Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ തിരഞ്ഞെടുപ്പ്; മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിന്

ഭോപ്പാല്‍: രാജ്യസഭ സീറ്റ് നേടാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തും. മായാവതിയുടെ പിന്തുണയില്‍ രാജ്യസഭ സീറ്റ് നേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ സ്വതന്ത്രന് പിന്തുണ നല്‍കി കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയും ശ്രമിക്കുകയാണ്.

ജൂണ്‍ 11ന് മുന്ന് രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ ബിജെപിക്ക് 166 അംഗങ്ങളും കോണ്‍ഗ്രസിന് 57 പേരുമാണുള്ളത്. ബിജെപിക്ക് രണ്ട് എംപിമാരെ വിജയിപ്പിക്കാനുള്ള വോട്ടുള്ളപ്പോള്‍ കോണ്‍ഗ്രസിന് ഒരാളെ വിജയിപ്പിക്കാന്‍ ഒറ്റവോട്ടിന്റെ കുറവാണുള്ളത്.

Congress and BJP

എന്നാല്‍ നാല് എംഎല്‍എമാരുള്ള ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസും ഒരു സീറ്റില്‍ വിജയിക്കുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റ് പിടിച്ചെടുക്കാന്‍ സ്വതന്ത്രനായി മത്സരിക്കുന്ന വിനോദ് ഗോട്ടിയയ്ക്ക് 50 ബിജെപി വോട്ടുകള്‍ നല്‍കാനാണ് തീരുമാനം. ഇതോടെ ഓരോ എംഎല്‍എമാരുടെ വോട്ടും പാഴാകാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്.

മുംബൈയില്‍ ചികിത്സയില്‍ കഴിയുന്ന സത്യദേവ് കതാറെക്കും ഇന്ദോറില്‍ ചികിത്സയില്‍ കഴിയുന്ന ഗോവര്‍ധന്‍ ഉപാധ്യായ്ക്ക് എയര്‍ അംബുലന്‍സ് സൗകര്യമാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. ബിജെപിയാകട്ടെ അമേരിക്കയിലേക്ക് വിനോദയാത്രക്കായി വിമാനത്താവളത്തിലെത്തിയ വനിത എംഎല്‍എ നീലം മിശ്രയെ ബിജെപി സംസ്ഥാന പ്രസിഡന്റ് വിമാനത്താവളത്തിലെത്തിയാണ് തിരിച്ചു വിളിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+