കോവിഡ് ബാധിതനായ സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം. കോവിഡ് ബാധിതനായ അദ്ദേഹം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ.

ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ഓക്സിജന്റെ അളവ് 90 ശതമാനത്തിൽ താഴെയായി. തുടർന്ന് മെഡിക്കൽ ഫെസിലിറ്റിലേക്ക് പ്രവേശിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ വർഷങ്ങളായി അലട്ടുന്നയാളാണ് ബുദ്ധദേവ്. ഇതോടൊപ്പം പ്രായാധിക്യം മൂലം മറ്റ് നിരവധി പ്രശ്നങ്ങളും നേരിടുന്നുണ്ട്.
പാം അവന്യൂവിലെ വീട്ടില്‍ ഐസലേഷനിലായിരുന്ന ബുദ്ധദേവിനെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മെയ് 18നാണ് ബുദ്ധദേവിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും എന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയത്.
അദ്ദേഹത്തിന്റെ ഭാര്യ മീര ഭട്ടാചാര്യയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ബുദ്ധദേവിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2020 ഡിസംബർ 9 ന് ഭട്ടാചാര്യയുടെ ആരോഗ്യം മോശമാവുകയും ഗുരുതര പരിചരണ വിഭാഗത്തിൽ മെക്കാനിക്കൽ വെന്റിലേറ്ററിന്റെ അടക്കം സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. 2000 മുതൽ 2011 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications