്രയാണ് മുന്നിൽ. രാജ്യത്തെ മൊത്തം വായ്പാ കുടിശ്ശികയുടെ 34 ശതമാനവും ഏറ്റവും ഉയർന്ന മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഎസ്ഡിപി) ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലാണ്.ദില്ലിയാണ് രണ്ടാം സ്ഥാനത്ത്.












Click it and Unblock the Notifications