കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുവിനെ വിവാഹം ചെയ്ത മുസ്ലിം യുവതിക്ക് മതംമാറാന്‍ അനുമതി

Google Oneindia Malayalam News

ബിജ്‌നോര്‍: മിശ്രവിവാഹം ചെയ്ത 22 കാരി മതംമാറുന്നതില്‍ നിയമതടസ്സമില്ലെന്ന് കോടതി. ഉത്തര്‍ പ്രദേശിലെ ബിജ്‌നോരില്‍ ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മുസ്ലിം യുവതിക്കാണ് ഭര്‍ത്താവിന്റെ മതത്തിലേക്ക് മാറാന്‍ കോടതിയുടെ പച്ചക്കൊടി കിട്ടിയത്.

ജൂണ്‍ 23 നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണാതായത്. യുവതിയെ കാണാനില്ല എന്ന് കാണിച്ച് പിതാവ് രെഹാദിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ, തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതായി യുവതി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.

court

ബാദുണ്‍ ജില്ലയിലെ പരോളിയി സ്വദേശിയായ ഹിന്ദു യുവാവാണ് യുവതിയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് ഹിന്ദുമതത്തില്‍ പെട്ട ആളായത് കൊണ്ടാണ് ബന്ധുക്കള്‍ തങ്ങളെ ഉപദ്രവിക്കുന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശ പ്രകാരം യുവതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജില്ലാ കോടതിയില്‍ ഹാജരാക്കി മൊഴിയെടുത്ത ശേഷം യുവതിയെ വൈദ്യ പരിശോധനയ്ക്കും വിധേയയാക്കിയതായി കോട്‌വാലി സ്‌റ്റേഷന്‍ ഓഫീസര്‍ രാകേഷ് പലിവാല്‍ പറഞ്ഞു.

ബുധനാഴ്ച ബിജ്‌നോര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയതും യുവതിയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമം നടത്തി. പോലീസ് ഇടപെട്ട് ഈ ശ്രമം തടഞ്ഞു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ യുവതിയെ ഭര്‍ത്താവിനൊപ്പം പോകാനും ഇഷ്ടമുള്ള മതത്തിലേക്ക് പരിവര്‍ത്തനം നടത്താനും കോടതി അനുമതി നല്‍കിയത്.

English summary
Uttar Pradesh court passed a judgement saying a 22-year-old Muslim woman who married a Hindu man and converted her religion is free to do as she deems fit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X